കളമശേരി മാനഭംഗം: ഒരു സ്ത്രീ ഉള്‍പ്പടെ അഞ്ചു പേര് അറസ്റ്റില്‍
കളമശേരിയില്‍ തമിഴ് യുവതിയെ ജോലിക്കു വിളിച്ചുകൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്ത കേസില്‍ കസ്റ്റഡിയിലെടുത്ത അഞ്ചു പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അതുല്‍, അനീഷ്, മനോജ്, നിയാസ് എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ നാലരപ്പവന്റെ ആഭരണങ്ങള്‍ പ്രതികളില്‍ നിന്നു കണ്ടെടുത്തു. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ അന്വേഷണത്തിലാണു നാലുപേരെയും കസ്റ്റഡിയിലെടുത്തിരുന്നത്.
വാലന്റൈന്‍ ദിനത്തിലായിരുന്നു സംഭവം നടന്നത്.പുല്ലുവെട്ടുന്ന ജോലിക്കെന്ന വ്യാജേന രണ്ട് തമിഴ് സ്ത്രീകളെ ഇടപ്പള്ളി ടോളില്‍ നിന്ന് ഓട്ടോറിക്ഷയില്‍ എത്തിയ യുവാവ് കയറ്റികൊണ്ടുപോയി. നിയാസാണ് ഓട്ടോ ഓടിച്ചിരുന്നത്. വാഹനം കുറച്ചുദൂരം നീങ്ങിയപ്പോള്‍ രണ്ട് ആളുകള്‍ കൂടി ഓട്ടോയില്‍ കയറി. ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പടെയുള്ള നാല്‍വര്‍ സംഘം ഇടപ്പള്ളി ടോളില്‍ നിന്നും നിര്‍ദ്ദിഷ്ട കളമശേരി സൈബര്‍ സിറ്റി കാമ്പസില്‍ കൊണ്ടുപോയി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന പ്രായമായ സ്ത്രീയെ സംഘം ബന്ദിയാക്കിയിരുന്നു.
നാലരപ്പവന്‍ ആഭരണങ്ങളും മൊബൈല്‍ ഫോണും തട്ടിയെടുത്തു. മൊബൈല്‍ ഫോണില്‍ യുവതിയുടെ നഗ്നചിത്രങ്ങളെടുത്ത സംഘം സംഭവം പുറത്തറിഞ്ഞാല്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. പ്രതികളെ ഒളിവില്പ്പാര്ക്കാന് സഹായിച്ചതിനാണ് ജാസ്മിന് അറസ്റ്റിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha