ഹെല്‍മറ്റ് തല വേട്ടയാടുന്നവര്‍ ശ്രീറാം വെങ്കട്ടരാമനെ പുണ്യാളനാക്കി;ബഷീറിന്റെ മരണം ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്റെ അശ്രദ്ധയോടെയുള്ള ഡ്രൈവിങ് മൂലമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍; ശ്രീറാം മദ്യപിച്ചിരുന്നോ എന്ന ചോദ്യത്തിന് മന്ത്രിക്ക് മൗനം

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീർ, ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ അന്വേഷണം പാതിവഴിയിൽ നിന്ന അവസ്ഥയിലാണ്. എന്നാൽ കെ എം ബഷീറിന്റെ മരണം ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്റെ അശ്രദ്ധയോടെയുള്ള ഡ്രൈവിങ് മൂലമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. അശ്രദ്ധയോടെയും അപകടകരവുമായ ഡ്രൈവിങ്ങാണ് അപകടത്തിന് കാരണമെന്ന് മന്ത്രി പറഞ്ഞു. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അശ്രദ്ധയോടെയുള്ള ഡ്രൈവിങ് മൂലമാണ് മാധ്യമ പ്രവർത്തകൻ മരിക്കാൻ ഇടയായതെന്ന് വ്യക്തമാക്കിയ മന്ത്രി എന്നാൽ അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നോ എന്ന കാര്യത്തില്‍ മൗനം പാലിച്ചു.
അശ്രദ്ധമായും ഉദാസീനമായുമാണ് ശ്രീറാം വാഹനം ഓടിച്ചത്. ഇതിനെത്തുടര്‍ന്ന് ശ്രീറാമിന്റെയും കാറില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിന്റെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായും മന്ത്രി അറിയിച്ചു. അതേസമയം അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നോ ഇല്ലയോ എന്ന് റിപ്പോര്‍ട്ടില്‍ എവിടെയും മന്ത്രി സൂചിപ്പിച്ചിട്ടില്ല. പുതുക്കിയ മോട്ടോര്‍ വാഹന പിഴ അനുസരിച്ച് ഒരാഴ്ചയ്ക്കിടെ 6 കോടി 66 ലക്ഷം പിരിച്ചെടുത്തതായും മന്ത്രി അറിയിച്ചു. ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 1 വരെയാണ് ഇത്രയും തുക പിഴയായി പിരിച്ചെടുത്തതെന്ന് മന്ത്രി പറഞ്ഞു.
ആഗസ്റ്റ് മൂന്ന് പുലര്‍ച്ചെയാണ് മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീര്‍ കൊല്ലപ്പെടുന്നത്. അമിത വേഗത്തിലെത്തിയ വാഹനമിടിച്ച് ബഷീര്‍ തെറിച്ചു പോകുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ ബഷീര്‍ മരിച്ചു. സിരാജ് ദിനപ്പത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ ബഷീര്‍ ജോലിക്ക് ശേഷം താമസസ്ഥലത്തേക്ക് പോകുമ്ബോഴായിരുന്നു അപകടം ഉണ്ടായത്.
സംഭവത്തിന് ശേഷം നടന്ന കാര്യങ്ങള്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. മദ്യപിച്ചെന്ന് ബോധ്യപ്പെട്ടിട്ടും ശ്രീറാമിനെ രക്ത പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ല. സംഭവം വിവാദമായതോടെ, ഒമ്പതു മണിക്കൂറിന് ശേഷമാണ് ശ്രീറാമിന്റെ രക്ത സാംപിള്‍ പൊലീസ് എടുത്തത്. ഇതിനിടെ ശ്രീറാം സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്തിരുന്നു. ശ്രീറാമിന് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നു എന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ കുറിച്ചിട്ടും അത് വകവെയ്ക്കാതെയാണ് പൊലീസ് അധികൃതര്‍ ശ്രീറാമിന്റെ രക്തസാംപില്‍ ടെുക്കാതെ, സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടാന്‍ സാവകാശം നല്‍കിയത്.
ശ്രീറാമിനെ സഹായിക്കാന്‍ ഉന്നത പൊലീസ്-ഐഎഎസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്ന ആക്ഷേപം ശക്തമായിരുന്നു. ശ്രീറാമിന്റെ രക്തസാംപിള്‍ അപകടസമയത്ത് തന്നെ പരിശോധന നടത്താതിരുന്നത് പൊലീസിന്റെ വീഴ്ചയായി കോടതി വിലയിരുത്തിയിരുന്നു. അപകട സമയത്ത് വാഹനം ഓടിച്ചത് സുഹൃത്താണെന്ന ശ്രീറാമിന്റെ മൊഴി കളവാണെന്ന് കാറില്‍ ഒപ്പമുണ്ടായരിരുന്ന വഫ ഫിറോസും വെളിപ്പെടുത്തിയിരുന്നു.
കേസിൽ അന്വേഷണം വൈകുന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തുകയുണ്ടായി. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും അന്തിമ റിപ്പോര്‍ട്ട് ഡിസംബര്‍ 15 നകം സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. ശ്രീറാമിന്റെ രക്ത പരിശോധന നടത്താതെ തെളിവു നശിപ്പിച്ചതിനും എഫ്.ഐ.ആര്‍ വൈകിപ്പിച്ചതിനും മ്യൂസിയം സ്റ്റേഷനിലെ ക്രൈം എസ്.ഐ ജയപ്രകാശിനെ കൂട്ടുപ്രതിയാക്കണമെന്ന സിറാജ് മാനേജ്മെന്റിന്റെ ഹര്‍ജിയില്‍ പ്രത്യേക അന്വേഷണ സംഘത്തോട് വിശദീകരണം നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് സര്‍ക്കാര്‍ അഭിഭാഷകന്‍ വഴി നല്‍കിയ വിശദീകരണത്തിലാണ് ശാസ്ത്രീയ അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ സമയം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടത്.
ഓഗസ്റ്റ് മാസം ഏഴിനാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. അടുത്ത മാസം 15ന് കേസ് വീണ്ടും പരിഗണിക്കും. അന്നോ അതിനു മുമ്പോ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവ്.
https://www.facebook.com/Malayalivartha



























