എഞ്ചിനീയറിങ് വിദ്യാർത്ഥിയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ

തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച എഞ്ചിനീയറിങ് വിദ്യാർത്ഥിയുടെ മരണം ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്. രതീഷ് മരിച്ചിട്ട് 48 മണിക്കൂറുകൾ പിന്നിട്ടതായും നിഗമനം. പോസ്റ്റ്മോർട്ടം പൂർത്തിയായി.
അതേ സമയം മരിച്ച എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ ഇന്‍ക്വസ്റ്റ് നടപടി വൈകിപ്പിച്ചതിനെതിരെ പട്ടികജാതി കമ്മീഷന്‍ വിമർശനം ഉയർത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ വൈകിപ്പിച്ചത് ഒഴിവാക്കാമായിരുന്നുവെന്ന് പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിലെ ഒന്നാം വർഷ സിവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി രതീഷിനെ കോളജിലെ ശുചിമുറിക്കുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. രതീഷിനും അമ്മയ്ക്കും നേരെ നെയ്യാറ്റിൻകരയിലെ കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായതായി വിവരം ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha



























