Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു


ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..

ഇനിയറിയേണ്ടത് ശബരിമല... അയോധ്യയിലെ സുപ്രധാന വിധി വന്നതോടെ ഇനി കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നത് ശബരിമല വിധി; അയോധ്യയിലെ രാമന്റെ അവകാശം അംഗീകരിച്ച സുപ്രീംകോടതി അയ്യപ്പന്റെ കാര്യത്തില്‍ എന്തുനിലപാട് സ്വീകരിക്കുമെന്നറിയാന്‍ ആകാംക്ഷ

11 NOVEMBER 2019 01:16 PM IST
മലയാളി വാര്‍ത്ത

അയോധ്യ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന സുപ്രീംകോടതി വിധി പുറത്തുവന്നതോടെ ഇനി എല്ലാവരും ഉറ്റുനോക്കുന്നത് ശബരിമലയിലേക്കാണ്. കഴിഞ്ഞ മണ്ഡലകാലത്തിന് ശേഷം വലിയ രാഷ്ട്രീയ വിഷയമായി ഉയര്‍ന്നുവന്ന ശബരിമല പ്രശ്‌നത്തില്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ച് അടുത്തയാഴ്ച വിധിപറയുമെന്നാണ് കരുതുന്നത്.

അയോധ്യയിലെ തര്‍ക്കഭൂമിയില്‍ പ്രതിഷ്ഠയായ 'രാം ലല്ല'യുടെ അവകാശം സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് അംഗീകരിച്ചതോടെയാണ് നിയമ വിദഗ്ധര്‍ ഇത് ചര്‍ച്ചയാകുന്നത്. ഉടനെ വരാനിരിക്കുന്ന ശബരിമലക്കേസിലെ വിധിയെ അയോധ്യ സ്വാധീനിക്കുമോ എന്ന ചോദ്യം സജീവമാണ്. അയോധ്യയിലെ രാമന്റെ അവകാശം അംഗീകരിച്ച സുപ്രീംകോടതി, ശബരിമല അയ്യപ്പന്റെ കാര്യത്തില്‍ എന്തുനിലപാട് സ്വീകരിക്കുമെന്നറിയാനാണ് പലര്‍ക്കും ആകാംക്ഷ.

ഹിന്ദുവിഗ്രഹങ്ങളുടെ നിയമവ്യക്തിത്വത്തെയും അവകാശത്തെയുംകുറിച്ച് അയോധ്യ കേസില്‍ സുപ്രീംകോടതി നടത്തിയ നിരീക്ഷണം ശബരിമല കേസിനെ തത്കാലം സ്വാധീനിക്കില്ല എന്നുപറയേണ്ടിവരും. കാരണം, ഹിന്ദുക്ഷേത്രങ്ങളിലെ പ്രതിഷ്ഠയ്ക്ക് നിയമവ്യക്തിത്വം കല്പിച്ചുനല്‍കുന്നതും അവയുടെ അവകാശം അംഗീകരിക്കുന്നതും പുതിയ കാര്യമല്ല. ശബരിമല കേസാവട്ടെ പുനഃപരിശോധനാ ഹര്‍ജിയിലെ വാദങ്ങള്‍ പൂര്‍ത്തിയായി വിധിപറയാന്‍ മാറ്റിയതാണ്. അതിനാല്‍ തത്കാലം ശബരിമല കേസിനെ അയോധ്യ കേസിലെ നിരീക്ഷണങ്ങള്‍ സ്വാധീനിക്കാനിടയില്ല.

എന്നാല്‍, ശബരിമല കേസില്‍ വാദത്തിന് ഇനിയും അവസരമൊരുങ്ങിയാല്‍ അയോധ്യാ വിധിയിലെ പല നിരീക്ഷണങ്ങളും അഭിഭാഷകര്‍ ഉപയോഗിക്കുമെന്നുറപ്പ്. ശബരിമല കേസ് വിശാലബെഞ്ചിന് വിടുകയോ മറ്റോ ഉണ്ടായാലാണ് അത്തരത്തില്‍ അവസരമൊരുങ്ങുക. ഇപ്പോള്‍ അയോധ്യ കേസില്‍ ഏകകണ്ഠവിധിപറഞ്ഞ ബെഞ്ചിലെ രണ്ടുജഡ്ജിമാരായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ തന്നെയാണ് ശബരിമല പുനഃപരിശോധനയിലും വിധിപറയാന്‍ പോകുന്നതെന്നത് ശ്രദ്ധേയമാണ്.

ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് നിയമവ്യക്തിത്വവും ആസ്തികള്‍ കൈവശംവെക്കാനുള്ള അവകാശവും നേരത്തേത്തന്നെയുണ്ട്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, കപ്പലുകള്‍ തുടങ്ങിയവയ്ക്ക് നിയമവ്യക്തിത്വം നല്‍കാറുള്ളതും അതിന്റെ ആവശ്യകതയും അയോധ്യാവിധിയില്‍ വിശദീകരിക്കുന്നുണ്ട്. നേര്‍ച്ചയും മറ്റുമായി ആസ്തികള്‍ ലഭിച്ചുവന്നതോടെ അതിന്റെ സംരക്ഷണത്തിനുവേണ്ടിയാണ് പ്രതിഷ്ഠയ്ക്ക് കോടതി നിയമവ്യക്തിത്വം നല്‍കിവന്നത്. പ്രതിഷ്ഠയെ അവിടെനിന്നുമാറ്റുകയോ നശിപ്പിക്കുകയോ ചെയ്താലും അതിന്റെ നിയമവ്യക്തിത്വം ഇല്ലാതാകില്ലെന്നും അയോധ്യ കേസില്‍ വ്യക്തമാക്കി.

