Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോലീസിലെ സംഘികളെ ഓർത്ത് പിണറായിക്ക് ഉറക്കമില്ല; ശബരിമലയിലെ യുവതീപ്രവേശനം വിവാദമാക്കി തീർത്തത് ബിജെ പിയും ആർ എസ് എസും ചേർന്നാണെന്ന് സർക്കാർ കരുതുന്നു; പോലീസിൽ വർഗീയ പ്രവർത്തനം അനുവദിക്കില്ലെന്ന് സർക്കാർ പറയുമ്പോൾ പരിവാർ സംഘടനകൾ കൂടുതൽ ശക്തമാവുന്നു

15 NOVEMBER 2019 03:00 PM IST
മലയാളി വാര്‍ത്ത

More Stories...

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മന്ത്രി ടി. സിദ്ദിഖ്

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും

പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകി; തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമെന്ന് മന്ത്രി സി.പി ജോൺ

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയം; സി.പി.എം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് തുറന്നുപറച്ചിലും ആണെന്ന് ബി.ജെ.പി

പിണറായിക്ക് സംശയരോഗമാണെന്ന് ആക്ഷേപം. പോലീസിൽ സംഘികളുണ്ടെന്നാണ് സംശയം. മുസ്ലീം ലീഗ് നേതാവ് എം കെ. മുനീർ പിണറായിയെ ഇളക്കി വിട്ടപ്പോഴാണ് അദ്ദേഹത്തിന്റെ മനസിലിരുപ്പ് മറനീക്കി പുറത്തു വന്നത്.

പോലീസിൽ വർഗീയ തീവ്രവാദ ശക്തികളുടെ പ്രവർത്തനം സർക്കാർ നിരീക്ഷിച്ചിട്ടുണ്ടോ എന്നായിരുന്നു മുനീറിന്റെ ചോദ്യം. അങ്ങനെയുണ്ടെന്ന തരത്തിലാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽ പെട്ടാൽ സർക്കാർ ഇടപെടുമെന്നും പറഞ്ഞു.

സി പി എമ്മിന്റെ കണ്ണിൽ സംഘ്പരിവാർ മാത്രമാണ് തീവ്രവാദ സംഘടന. നിരോധിത ഇസ്ലാം സംഘടനകളുടെ പ്രവർത്തനം സംസ്ഥാനത്ത് സജീവമാണെങ്കിലും അതിനെ കുറിച്ചൊന്നും സർക്കാരിന് ആശങ്കയില്ല. കാരണം ഇത്തരം സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാൻ സിപിഎം പണ്ടേ ഇഷ്ടപ്പെടുന്നു. എറണാകുളം മഹാരാജാസ് കോളേജിൽ അഭിമന്യു എന്ന എസ് എഫ് ഐ നേതാവായ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചപ്പോൾ തീവ്രവാദ സംഘടനകളുടെ അണികളാണ് പ്രതികളെന്ന് അറിഞ്ഞിട്ടും പ്രധാന പ്രതികളെ സർക്കാർ പിടികൂടിയില്ല. ഇത്തരത്തിൽ പിടികൂടിയാൽ എറണാകുളത്തെ പാർട്ടിയുടെ ഘടന മാറും എന്നാണ് പാർട്ടി കരുതുന്നത്.

തദ്ദേശ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ഇത്തരം സംഘടനകളുമായി കൈകോർത്ത് സി പി എം ഭരിക്കുന്നുണ്ട്. ഒരിക്കൽ പോലും ഇത്തരം സഖ്യങ്ങളിൽ പുനരാലോചന വേണമെന്ന് സി പി എം ചിന്തിച്ചിട്ടില്ല. അവർക്ക് അഭിമന്യൂവല്ല വലുത്. ഇത്തരം സഖ്യങ്ങളാണ്. ഇക്കാര്യം പാർട്ടിയുടെ എല്ലാ നേതാക്കൾക്കും അറിയാം. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരവും ഇത്തരം പ്രവർത്തനങ്ങൾക്കുണ്ട്. ന്യൂനപക്ഷ വോട്ടുബാങ്കാണ് ലക്ഷ്യം.

ശബരിമലയിലെ യുവതീപ്രവേശനം വിവാദമാക്കി തീർത്തത് ബിജെ പിയും ആർ എസ് എസും ചേർന്നാണെന്ന് സർക്കാർ കരുതുന്നു. കഴിഞ്ഞ മണ്ഡല കാലത്ത് ശബരിമലയിൽ ജോലിക്ക് എത്തിയ പോലീസുകാരിൽ വളരെയധികം സംഘികൾ ഉണ്ടായിരുന്നതായി സർക്കാർ സംശയിക്കുന്നുണ്ട്. ഇത്തവണ മല കയറുന്ന പോലീസുകാരിൽ സംഘികൾ ഉണ്ടാകരുതെന്നെ കർശന നിർദ്ദേശവും സർക്കാർ നൽകിയിട്ടുണ്ട്. ഒളിച്ചു കയറ്റിയ യുവതികളുടെ വിവരം പുറംലോകത്തെ അറിയിച്ചതും ശബരിമലയിൽ യുവതികളെ സുഗമമായി പ്രവേശിക്കാൻ അനുവദിക്കാത്തതും ആർ എസ് എസുകാരായ പോലീസുകാരാണെന്ന് പിണറായി കരുതുന്നു. പോലീസിന് ലഭിക്കുന്ന വിവരങ്ങൾ പോലീസ് പരിവാർ പുറത്തുവിട്ടത്രേ. ഇത്തരം പോലീസുകാരുടെ നീക്കങ്ങൾ ഇന്നും സർക്കാർ നിരീക്ഷിക്കുന്നുണ്ട്.

പോലീസിനുള്ളിൽ സംഘപരിവാറിന്റെ സ്ലീപ്പിംഗ് സെൽ ഉണ്ടെന്നു പിണറായി വിശ്വസിക്കുന്നു. അത്തരകാർക്ക് വാട്ട്സ് ആപ്പ് ഗ്രൂപ്പുകളും ഉണ്ടെത്രേ.ഇതെല്ലാം സർക്കാരിന് തലവേദന ഉണ്ടാക്കുന്നതാണ്. സെക്രട്ടേറിയറ്റിലും പരിവാർ സംഘടനകൾ ശക്തമായിരുന്നു. ഏറെക്കാലം അത്തരം സംഘടനകൾ ഇരുട്ടിലാണ് പ്രവർത്തിച്ചിരുന്നത്. സംഘടനയിലെ അംഗങ്ങൾ സിപിഎം സംഘടനയിൽ ഉൾപ്പെടെ പ്രവർത്തിച്ചു. പിന്നീടാണ് ഔദ്യോഗികമായി സംഘടന രൂപീകരിച്ചത്. പോലീസിൽ വർഗീയ പ്രവർത്തനം അനുവദിക്കില്ലെന്ന് സർക്കാർ പറയുമ്പോൾ പരിവാർ സംഘടനകൾ കൂടുതൽ ശക്തമാവുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (5 minutes ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (14 minutes ago)

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും  (21 minutes ago)

പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകി; തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമെന്ന് മന്ത്രി സി.പി ജോൺ  (24 minutes ago)

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയം; സി.പി.എം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് ത  (32 minutes ago)

ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്;സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്  (47 minutes ago)

ഓപ്പറേഷൻ തൂഫാൻ; 12111 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും കഞ്ചാവും ഹെറോയിനും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു  (52 minutes ago)

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (1 hour ago)

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (1 hour ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (2 hours ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (2 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (2 hours ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (2 hours ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (2 hours ago)

Malayali Vartha Recommends