ഇനി ആയുധം മഴു; വീണു കിടക്കുന്ന മരം മുറിക്കാൻ കോടാലി മതി, പക്ഷെ മരത്തിന് മുകളിൽ കയറി കൊമ്പ് വെട്ടാൻ മഴു തന്നെ വേണം; പുത്തൻ ആയുധവുമായി ജേക്കബ് തോമസ്

വിനോദ സഞ്ചാരികള്‍ക്കായി ഷോര്‍ണൂര്‍ മെറ്റൽ ഇന്റസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറായ ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ പരശുരാമന്റെ മഴു നിര്‍മിക്കാനൊരുങ്ങുന്നു. ഇനി ആയുധം മഴുവാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജേക്കബ് തോമസ്. കാര്‍ഷികോപകരണ വിപണി കേന്ദ്രീകരിച്ചുള്ള കമ്പനിയുടെ പ്രവര്‍ത്തനം അതില്‍ നിന്നും കുറച്ചുകൂടി വിപുലമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്.
ആറൻമുള കണ്ണാടിയുടേയും ചുണ്ടൻ വള്ളത്തിന്റെയും ഒക്കെ മാതൃകയിൽ കേരള തനിമയുടെ ഭാഗമായി പരശുരാമന്‍റെ മഴുവും മാറ്റിയെടുക്കുമെന്നാണ് ജേക്കബ് തോമസ് പറയുന്നത്. വീണു കിടക്കുന്ന മരം മുറിക്കാൻ കോടാലി മതി, പക്ഷെ മരത്തിന് മുകളിൽ കയറി കൊമ്പ് വെട്ടാൻ മഴു തന്നെ വേണം എന്ന കാര്യത്തിൽ സംശയമില്ലെന്നും വ്യവസായ സമൂഹങ്ങൾക്ക് വേണ്ടി ഷൊര്‍ണൂരിൽ സംഘടിപ്പിച്ച ശാക്തീകരണ പരിപാടിയിൽ ജേക്കബ് തോമസ് പറഞ്ഞു.
കന്യാകുമാരിയിൽ നിന്ന് ഗോഗര്‍ണ്ണത്തേക്ക് എറിഞ്ഞ് പരശുരാമൻ കേരളം സൃഷ്ടിച്ചെന്ന വിശ്വസത്തിന്‍റെ പിൻബലത്തിലാണ് പരശുരാമ ആക്സ് എന്ന പേരിൽ മഴു വിപണിയിലിറക്കുന്നത്. ഏറെ ആലോചനകൾക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. 100 തരത്തിലുള്ള മഴു പുറത്തിറക്കാനാണ് തീരുമാനം. ഒരു മാസത്തിനകം പരശുരാമ ആക്സ് ആവശ്യമുള്ളവര്‍ക്ക് ഓൺലൈനിൽ ലഭ്യമാക്കാൻ നടപടി ഉണ്ടാകുമെന്നും ജേക്കബ് തോമസ് പറഞ്ഞു.
ഷൊര്‍ണൂര്‍ അഗ്രിക്കള്‍ചറല്‍ ഇംപ്ലിമെന്റ്സ് കണ്‍സോര്‍ഷ്യം സംഘടിപ്പിച്ച പ്രചോദന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha


























