ശാന്തന്‍പാറ പുത്തടിയില്‍ ഫാം ഹൗസ് ജീവനക്കാരന്‍ റിജോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഫാം ഹൗസ് മാനേജര്‍ വസീമിന്റെ നില അതീവ ഗുരുതരം

ശാന്തന്‍പാറ പുത്തടിയില്‍ ഫാം ഹൗസ് ജീവനക്കാരന്‍ റിജോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഫാം ഹൗസ് മാനേജര്‍ വസീമിന്റെ(32) നില അതീവ ഗുരുതരം. സംഭവശേഷം ഒളിവില്‍ പോയ തൃശൂര്‍ സ്വദേശി വസീമും റിജോഷിന്റെ ഭാര്യ ലിജിയും മുംബൈയിലെ ലോഡ്ജില്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലാണ്. ലിജി(29) അപകട നില തരണംചെയ്തു. മഹാരാഷ്ട്ര പൊലീസാണ് ഇരുവരേയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ വിവരം കേരള പൊലീസിനെ അറിയിച്ചത്.
ഇവര്‍ വിഷം നല്‍കി കൊലപ്പെടുത്തിയ മകള്‍ ജൊവാനയുടെ(2) മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. മൃതദേഹം ഏറ്റുവാങ്ങാന്‍ റിജോഷിന്റെ സഹോദരങ്ങളായ ഫാ.വിജോഷ് മുല്ലൂര്‍, ജിജോഷ് എന്നിവര്‍ മുംബൈയില്‍ എത്തി. കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ലിജിക്കും വസീമിനും എതിരെ പന്‍വേല്‍ സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. ഫാം ഹൗസ് ജീവനക്കാരനായ ശാന്തന്‍പാറ പുത്തടി മുല്ലൂര്‍ റിജോഷാണ് കൊല്ലപ്പെട്ടത്. റിജോഷിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ താനാണ് കൊല നടത്തിയതെന്ന വസീമിന്റെ കുറ്റസമ്മത വീഡിയോ പുറത്തുവന്നിരുന്നു. മറ്റാര്‍ക്കും പങ്കില്ലെന്നും താന്‍ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്നുമായിരുന്നു വസീം പറഞ്ഞിരുന്നത്.
കഴിഞ്ഞ 31 മുതലാണ് റിജോഷിനെ കാണാതാകുന്നത്. പിന്നാലെ നാലാം തിയ്യതി മുതല്‍ വസീമിനെയും റിജോഷിന്റെ ഭാര്യ ലിജിയെയും കാണാതായി. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫാം ഹൗസിന്റെ കൃഷിയിടത്തില്‍ റിജോഷിന്റെ മൃതദേഹം കണ്ടെത്തിയത്. പാതി കത്തിച്ചശേഷം കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha



























