Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഇഷ്ടപ്പെടുന്ന എന്തും പണം ഉപയോഗിച്ച് സ്വന്തമാക്കും, ഇല്ലെങ്കില്‍ എങ്ങനെയെങ്കിലും നശിപ്പിക്കും, അഹങ്കാരിയായ നിസാം മുതലാളിയുടെ കഥ ഇങ്ങനെ

18 FEBRUARY 2015 11:41 AM IST
മലയാളി വാര്‍ത്ത.

ബൈക്കുകളോടായിരുന്നു വിവാദ വ്യവസായി മുഹമ്മദ് നിസാമിന് ആദ്യം കമ്പം തോന്നിയത്. ബൈക്ക് വാങ്ങിക്കൊടുക്കാത്തതിന് വീട്ടുകാരേട് തല്ല് കൂടിയായിരുന്നു അക്രമത്തിന്റെ തുടക്കം. മകന്റെ വാശിയും സ്വഭാവവും അറിയാമായിരുന്ന മാതാപിതാക്കല്‍ ആദ്യം എതിര്‍ത്തെങ്കിലും അവസാനം മകനെ അവന്റെ പാട്ടിന് തന്നെ വിട്ടു. എങ്കിലും പിതാവ് മകന്റെ ചെയ്തികളോട് കൂട്ട് നിന്നില്ല. പിതാവിന്റെ മരണത്തോടെയാണ് നിസാം കൂടുതല്‍ അപകടകാരിയായത്.
കുട്ടിക്കാലം മുതല്‍ അഹങ്കാരത്തിന്റെ ആള്‍രൂപമായിരുന്നു നിസാം. ബൈക്കുകളോടുള്ള പ്രിയം അവസാനം അഡംബര കാറുകളോടും സ്ത്രീകളോടുമായി. ബുള്ളറ്റിനെപ്പോലെ പഴയകാലത്ത് പ്രതാപിയായിരുന്ന രാജ്ദൂത് ബൈക്കിനെ അസ്ഥികൂടം കൊണ്ട് അലങ്കരിച്ചാണ് മുഹമ്മദ് നിസാം ഓടിച്ചിരുന്നത്. മുറ്റിച്ചൂരില്‍ ഈ ബൈക്കുമായി അമിത വേഗത്തില്‍ പായുന്നത് നിസാമിന്റെ വിനോദമായിരുന്നു. \"\"വ്യവസായുടെ മകന്റെ അഹങ്കാരമായിട്ടായിരുന്നു എല്ലാവരും നിസാമിനെ കണ്ടത്. തന്റെ പേരില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുക, അവിടെ അടിയുണ്ടാക്കുക എന്നിവയായിരുന്നു ഇദ്ദേഹത്തിന്റെ വിനോദങ്ങള്‍.
ജന്മനാടായ മുറ്റിച്ചൂരില്‍ തന്റെ പേരില്‍ സംസ്ഥാനതല വോളിബോള്‍ ടൂര്‍ണമെന്റും നിസാം സംഘടിപ്പിച്ചു. കിങ് വോളിമേള എന്ന പേരിലാണു സംഘാടകര്‍ ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും സ്‌പോണ്‍സറായ നിസാമിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നു മുഹമ്മദ് നിസാം കിങ് വോളിബോള്‍ മേള എന്നാക്കി. ടൂര്‍ണമെന്റിന് ചെലവ് വരുന്ന ലക്ഷങ്ങള്‍ നല്‍കില്ലെന്നു ഭീഷണിപ്പെടുത്തിയതോടെയാണു സംഘാടകര്‍ പേര് മാറ്റാന്‍ തയ്യാറായത്.
