ജോളിക്കു കുരുക്കു മുറുകുന്നു; സയനേഡ് എത്തിച്ചുനല്‍കിയ മാത്യു മാപ്പുസാക്ഷി: കൂടത്തായി കൊലപാതക പരമ്പരയില്‍ നിര്‍ണ്ണായക നീക്കവുമായി അന്വേഷണ സംഘം; കൊലപാതക വിവരം പുറത്ത് പറയാതിരുന്നത് ജോളിയെ പേടിച്ച്

കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതിയായ എം എസ മാത്യുവിനെ മാപ്പുസാക്ഷിയാക്കാന്‍ സാധ്യത .കൊലപാതകത്തില്‍ മാത്യുവിനു നേരിട്ട് പങ്കില്ലെന്ന് കണ്ടാണ് അന്വേഷണസംഘത്തിന്റെ ഇത്തരമൊരു നീക്കം .മുഖ്യ പ്രതി ജോളിക്കു സയനൈഡ് എത്തിച്ചു നല്‍കിയത് മാത്യുവാണ് എന്ന് തെളിഞ്ഞിരുന്നു.ഇതാണ് മാത്യു പ്രതിചേര്‍ക്കപെടുന്നതിലേക്കു നയിച്ചതും.
എന്നാല്‍ എംഎസ് മാത്യുവിന് ഈ കൊലപാതകങ്ങളില്‍ നേരിട്ട് പങ്കില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കൊലപാതക വിവരം പുറത്ത് പറയാതിരുന്നത് ജോളിയെ പേടിച്ചാണെന്ന് മാത്യു മൊഴി നല്‍കിയിരുന്നു. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ജോളിയാണെന്ന് തെളിയിക്കുന്ന നിര്‍ണ്ണായക മൊഴിയും മാത്യു നല്‍കിയിട്ടുണ്ട്. ജോളി ക്കെതിരെയുള്ള നിരവധി തെളിവുകളിലേക്കുള്ള ആയുധമാണ് അന്വേഷണസംഘത്തിന് മാത്യു .അതുകൊണ്ടുതന്നെയാണ് മാത്യുവിനെ മാപ്പുസാക്ഷിയാക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചതും.കൊലപാതക വിവരം പുറത്ത് പറയാതിരുന്നത് ജോളിയെ പേടിച്ചാണെന്ന് മാത്യു മൊഴി നല്‍കിയിരുന്നു. കോടതിയില്‍ മാത്യു കൃത്യമായി മൊഴി നല്‍കുന്നതോടെ ജോളി ക്കെതിരായ നിര്‍ണായക തെളിവായി ഇത് മാറും.കൊലപാതകത്തില്‍ മാത്യുവിന് നേരിട്ട് പങ്കില്ലെന്ന് കണ്ടാണ് അന്വേ ഷണ സംഘത്തിന്റെ ഇത്തരമൊരു നീക്കം.ജോളിയുടെ കുരുക്കുകള്‍ കൂടുതല്‍ മുറുകുകയാണ് എന്ന് വ്യക്തം
.
2008ല്‍ ടോം തോമസിന്റെ മരണശേഷം വ്യാജ ഒസ്യത്ത് ഉണ്ടാക്കി ജോളി തന്റെ പേരിലാക്കിയിരുന്നു. ഇതിനെതിരെ ടോം തോമസിന്റെ മറ്റു മക്കള്‍ നല്‍കിയ പരാതിയിലാണ് കൂടത്തായി കേസില്‍ പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. ഏറെനാള്‍ നീണ്ട രഹസ്യ അന്വേഷണത്തിലൂടെയാണ് കേസിലെ കൊലപാതക പരമ്പര പുറം ലോകം അറിഞ്ഞത്.
ആദ്യ കൊലപാതകമായ അന്നമ്മയുടേത് ഒഴിച്ച് ബാക്കി അഞ്ചെണ്ണത്തിലും ഈ സയനൈഡ് ഉപയോഗിച്ചാണ് ജോളി കൊല നടത്തിയ ഈ സയനൈഡ് ഉപയോഗിച്ചാണ് ജോളി കൊല നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു
കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കൊലയായിരുന്നു അന്നമ്മയുടേത്. 2002 സെപ്തംബറിലാണ് പൊന്നാമറ്റം ടോം തോമസിന്റെ ഭാര്യയും റിട്ടേര്‍ഡ് അധ്യാപികയുമായി അന്നമ്മ കൊല്ലപ്പെടുന്നത്. ആട്ടിന്‍ സൂപ്പില്‍ വിഷം കലര്‍ത്തിയാണ് അന്നമ്മയെ കൊലപ്പെടുത്തിയതെന്നായിരുന്നു ജോളി ആദ്യം പോലീസിന് മൊഴി നല്‍കിയത്.സയനൈഡല്ല, കീടനാശിനിയാണ് അന്നമ്മയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വിഷം എന്നായിരുന്നു പിന്നീട് ജോളി നടത്തിയ വെളിപ്പെടുത്തല്‍. എന്നാല്‍ നായയെ കൊല്ലാനുള്ള വിഷം ഉപയോഗിച്ചാണ് ജോളി തന്റെ ഭര്‍തൃമാതാവിനെ കൊലപ്പെടുത്തിയതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഇത് 'ഡോഗ് കില്‍' ഉപയോഗിച്ചാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍ നിന്നാണ് നായ വിഷം വാങ്ങിയത്
തെളിവുകളെല്ലാം കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മാത്യുവും മാപ്പുസാക്ഷിയാകുന്നു എന്ന വാര്‍ത്ത പുറത്തു വരുന്നത്
മാത്യുവിനെ മാപ്പുസാക്ഷിയാക്കാന്‍ നീക്കങ്ങള്‍ നടത്താന്‍ പോലീസ് ആരംഭിച്ചിട്ട് നാളുകളായെങ്കിലും മാപ്പുസാക്ഷിയാവാന്‍ ഇല്ലെന്ന നിലപാടിലായിരുന്നു മാത്യു.മാത്യുവിന് ലഭിച്ച നിയമോപദേശവും അതുതന്നെ.എന്നാല്‍ നിരന്തരമായ പോലീസിടപെടലില്‍ മാത്യുസ്വിന്റെ മനസും മാറിവരുന്നു.മാപ്പുസാക്ഷിയായി പുതിയ ജീവിതം തുടങ്ങാം എന്ന ചിന്താഗതിയിലാണ് മാത്യു ഇപ്പോള്‍.
https://www.facebook.com/Malayalivartha


























