ഇനി ഊഴം മാണി സി കാപ്പന്... തോമസ് ചാണ്ടിയെ മുന്നില്‍ നിര്‍ത്തി മാണി സി കാപ്പനെ മന്ത്രിയാക്കാന്‍ നീക്കം; എന്‍സിപിയിലെ പടല പിണക്കങ്ങള്‍ ശശീന്ദ്രന് എതിരാകുന്നു; എന്തു വന്നാലും മന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്ന വാശിയില്‍ ശശീന്ദ്രനും; മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയാല്‍ പാര്‍ട്ടി വിടാനും മടിക്കില്ല

മാണി സി കാപ്പനെ മന്ത്രിയാക്കാന്‍ തോമസ് ചാണ്ടിയുടെ നീക്കം. സി പി എമ്മിന്റെ പിന്തുണയോടെയാണ് ചാണ്ടി നീക്കം തുടങ്ങിയത്. അതേ സമയം മന്ത്രി സ്ഥാനം ഒഴിയാനാവില്ലെന്ന സൂചനയുമായി മന്ത്രി എ.കെ. ശശീന്ദ്രന്‍ രംഗത്തെത്തി. തന്നെ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയാല്‍ പാര്‍ട്ടി വിടാനും ശശീന്ദ്രന്‍ മടിക്കില്ല.
മാണി സി കാപ്പന് മന്ത്രിസഭാ സ്ഥാനം നല്‍കിയേ തീരൂ എന്ന പ്രസ്താവനയുമായി തോമസ് ചാണ്ടി അണിയറ നീക്കം ആരംഭിച്ചു കഴിഞ്ഞു. മാണി സി കാപ്പന് തോമസ് ചാണ്ടിയുടെ വിശ്വസ്തനാണ്. മന്ത്രി ശശീന്ദ്രനെ സംബന്ധിച്ചടത്തോളം മാണി സി കാപ്പന്റെ വിജയം ദുഖകരമായ അനുഭവമായി മാറുന്നു. ഇനിനേക്കാള്‍ ഭേദം ജോസ് ടേം ജയിക്കുന്നതായിരുന്നുവെന്ന് ശശീന്ദ്രന്‍ കരുതുന്നു.
തോമസ് ചാണ്ടിയെ മാറ്റിയാണ് ശശീന്ദ്രന്‍ രണ്ടാമത് മന്ത്രിയായത്. അതിനു മുമ്പ് ശശിന്ദ്രനെ മാറ്റിയാണ് ചാണ്ടി മന്ത്രിയായത്. എന്‍സിപിയിലെ പടല പിണക്കങ്ങളാണ് ഇത്തരം വിവാദങ്ങള്‍ക്ക് കാരണമായത്. എന്‍സിപി ഒരു ചെറിയ പാര്‍ട്ടിയാണ്. അവിടെ തമ്മില്‍ തല്ലും കുതികാല്‍ വെട്ടും സ്വാഭാവികം മാത്രം. സി പി എമ്മിനെ സംബന്ധിച്ചടത്താളം എന്‍ സി പി ഒരു ബാധ്യതയായിട്ട് ഏറെ നാളായി. എന്നാല്‍ എന്‍സിപിയെ പിണക്കാന്‍ സി പി എം തയ്യാറല്ല. അത് മുന്നണി മര്യാദയുടെ ഭാഗമായി മാത്രമല്ല . തോമസ് ചാണ്ടി സി പി എമ്മിന്റെ സഹായിലാണ് കേരളത്തിന് പുറത്തു നിന്നും സി പി എമ്മിന് സഹായം വരുന്നതില്‍ ചാണ്ടി വഹിക്കുന്ന പങ്ക് ചില്ലറയല്ല. ഘടകകക്ഷിനേതാക്കളെ തമ്മില്‍ തല്ലിക്കുക എന്നത് സി പി എമ്മിന്റെ വിനോദമാണ്. തമ്മില്‍ തല്ലുന്ന നേതാക്കളില്ലെങ്കില്‍ മുന്നോട്ടു പോകാനാവില്ലെന്ന് സി പി എമ്മിന് നന്നായറിയാം. എന്നാലും ചാണ്ടിയെ ചാരത്ത് നിര്‍ത്തും. അത് നിര്‍ത്തേണ്ടത് സി പി എമ്മിന്റെ ആവശ്യമാണ്. കാപ്പനും നല്ലൊരു സഹായിയാണ്.
മാണി സി കാപ്പനുള്ള മന്ത്രിസ്ഥാനത്തിന്റെ സാധ്യത കോടിയേരി തള്ളിയിട്ടില്ല. പിണറായി അതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. പിണറായി ഇത്തരം കാര്യങ്ങളില്‍ സാധാരണ പ്രതികരിക്കാറില്ല. പാലാ തെരഞ്ഞടുപ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കാപ്പന് അനുകൂലമായി പ്രസ്താവന നടത്തിയിരുന്നു. അന്നും ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തിന്റെ സാധ്യതകള്‍ തള്ളിയതാണ്. ഇനിയും ശശീന്ദ്രന്‍ അക്കാര്യം തള്ളുകയാണെങ്കില്‍ എന്‍ സി പി നേതൃത്വം അക്കാര്യത്തില്‍ ഇടപെടും. അത് ശശീന്ദ്രന്റെ സ്ഥാനത്തിന് തന്നെ ഭീഷണിയാവാന്‍ സാധ്യതയുണ്ട്.
കെ.എം മാണിയുടെ തട്ടകം തിരികെ പിടിച്ച കാപ്പന് മന്ത്രിസ്ഥാനം നല്‍കുന്നതിനോട് പിണറായിക്കും യോജിപ്പുണ്ട്. പാലാ പിണറായിക്ക് നല്‍കിയ ആശ്വാസം ചെറുതല്ല. വട്ടിയൂര്‍ക്കാവിലും അരൂരും സിപിഎമ്മിന് നേടി കൊടുത്തത് പാലാ കാരണമാണ്. പിണറായി മന്ത്രിസഭയുടെ അന്തസാണ് കാപ്പന്‍ ഉയര്‍ത്തിയത്. അതുകൊണ്ടു തന്നെ ശശീന്ദ്രന് ഒപ്പം പിണറായി നില്‍ക്കാനുള്ള സാധ്യത തീര്‍ത്തും വിരളമാണ്. ഏതായാലും ശശീന്ദ്രന്‍ അനുഭവിക്കുന്ന പ്രതിസന്ധി തീര്‍ത്തും അപ്രതീക്ഷിതം തന്നെയാണ്.
കെഎസ്ആര്‍റ്റിസിയിലെ പ്രതിസന്ധികള്‍ ശശിന്ദ്രന്റെ മന്ത്രി സ്ഥാനത്തെ ബാധിക്കുന്നുണ്ട്. ആനവണ്ടി ഓടിക്കാന്‍ ശശീന്ദ്രന് കഴിയുന്നില്ലെന്ന് വിശ്വസിക്കുന്നവരില്‍ പിണറായിയുമുണ്ട്.
"
https://www.facebook.com/Malayalivartha



























