കൂടത്തായ് ജോളിയെക്കുറിച്ച് ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ സാധാരണക്കാർക്ക് വിശ്വസിക്കാനാകുന്നതിനും അപ്പുറത്ത് ..ആർഭാട ജീവിതം ആഗ്രഹിച്ച ജോളി വിരിച്ച വലയിൽ ഈയ്യാം പാറ്റകളെപോലെ കുടുങ്ങിയത് ബന്ധുക്കളും പരിചയക്കാരും ....

കൂടത്തായ് ജോളിയെക്കുറിച്ച് ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ സാധാരണക്കാർക്ക് വിശ്വസിക്കാനാകുന്നതിനും അപ്പുറത്ത് .. ആർഭാട ജീവിതം ആഗ്രഹിച്ച ജോളി പലരിൽ നിന്നായി വായ്പ വാങ്ങിയത് ലക്ഷങ്ങൾ...പല കാരണങ്ങള്‍ മാറി മാറി പറഞ്ഞാണ് പണം സ്വരൂപിക്കാന്‍ ശ്രമിച്ചതെന്നാണ് ചില ബന്ധുക്കൾ അന്വേഷണസംഘത്തിനെ അറിയിച്ചത്.പലരും ജോളി പറയുന്നത് വിശ്വസിച്ചു പണം കടം കൊടുത്തിട്ടുമുണ്ട്.. എന്നാല്‍ ഇത്തരത്തില്‍ സ്വരൂപിക്കുന്ന പണം എന്തുചെയ്തുവെന്നത് വ്യക്തമല്ല.
എല്ലാ കൊലപാതകങ്ങളും ചെയ്തത് താൻ ഒറ്റക്കാണെന്നു ജോളി പറയുന്നുണ്ടെങ്കിലും ഇപ്പോൾ അത് വിശ്വസിക്കാൻ പൊലീസിന് പ്രയാസമുണ്ട്.. കൊലപാതകത്തിന് മറ്റാരുടേയെങ്കിലും സഹായം ജോളി തേടിയിരുന്നോയെന്നും അത്തരത്തില്‍ സഹായം ചെയ്തവര്‍ക്ക് പണം നല്‍കിയിരുന്നോയെന്നും ആണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത് . പൊന്നാമറ്റത്ത് ടോം തോമസ്, ബന്ധുക്കള്‍, ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്സണ് എന്നിവരോടെല്ലാം ജോളി പണം ആവശ്യപ്പെട്ടിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കട്ടപ്പനയില്‍ സ്ഥലം വാങ്ങിയിട്ടുണ്ടെന്നും അവിടേയ്ക്കു വഴി വെട്ടുന്നതിനായി ഒരുലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ജോളി ടോം തോമസിന്റെ ബന്ധുക്കളെ സമീപിച്ചതത്രെ . യൂണിവേഴ്സിറ്റിയില്‍ ജോലിയുള്ള കോഴിക്കോട് നഗരത്തില്‍ താമസിക്കുന്ന ബന്ധുവിനെയാണ് ജോളി ഇക്കാര്യം പറഞ്ഞ് ബന്ധപ്പെട്ടിരുന്നത്. എന്നാല്‍ ഇവര്‍ പണം നല്കാന് തയാറായില്ല. ജോളിയുടെ പ്രവൃത്തിയില്‍ ദുരൂഹത തോന്നിയതിനാലാണ് പണം നല്‍കാതിരുന്നത് എന്ന് അവർ പറഞ്ഞു . അതേസമയം ജോളി കട്ടപ്പനയില്‍ സ്ഥലം വാങ്ങിയിട്ടില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
ഇതിനു പുറമേ പണം ആവശ്യപ്പെട്ട് പൊന്നാമറ്റം സക്കറിയാസിന്റെ ബന്ധുവിനേയും ജോളി സമീപിച്ചിരുന്നു. ആര്ഇസിയ്ക്ക് സമീപം 10 സെന്റ് വാങ്ങിയെന്നും അവിടെ വീട് വയ്ക്കുന്നതിന്റെ ആവശ്യത്തിനാണെന്നും പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്.
കട്ടപ്പനയില്‍ ടെലിഫോണ്‍ എക്സ്ചേഞ്ച് കെട്ടിടം വാടകയ്ക്ക് പ്രവര്‍ത്തിച്ചിരുന്നത് ജോളിയുടെ പിതാവിന്റെ സ്ഥലത്താണെന്നും ഈ സ്ഥലം വിറ്റ് ലഭിച്ച അഞ്ച് ലക്ഷം രൂപ പിതാവ് തനിക്ക് നല്‍കിയെന്നും ഈ തുക ഉപയോഗിച്ചാണ് ആര്ഇസിയ്ക്ക് സമീപത്ത് സ്ഥലം വാങ്ങിയതെന്നുമാണ് ജോളി പലരോടും പറഞ്ഞിരുന്നത്. സംശയം തോന്നിയ ബന്ധുക്കള്‍ ഇക്കാര്യം ജോളിയുടെ പിതാവിനോട് അന്വേഷിച്ചെങ്കിലും അങ്ങനെ ഒരു സ്ഥലമില്ലെന്നായിരുന്നു മറുപടി. ഇതോടെ ജോളിയെ കുടുംബത്തിലുള്ളവര്‍ക്ക് വിശ്വാസമില്ലാതായി
2008ല്‍ ടോം തോമസിന്റെ മരണശേഷം വ്യാജ ഒസ്യത്ത് ഉണ്ടാക്കി ജോളി തന്റെ പേരിലാക്കിയിരുന്നു. അന്നമ്മ ഉൾപ്പടെ കുടുംബത്തിലുള്ളവരെ ഇല്ലാതാക്കിയ ജോളിക്ക് സയനൈഡ് എത്തിച്ച് നല്‍കിയ എംഎസ് മാത്യുവിനെ മാപ്പ് സാക്ഷിയാക്കി ജോളിക്കുള്ള കുരുക്ക് മുറുക്കാനാണ് ഇപ്പോൾ അന്വേഷണ സംഘം ശ്രമിക്കുന്നത് .ആദ്യ കൊലപാതകമായ അന്നമ്മയുടേത് ഒഴിച്ച് ബാക്കി അഞ്ചെണ്ണത്തിലും ഈ സയനൈഡ് ഉപയോഗിച്ചാണ് ജോളി കൊല നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
എന്നാല്‍ എംഎസ് മാത്യുവിന് ഈ കൊലപാതകങ്ങളില്‍ നേരിട്ട് പങ്കില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കൊലപാതക വിവരം പുറത്ത് പറയാതിരുന്നത് ജോളിയെ പേടിച്ചാണെന്ന് ആണ് മാത്യു മൊഴി നൽകിയത് . ജോളി വിരിച്ച വലയിൽ ഈയ്യാം പാറ്റകളെപോലെ മറ്റ് പ്രതികൾ ചെന്ന് കുടുങ്ങുകയായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്
അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ മാപ്പ് സാക്ഷിയാകേണ്ടെന്ന നിലപാടിലായിരുന്ന എംഎസ് മാത്യുവും ഇപ്പോൾ നിലപാട് മാറ്റിയിട്ടുണ്ട്
https://www.facebook.com/Malayalivartha


























