ചന്ദ്രബോസിന്റെ കൊലപാതകം നിസാമിന്റെ ജാമ്യാപേക്ഷ തള്ളി

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ വിവാദ വ്യവസായി നിസാമിന്റെ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. നിസാമിന് ഉന്നത ബന്ധങ്ങളുണ്ടെന്നും അതുപയോഗിച്ച് കേസുകള്‍ ഒത്തുതീര്‍പ്പാക്കിയതായും ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. നിസാമിന് സാന്പത്തിക, രാഷ്ട്രീയ സ്വാധീനമുണ്ട്. ഈ സ്വാധീനം ഉപയോഗിച്ചാണ് അയാള്‍ പല കേസുകളില്‍ നിന്നും രക്ഷപ്പെട്ടതെന്നും കോടതി പറഞ്ഞു. അതിനിടെ നിസാമിന്റെ ഭാര്യയ്‌ക്കെതിരെയും പൊലീസ് അന്വേഷണം നടത്തും. ചന്ദ്രബോസിനെ ആക്രമിക്കുമ്പോള്‍ നിസാമിന്റെ ഭാര്യ അമലും സമീപത്തുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെയും അന്വേഷണം നടത്തുന്നത്. നിസാമിന്റെ അറസ്റ്റിന് ശേഷം ഭാര്യ അമല്‍ ഒളിവിലാണ്. ഇവരുടെ സ്വാധീനവും ചന്ദ്രബോസിനെ കൊല്ലപ്പെടുത്താന്‍ പ്രേരണയായോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. അതേസമയം നിസാം കാറിടിച്ച് പരിക്കേല്‍പ്പിച്ച ചന്ദ്രബോസ് മരണപ്പെട്ടതിനെ തുടര്‍ന്ന് കൊലക്കുറ്റം ചുമത്തിയതായി പൊലീസ് ഇന്ന് കോടതിയെ അറിയിച്ചു.
വിവാദ വ്യവസായിയായ നിസാമിനെ മുന്‍പ് പല കേസുകളില്‍ നിന്നും രക്ഷപെടുത്തിയ അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയുടെ ഉടമസ്ഥതയിലുള്ള ദണ്ഡപാണി അസോസിയേറ്റ്‌സ് തന്നെയാണ് ഈ കേസിലു അദ്ദേഹത്തിന് വേണ്ടി ഹാജരായത്. സര്‍ക്കാര്‍ അഭിഭാഷകനായി ദണ്ഡപാണി നിയമിക്കുന്നവര്‍ ഹാജരാകുമ്പോള്‍ തന്നെ പ്രതിഭാഗത്ത് അദ്ദേഹത്തിന്റെ മക്കള്‍ ഉള്‍പ്പെടുന്ന ദണ്ഡപാണി അസോസിയേറ്റ്‌സ് കേസ് വാദിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന ആരോപണം ഇതോടെ ശക്തമാകുമെന്ന കാര്യം ഉറപ്പാണ്.
തൃശൂര്‍ അമല ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. കമ്മീഷണര്‍ പി നിശാന്തിനി നേരിട്ടെത്തിയാണ് ആശുപത്രി അധികൃതരില്‍ നിന്നും മൊഴിയെടുത്തത്. ആന്തരിക അവയവങ്ങള്‍ക്കുണ്ടായ ക്ഷതവും രക്തസ്രാവവുമാണ് മരണകാരണമെന്ന് ചന്ദ്രബോസിന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























