Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി പ്ലാന്‍ കെ... കഴിഞ്ഞ മണ്ഡലകാല സമയത്ത് സുവര്‍ണവസരമാക്കാന്‍ നോക്കിയ ബിജെപി പ്രസിഡന്റ് ശ്രീധരന്‍ പിള്ളയ്ക്ക് ഒരു ചുക്കും ചെയ്യാനായില്ല; അന്ന് കുമ്മനം മിണ്ടാട്ടം മുട്ടി മിസോറാമില്‍; ഇന്ന് ശ്രീധരന്‍പിള്ള മിസോറാമിലും കുമ്മനം കേരളത്തിലും

15 NOVEMBER 2019 11:16 AM IST
മലയാളി വാര്‍ത്ത

More Stories...

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മന്ത്രി ടി. സിദ്ദിഖ്

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും

പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകി; തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമെന്ന് മന്ത്രി സി.പി ജോൺ

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയം; സി.പി.എം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് തുറന്നുപറച്ചിലും ആണെന്ന് ബി.ജെ.പി

കഴിഞ്ഞ മണ്ഡല കാലം ബിജെപിയെ സംബന്ധിച്ച് പ്രസിഡന്റ് ശ്രീധരന്‍പിള്ള പറഞ്ഞതു പോലെ സുവര്‍ണ കാലമാകേണ്ടതായിരുന്നു. എന്നാല്‍ ശ്രീധരന്‍പിള്ളയുടെ വിടുവായത്തം കാരണം ബിജെപിയ്ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല എന്നു മാത്രമല്ല ഒരു സീറ്റില്‍ പോലും വിജയിക്കാനുമായില്ല. അന്നേ എല്ലാവരും പറഞ്ഞതാണ് കുമ്മനം ഉണ്ടായിരുന്നെങ്കിലെന്ന്. പക്ഷെ അന്ന് കുമ്മനം മിസോറാം ഗവര്‍ണറായിരുന്നു. ആ അവസ്ഥ മാറി മറിഞ്ഞു. അടുത്ത മണ്ഡലകാലം വന്നതോടെ കുമ്മനം കേരളത്തിലും ശ്രീധരന്‍പിള്ള മിസോറാമിലുമായി. വിധിയുടെ വിളയാട്ടം പോലെ വീണ്ടും ശബരിമല കേരളത്തില്‍ സജീവ വിഷയമാവുകയാണ്. അതേസമയം ബിജെപി നാഥനില്ലാത്ത കളരി പോലെയാണ്. ബിജെപിയെ നയിക്കാന്‍ ഒരു പ്രസിഡന്റില്ല. ആകെ പുറത്ത് നിന്നും വന്ന വൈസ് പ്രസിഡന്റ് അബ്ദുള്ള കുട്ടിയും രാമന്‍പിള്ളയുമാണുള്ളത്. ഈ സന്ദര്‍ഭത്തിലാണ് അണികള്‍ പുതിയ പ്രസിഡന്റിനെ തേടുന്നത്.

ശ്രീധരന്‍ പിള്ളയെ ഗവര്‍ണറാക്കിയതോടെ നിലവില്‍ ബി.ജെ.പിക്ക് സംസ്ഥാനത്ത് നാഥനില്ലാതായിരിക്കുകയാണ്. പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നീക്കങ്ങള്‍ ഗ്രൂപ്പ് പോരിലും ആര്‍.എസ്.എസിന്റെ ഉടക്കിലും പെട്ട് ഫലവത്തായതുമില്ല. അതേസമയം, ഹൈന്ദവ സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ച് പരിചയമുള്ള കുമ്മനം രാജശേഖരനെ രംഗത്തിറക്കി ആചാര സംരക്ഷണ പരിപാടികള്‍ സജീവമാക്കുകയാവും പരിവാറിന്റെ തുടര്‍ പ്രവര്‍ത്തനം. കഴിഞ്ഞ മണ്ഡലക്കാലത്തെ സംഘര്‍ഷവേളയില്‍ മിസോറാം ഗവര്‍ണറായിരുന്നു കുമ്മനത്തിന് ഇടപെടാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ തവണ ശബരിമല പ്രക്ഷോഭം നയിച്ച കെ. സുരേന്ദ്രന്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റാകുമോയെന്നതും നിരീക്ഷകര്‍ ഉറ്റുനോക്കുന്നു.

