എംബിബിഎസ് ക്ലാസില്‍ സ്റ്റെതസ്‌കോപ്പും കോട്ടുമണിഞ്ഞ് എത്തിയ ഇതര സംസ്ഥാനക്കാരന്‍ വ്യാജനെ അധ്യാപകന്‍ പിടികൂടി

ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് ക്ലാസില്‍ കോട്ടും ഐഡന്റിറ്റി കാര്‍ഡും ധരിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇരുന്ന ഒരു വിദ്യാര്‍ത്ഥിയെ കണ്ടപ്പോള്‍ ക്ലാസിലെത്തിയ അധ്യാപകന് ചെറിയ സംശയം തോന്നി. ഇതിനു മുമ്പ് ഈ വിദ്യാര്‍ത്ഥിയെ ഈ ക്ലാസ്സില്‍ കണ്ടിട്ടില്ലല്ലോ എന്ന്!
സംശയനിവൃത്തി വരുത്താനായി വിദ്യാര്‍ത്ഥിയോട് പേര് ചോദിച്ചപ്പോഴും ഐഡന്റിറ്റി കാര്‍ഡിലുണ്ടായിരുന്ന പേര് കൃത്യമായി പറയുകയും ചെയ്തു. പീന്നിട് ക്ലാസിനു പുറത്തുപോയ അധ്യാപകന്‍ മറ്റ് അധ്യാപകരുമായി തിരികെയെത്തി ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് തങ്ങള്‍ക്കൊപ്പം ക്ലാസിലുണ്ടായിരുന്ന ആ വിദ്യാര്‍ത്ഥി വ്യാജനായിരുന്നുവെന്ന് എല്ലാവര്‍ക്കും മനസിലായത്.
ഇതേ ക്ലാസിലെ ഒരു വിദ്യാര്‍ഥി ബാഗും കോട്ടും ഐഡന്റിറ്റി കാര്‍ഡും ഉള്‍പ്പെടെയുള്ളവ സുരക്ഷിതമായ സ്ഥാനത്തുവച്ചശേഷം അത്യാവശ്യമായി ഒരിടംവരെ പോയി. ഈ സമയത്താണ് ബാഗും കോട്ടും ഐഡന്റിറ്റി കാര്‍ഡും ഉള്‍പ്പെടെയുള്ളവ കൈക്കലാക്കി ഈ ഇതര സംസ്ഥാനക്കാരന്‍ ക്ലാസില്‍ കയറിയത്.
ഡല്‍ഹി സ്വദേശിയായ ഇയാള്‍ കേരളത്തിലുള്ള മാതാപിതാക്കളെ അന്വേഷിച്ചാണ് എത്തിയത്. തുടര്‍ന്ന് പോലീസിന്റെ നേതൃത്വത്തില്‍ ഇയാളെ ഇന്നലെ രാത്രി തന്നെ ട്രെയിനില്‍ ഡല്‍ഹിയിലേക്കു തിരിച്ചയച്ചു.
https://www.facebook.com/Malayalivartha


