മത്സരം കാണാന്‍ താന്‍ എത്തുമ്പോള്‍ പ്രത്യേക രാജകീയ കസേര കൊണ്ടിടണമെന്നും നിസാം നിര്‍ബന്ധം പിടിച്ചിരുന്നു. താന്‍ വന്നിട്ടു മാത്രം മത്സരം തുടങ്ങിയാല്‍ മതിയെന്ന വാശിയെത്തുടര്‍ന്ന് പല മത്സരങ്ങളും ഏറെ വൈകിയാണ് ആരംഭിച്ചിരുന്നതും. തലയ്ക്കു പിടിച്ച ലഹരിയില്‍ അഹങ്കാരത്തോടെയായിരുന്നു മറ്റുള്ളവരോടുള്ള നിസാമിന്റെ പെരുമാറ്റം. നിസാമിനെ ഒട്ടും സഹിക്കാന്‍ പറ്റാതായതോടെ സംഘാടകര്‍ ടൂര്‍ണമെന്റ് നടത്തിപ്പില്‍ നിന്ന് പിന്‍വാങ്ങി.
പിതാവ് മരിച്ചതോടുകൂടിയാണ് സ്വത്തുക്കല്‍ നിസാമിന്റെ കൈയിലായത്. ഇതോടുകൂടി എന്തും കാണിക്കാമെന്ന സ്ഥിതിയിലായി. ആരും ചോദിക്കാനില്ല. ഇഷ്ടപ്പെടുന്ന എന്തും പണം ഉപയോഗിച്ച് സ്വന്തമാക്കും. ഇല്ലെങ്കില്‍ എങ്ങനെയെങ്കിലും നശിപ്പിക്കും ഇതായിരുന്നു നിസാമിന്റെ സ്വഭാവം. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ പതിനാറു കേസുകളിലാണ് ഇയാള്‍ പ്രതിയായത്. പെണ്ണുകേസും അടിപിടിയും ഉള്‍പ്പടെയുള്ള പല കേസുകളിലും പണം വാരിയെറിഞ്ഞ് ഇയാള്‍ ഊരിപോന്നു. പോലീസിന് ലക്ഷങ്ങള്‍ കൈക്കൂലികൊടുത്തു ഇരയെ ഭീഷണിപ്പെടുത്തി പിന്‍വലിച്ച കേസുകള്‍ അനവധി. കേസുകള്‍ ഇല്ലാതാക്കന്‍ വേണ്ടി പോലീസ് ഉദ്യോഗസ്ഥര്‍ നിസാമിന് കൂട്ടുനിന്നു. ഇയാളുടെ കേസുകള്‍ കിട്ടാന്‍വേണ്ടി പോലീസുകാര്‍ പ്രാര്‍ഥിക്കുമായിരുന്നു. കേസിനായി ലക്ഷങ്ങളാണ് ഇയാള്‍ പോലീസിന് കൈക്കൂലി കൊടുത്തിരുന്നത്.
ബന്ധുവായ യുവതിയുടെ ചിത്രം ഫേസ്ബുക്കില്‍ മോര്‍ഫ് ചെയ്തു പ്രസിദ്ധീകരിച്ച കേസും നിസാമിനെതിരെയുണ്ട്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിഷാം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വേലൂര്‍ സ്വദേശി ഷംസുദ്ദിനെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസും റദ്ദാക്കാന്‍ ഹര്‍ജി നല്‍കി. പണം വാരിയെറിഞ്ഞതിനെത്തുടര്‍ന്ന് പ്രോസിക്യൂഷന്‍ എതിര്‍ക്കാന്‍ കൂട്ടാക്കിത്തതിനാല്‍ മൂന്നു കേസില്‍ നിന്നും നിസാം രക്ഷപ്പെട്ടു.
മദ്യപിച്ച് അടിപിടിയുണ്ടാക്കി ബംഗളൂരുവില്‍ തലവേദന സൃഷ്ടിച്ച കേസ് പക്ഷേ, കോടതിയില്‍ എത്തും മുമ്പേ അവിടത്തെ പൊലീസ് മേധാവി ഇടപെട്ട് ഒതുക്കി. സെക്യൂരിറ്റി ഗാര്‍ഡിനെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായപ്പോള്‍ ഇക്കാര്യത്തില്‍ ഒന്നരലക്ഷം രൂപ ചെലവായതായി നിസാം തന്നെ വെളിപ്പെടുത്തിയിരുന്നു.