അതേസമയം ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ചുള്ള പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. കേസ് വിശാല ബെഞ്ചിന് വിട്ടതോടെ 2018 ലെ വിധിയില്‍ എന്തോ അപാകതയുണ്ടെന്നും അത് പുനഃപരിശോധികേണ്ടതാണെന്നുമാണ് വ്യക്തമാകുന്നത്.

ആചാരങ്ങളിലും വിശ്വാസങ്ങളിലും നീതിപീഠത്തിന് ഇടപെടാമോ എന്ന വലിയ ചോദ്യവും വിശാലബെഞ്ചിന് വിടുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. അതായത് ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കാനുള്ള അവസരങ്ങള്‍ സര്‍ക്കാര്‍ സൃഷ്ടിക്കരുതെന്നും അതിനാരും മുതിരരുതെന്നുമാണ് അര്‍ത്ഥം. ഇനി ശബരിമലയില്‍ പ്രകോപനം സൃഷ്ടിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരും പോലീസും പ്ര േത്യകം ശ്രദ്ധിക്കേണ്ടതുണ്ട്.

മാത്രമല്ല, ഇതരമതങ്ങള്‍ അനുവര്‍ത്തിച്ചുവരുന്ന ആചാരങ്ങള്‍ സംബന്ധിച്ചും സമ്പൂര്‍ണ ബെഞ്ച് പരിശോധിക്കണമെന്നാണ് വിധി. മുസ്ലിം ആരാധനാലയങ്ങളിലെ സ്ത്രീപ്രവേശനവും അതില്‍ ഉള്‍പ്പെടുന്നു. ഇതരമതങ്ങളിലെ ആചാരങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ സര്‍ക്കാരും നിലപാട് വ്യകതമാക്കണം.

പിണറായിയുടെ നവോത്ഥാനത്തില്‍ അവയൊക്കെ ഉള്‍പ്പെടുമോ എന്ന് അദ്ദേഹം ജനങ്ങളോട് പറയണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒളിച്ചുകളി അവസാനിപ്പിക്കണം. പുനഃപരിശോധനാഹര്‍ജിയില്‍ എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് കക്ഷി ചേര്‍ന്നില്ല? വിശ്വാസവും ആചാരവും സംരക്ഷിക്കാന്‍ ബാധ്യതയുള്ള ദേവസ്വം ബോര്‍ഡ് മേധാവികള്‍ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയതെന്നും കുമ്മനം ആരോപിച്ചു.

ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനപരിശോധന ഹര്‍ജികളില്‍ തീരുമാനം എടുക്കും മുമ്പ് മതസ്വാതന്ത്ര്യം സംബന്ധിച്ചവിഷയങ്ങള്‍ ഏഴംഗ വിശാല ബെഞ്ചിലേക്ക് വിട്ട സുപ്രീംകോടതി തീരുമാനം സന്തോഷം നല്‍കുന്നതാണെന്ന് മിസോറാം ഗവര്‍ണറായ ശ്രീധരന്‍ പിള്ളയും വ്യക്തമാക്കി. ബിജെപി സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ വിധിക്കെതിരായ ആഹ്വാനവുമായി ആദ്യം തന്നെ രംഗത്തെത്തിയിരുന്നു. വിശ്വാസം സംരക്ഷിക്കപ്പെടും എന്ന് ഉറപ്പായി. രാഷ്ട്രീയ അഭിപ്രായം പറയാന്‍ ഇല്ലെന്നും പിഎസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോഴും ഒരു നാഥനായി കാത്തിരിക്കുകയാണ്. ശബരിമലയ്ക്ക് ഇടിവെട്ടായി കുമ്മനത്തെ ഇറക്കുമോന്ന് കണ്ടറിയാം.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (5 minutes ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (14 minutes ago)

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും  (21 minutes ago)

പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകി; തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമെന്ന് മന്ത്രി സി.പി ജോൺ  (24 minutes ago)

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയം; സി.പി.എം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് ത  (32 minutes ago)

ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്;സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്  (47 minutes ago)

ഓപ്പറേഷൻ തൂഫാൻ; 12111 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും കഞ്ചാവും ഹെറോയിനും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു  (52 minutes ago)

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (1 hour ago)

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (1 hour ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (2 hours ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (2 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (2 hours ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (2 hours ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (2 hours ago)

Malayali Vartha Recommends