വയനാട്ടില്‍ കുരങ്ങ് പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു,നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്
വയനാട്ടില്‍ കുരങ്ങു പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ മലയോര ഗ്രാമങ്ങളില്‍ കുരങ്ങു പനി ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.പുല്‍പ്പള്ളി ചീയന്പം ആദിവാസി കോളനിയിലെ ബൊമ്മന്(70) ആണ് മരിച്ചത്. ചീയന്പം കോളനിയില്‍ കഴിഞ്ഞയാഴ്ചയും കുരങ്ങു പനി ഒരാള്‍ ബാധിച്ച് മരിച്ചിരുന്നു. എന്നാല്‍ പനി നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞി.
എന്നാല്‍ രാജ്യത്ത് പന്നിപ്പനി പടരുകയാണ്. ഇതുവരെ പന്നിപ്പനി ബാധിച്ച് 585 പേരാണ് മരണമടഞ്ഞത്. ഈ മാസം 12ന് ശേഷം അഞ്ചു ദിവസം കൊണ്ട് നൂറു പേരാണ് മരണപ്പെട്ടത്. രോഗം പടര്‍ന്നു പിടിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധ മരുന്നുകളും മെഡിക്കല്‍ കിറ്റുകളും ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്കി. ഇതിനോടകം 8423 പേര്‍ക്ക് എച്ച്1 എന്‍1 ബാധിച്ചിട്ടുണ്ട്.
രാജസ്ഥാന്, ഗുജറാത്ത്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് പന്നിപ്പനി ബാധിച്ച് കൂടുതല്‍ പേര് മരിച്ചത്. രാജസ്ഥാനില്‍ 165, ഗുജറാത്തില്‍ 144. മദ്ധ്യപ്രദേശില്‍ 76, മഹാരാഷ്ട്ര 58 എന്നിങ്ങനെയാണ് മരണ നിരക്ക്. ഫെബ്രുവരി 15ന് മാത്രം രാജസ്ഥാനില്‍ 12 മരണങ്ങളും ഗുജറാത്തിലും മദ്ധ്യപ്രദേശിലും എട്ട് മരണങ്ങളും വീതവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും തമിഴ്നാട്ടിലും പന്നിപ്പനി ബാധിച്ചവരുടെ എണ്ണം കൂടുതലാണെങ്കിലും മരണനിരക്ക് കുറവാണ്. ബോധവത്കരണ പരിപാടികളാണ് നിരക്ക് കുറയാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. പഞ്ചാബില്‍ 68 പേര്‍ക്ക് പിന്നിപ്പനി ബാധിച്ചവരില്‍ 25 പേരും മരണമടഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha