ഭര്‍ത്താവ് ഉറങ്ങുമ്പോള്‍ കാമുകനോടൊപ്പം മുങ്ങിയ യുവതി, ഇരുവരും സന്തോഷത്തോടെ കഴിയുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഇട്ടു; ഒടുവില്‍...

അയല്‍വാസിയായ കാമുകനോടൊപ്പം ഭര്‍ത്താവ് ഉറങ്ങിക്കിടക്കവേ മുങ്ങിയ യുവതി ബാലാവകാശനിയമപ്രകാരം കസ്റ്റഡിയിലായി. രണ്ടുവയസ് പ്രായമുള്ള കുഞ്ഞിന്റെ സ്വര്‍ണപാദസരവുമായി ഭര്‍ത്താവിന്റെ, ചാവക്കാടിനടുത്തുള്ള അകലാട്ടെ വീട്ടില്‍നിന്നുമാണ് മുങ്ങിയത്.
കഴിഞ്ഞമാസം 15-ന് അര്‍ദ്ധരാത്രിക്കു ശേഷമാണ് ഭര്‍ത്താവിന്റെ സുഹൃത്ത് ലബടകത്ത് ഉമ്മര്‍ ഫാറൂഖി(30)നോടൊപ്പം പോയത്. കുഞ്ഞിന്റെ കരച്ചില്‍കേട്ട് ഭര്‍ത്താവ് ഉണര്‍ന്നപ്പോള്‍ ഭാര്യയെ കാണാനില്ല. അടുക്കളവാതില്‍ തുറന്ന് കിടക്കുന്നു. പുറത്ത് തെരച്ചില്‍ നടത്തി അകത്ത് വന്നപ്പോള്‍ യുവതിയുടെ കത്ത് കണ്ടു. ഉമ്മര്‍ ഫാറൂഖിനോടൊപ്പം പോകുന്നു.
ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. വടക്കേക്കാട് പോലീസും ബന്ധുക്കളും അന്വേഷണം നടത്തുന്നതിനിടയില്‍ ഇരുവരും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. ഇരുവരും സന്തോഷത്തോടെ കഴിയുന്ന ചിത്രങ്ങള്‍. പക്ഷേ സ്ഥലം പിടികിട്ടിയില്ല. പോലീസ് അന്വേഷണം തുടര്‍ന്നു. മാനന്തവാടിയിലുണ്ടെന്ന് വിവരം ലഭിച്ചു.
എസ്എച്ച്ഒ പി. അബ്ദുള്‍ ഹക്കീം, എസ്‌ഐ കെ. പ്രദീപ്കുമാര്‍, എഎസ്‌ഐ എം.കെ. ജോഷി, സിപിഒമാരായ ശശിധരന്‍, സൗമ്യശ്രീ എന്നിവരടങ്ങുന്ന സംഘം വയനാട്ടിലേക്ക് പോയി.
ഹോട്ടല്‍ ജോലി ചെയ്ത് കാമുകിയെ പോറ്റുന്ന കാമുകനും വാടകവീട്ടില്‍ കഴിഞ്ഞിരുന്ന കാമുകിയും പിടിയിലായി. രണ്ടു വയസ് തികയാത്ത കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ കുറ്റത്തിന് ബാലാവകാശനിയമപ്രകാരമാണ് യുവതിയുടെ അറസ്റ്റ്. മറ്റൊരാളുടെ ഭാര്യയെ തട്ടിക്കൊണ്ടുപോയതിന് ഉമ്മറും അറസ്റ്റിലായി.
കുന്നംകുളം കോടതി റിമാന്‍ഡ് ചെയ്ത യുവതിയെ വിയ്യൂര്‍ ജയിലിലേക്കും യുവാവിനെ ചാവക്കാട് സബ് ജയിലിലേക്കും മാറ്റി.
https://www.facebook.com/Malayalivartha


