നിസാമിന്റെ വസ്ത്രവ്യാപാരശാലയ്ക്കു സമീപമുള്ള വ്യാപാരിയുമായി നിരന്തരം കലഹിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്ത നിസാമിനെതിരെ അഞ്ചു പരാതികളാണ് നല്‍കിയിരുന്നത്. എന്നാല്‍, അവയെല്ലാം പിന്‍വലിച്ചതിനു പിന്നില്‍ ജില്ലയില്‍ അന്ന് പൊലീസില്‍ ഉന്നത പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണുള്ളത്. ഇനി ഉപദ്രവം ഉണ്ടാകില്ലെന്നു പറഞ്ഞ് ഈ ഉദ്യോഗസ്ഥന്‍ തന്നെ പരാതിക്കാരനെ നേരിട്ടുചെന്നു കണ്ട് പരാതി പിന്‍വലിപ്പിച്ചു. ഇതിനല്‍ ഓരോ പരാതിക്കും ഓരോ ലക്ഷം വീതമാണ് നിസാമിന് ചെലവായത്.
ബംഗളൂരു സ്വദേശിനിയായ മോഡലിനെ ബലാത്സംഗം ചെയ്ത കേസും ഉദ്യോഗസ്ഥരുടെ കൈക്കൂലിയുടെ മറവില്‍ പൊങ്ങിവന്നില്ല.ഒരു വര്‍ഷത്തിലേറെ പഴക്കമുണ്ട് മോഡലിന്റെ പരാതിക്ക്. ഈ കേസില്‍ നിസാമിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. മലബാര്‍ എന്‍ജിനീയറിങ് കോളജ് ഉടമകളിലൊരാളെ ഗുണ്ടകളോടൊപ്പം മാരകായുധങ്ങളുമായി വീട്ടിലെത്തി വധിക്കാന്‍ ശ്രമിച്ചതു സംബന്ധിച്ചു വിയ്യൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസും കോടതിയുടെ പരിഗണനയിലുണ്ട്. തലശ്ശേരിയില്‍ മദ്യപിച്ച് അടിപിടിയുണ്ടാക്കിയതിനുള്ള പൊലീസ് കേസും കോടതിയിലാണ്.
ഏറ്റവും ഒടുവിലത്തേതാണു സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കൊന്ന കേസ്. ഈ കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റ് ഒഴിവാക്കാനായി കോടികളാണ് നിസാം വാഗ്ദാനം ചെയ്തത്. കൊച്ചി കടവന്ത്രയില്‍ ഫഌറ്റില്‍ യുവതികളുമായെത്തി അയല്‍വാസികളോടു ബഹളമുണ്ടാക്കിയ സംഭവത്തില്‍ പരാതി ഉയര്‍ന്നെങ്കിലും പൊലീസ് സഹായിച്ച് കേസാകാതെ ഒത്തു തീര്‍ന്നു. ജിംനേഷ്യത്തിലുണ്ടായ അടിപിടിയെത്തുടര്‍ന്ന് ഒരാളെ വീട്ടില്‍ കയറി മര്‍ദിച്ച സംഭവം, വന്‍ തുകയ്ക്കുള്ള ചെക്കു കേസ്, മദ്യപിച്ച് അടിപിടി ഉണ്ടാക്കിയത് എന്നിങ്ങനെ നിരവധി കേസുകളാണ് നിസാമിന്റെ പേരിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (4 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (4 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (4 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (5 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (5 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (5 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (5 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (5 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (6 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (6 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (6 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (8 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (9 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (9 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (10 hours ago)

Malayali Vartha Recommends