Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പരസ്പരം വെട്ടാന്‍ കാനം രാജേന്ദ്രനും കെ.ഇ ഇസ്മായിലും

18 FEBRUARY 2015 10:56 AM IST
മലയാളി വാര്‍ത്ത.

പരസ്പരം പടവെട്ടി സംസ്ഥാന സെക്രട്ടറിയാകാന്‍ കാനംരാജേന്ദ്രനും കെ.ഇ ഇസ്മായിലും. സി.പി.ഐ ജില്ലാ സമ്മേളനങ്ങള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് പോര് മുറുകുന്നത്. സംസ്ഥാന നേതൃത്വം പിടിച്ചെടുക്കാന്‍ പെയ്‌മെന്റ് സീറ്റ് വിവാദം പാര്‍ട്ടിയിലെ വിവിധ വിഭാഗങ്ങള്‍ ജില്ലാ സമ്മേളനങ്ങളില്‍ ആയുധമാക്കുന്നുണ്ട്. കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തോടെ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പ്രഖ്യാപിച്ചതോടെയാണ് ഈ കസേര ലക്ഷ്യമിട്ട് വിവിധ വിഭാഗങ്ങള്‍ കരുനീക്കം ആരംഭിച്ചത്. 

ദേശീയ നിര്‍വാഹക സമിതി അംഗവും എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ കാനംരാജേന്ദ്രന്‍, മറ്റൊരു ദേശീയ നിര്‍വാഹകസമിതി അംഗം കെ.ഇ ഇസ്മയില്‍ എന്നിവര്‍ സെക്രട്ടറിയാകേണ്ട സി.ദിവാകരെ പേമന്റ് വിവാദത്തിലൂടെ വെട്ടിനിരത്തി. മത്സരാന്തരീക്ഷമുണ്ടായാല്‍ ഒത്തുതീര്‍പ്പെന്ന നിലക്ക് സംസ്ഥാന സെക്രട്ടറിയാകാന്‍ ബിനോയ് വിശ്വവും പ്രകാശ് ബാബുവും ശ്രമം നടത്തുന്നുണ്ട്. പെയ്‌മെന്റ് സീറ്റ് വിവാദം അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ട് പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ചകള്‍ക്കും സംഘടനാ നടപടികള്‍ക്കും ശേഷം നശിപ്പിച്ചുവെന്ന് നേതൃത്വം പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ട് സംബന്ധിച്ച വിശദാംശം സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ടിവരുമെന്നാണ് ജില്ലാ സമ്മേളന ചര്‍ച്ചകള്‍ നല്‍കുന്ന സൂചന.

ജില്ലാ സമ്മേളനങ്ങളില്‍ നേതൃത്വത്തിനെ ലക്ഷ്യമിട്ട് കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. സി.പി.എമ്മിന്റെ സി.പി. ഐ വിരുദ്ധ നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിനുണ്ടാകുന്ന വീഴ്ചയും സി.പി.എമ്മിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് സി.പി.ഐ നിലപാടെടുക്കുന്നു തുടങ്ങിയ ആരോപണങ്ങളും ശക്തമായി തന്നെ അംഗങ്ങള്‍ ഉയര്‍ത്തിക്കാട്ടി. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയതിന്റെ യഥാര്‍ത്ഥ കാരണം സി.പി.എമ്മിന്റെ സമ്മര്‍ദത്തിന് സി.പി.ഐ വഴങ്ങിയതാണെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. ഈ മാസം 27, 28, മാര്‍ച്ച് ഒന്ന്, രണ്ട് തിയതികളില്‍ കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പ്രവര്‍ത്തന റിപ്പോര്‍ട്ടും സംഘടനാ റിപ്പോര്‍ട്ടും തയാറാക്കുന്നതിനായി 23, 24 തിയതികളില്‍ സംസ്ഥാന സെക്രട്ടറിയേറ്റ്, എക്‌സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങള്‍ ചേരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (2 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (2 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (2 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (2 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (2 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (2 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (2 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (2 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (3 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (3 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (6 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (6 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (7 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (9 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (9 hours ago)

Malayali Vartha Recommends