പോലീസ്‌ക്കാർ മുഖം നോക്കാതെയുള്ള നിയമം നടപ്പിലാക്കണം; യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചകളും നടത്തരുത്; മുഖ്യമന്ത്രി

പാവപ്പെട്ടവര്‍ക്ക് നീതി നിഷേധിക്കരുതെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ. അവര്‍ക്ക് മുന്‍ഗണന നല്‍കുക മാത്രമല്ല നാം അവരെ സഹായിക്കണമെന്നും പോലീസുകാരോട് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. തൃശൂര്‍ കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സബ് ഇന്‍സ്പെക്ടര്‍ ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യ മന്ത്രി.
മുഖം നോക്കാതെയുള്ള നിയമം പാലനം ആയിരക്കണം പോലീസുകാര്‍ നടത്തേണ്ടുന്നതെന്നും നിയമപരമായ നടപടികള്‍ പോലീസുകാര്‍ സ്വീകരിക്കുമ്പോള്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചകളും ചെയ്യേണ്ട ആവശ്യല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. ഏത് നേരത്തും ജനങ്ങള്‍ക്ക് ഭയമില്ലാതെ പോലീസ് സ്റ്റേഷനില്‍ വന്ന് പരാതി പറയാൻ കഴിയണമെന്നും പിണറായി വിജയന്‍ സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha



