അതേസമയം, സര്‍വവ്യാപിയായ അദൃശ്യശക്തിക്ക് നിയമവ്യക്തിത്വം നല്‍കാനാവില്ല. ഹിന്ദുതത്ത്വശാസ്ത്രപ്രകാരം ദൈവികത എന്നത് അതിരുകളില്ലാത്തതും അനന്തവും സര്‍വവ്യാപിയുമാണ്. അതിനാല്‍ ഹിന്ദുക്കള്‍ ദൈവത്തിന്റെ പ്രതിരൂപമായി കാണുന്ന പ്രതിഷ്ഠയുടെ അവകാശസംരക്ഷണത്തിനായി നിയമവ്യക്തിത്വം നല്‍കിവരുന്നു.

ഭക്തരുടെ വിശ്വാസത്തെ ചോദ്യംചെയ്യാനും മതതത്ത്വങ്ങളെ വ്യാഖ്യാനിക്കാനും കോടതിക്ക് താത്പര്യമില്ലെന്ന് അയോധ്യ കേസില്‍ നിരീക്ഷിക്കുന്നുണ്ട്. സംസ്‌കാരവും സാമൂഹിക സാഹചര്യങ്ങളുമനുസരിച്ച് മതാനുഷ്ഠാനങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. അതുതന്നെയാണ് നമ്മുടെ ബഹുസ്വര സമൂഹത്തിന്റെ ശക്തി. മതവിശ്വാസങ്ങളുടെ വൈവിധ്യങ്ങളെ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തുകൊണ്ടാണ് നമ്മുടെ രാജ്യത്തിന്റെ യഥാര്‍ഥസ്വഭാവവും ഐക്യവും ശക്തിപ്പെടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

ദൈവശാസ്ത്രം വ്യാഖ്യാനിക്കുന്നതില്‍നിന്ന് വിട്ടുനിന്നുകൊണ്ട് ഭക്തരുടെ വിശ്വാസത്തെ അംഗീകരിക്കുകയാണ് മതേതരസ്ഥാപനമായ കോടതിക്കുചെയ്യാനുള്ളതെന്നും അയോധ്യാവിധിയില്‍ പറയുന്നു. ഇത്തരം നിരീക്ഷണങ്ങള്‍ ശബരിമല കേസിലോ ഭാവിയില്‍ വന്നേക്കാവുന്ന സമാനമായ കേസുകളിലോ സ്വാധീനം ചെലുത്താം. പ്രത്യേക വിശ്വാസിസമൂഹമെന്ന് പറയുന്ന ഭക്തരുടെ അവകാശങ്ങള്‍, പ്രതിഷ്ഠയുടെ അവകാശം തുടങ്ങിയ വിഷയങ്ങളിലാകും ഈ നിരീക്ഷണങ്ങള്‍ ചര്‍ച്ചയാവുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു  (15 minutes ago)

സ്വര്‍ണവിലയിൽ കുതിപ്പ്.... പവന് 1040 രൂപയുടെ വർദ്ധനവ്  (26 minutes ago)

രാജ്യവ്യാപകമായി വാഹനം തടഞ്ഞുനിർത്തി ടോൾ പിരിക്കുന്ന രീതി അടുത്ത വർഷം ഏപ്രിൽ മുതൽ പൂർണമായി മാറും  (57 minutes ago)

ബസ് സര്‍വീസുകള്‍ക്കിടയില്‍ ജിപിഎസ് മുഖേന നിരീക്ഷിക്കപ്പെടുന്ന നിര്‍ബന്ധിത സമയ ഇടവേളകള്‍ നടപ്പാക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി...  (1 hour ago)

കണ്ണീർക്കാഴ്ചയായി.... ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

'റീഇമാജിനിംഗ് കേരളം' റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിന് സമാപനം  (1 hour ago)

ചെൽസിക്കെതിരെ ബ്രെന്റ്‌ഫോർഡിന് ഏകപ‍ക്ഷീയമായ മൂന്ന് ഗോളിൻറെ ഉജ്ജ്വല വിജയം  (1 hour ago)

പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി ശനിയാഴ്ച അവസാനിക്കും...  (2 hours ago)

ഏഷ്യൻ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിൽ ഷോട്ട്പുട്ട് താരം തജീന്ദർപാൽ സിങിന് പകരം കബഡി താരം പവൻ സെറാവത്ത് ഇന്ത്യയുടെ പതാകവാഹകനാകും..  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

റിയാദിൽ നിര്യാതയായ കാസർകോട് ബെരിക്കുളം സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു...  (2 hours ago)

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണ്ടത് ആർക്കൊക്കെ? ഇന്നത്തെ പൂർണ്ണ രാശിഫലം  (3 hours ago)

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി...  (3 hours ago)

തിരുവനന്തപുരം വാമനപുരത്ത് നദിയിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി....  (3 hours ago)

യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷ... പുനഃപരീക്ഷാഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു  (4 hours ago)

Malayali Vartha Recommends