Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസം വധുവിന്റെ വീട്ടിൽ വിരുന്നിനു പോയതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു; നവവരനൊപ്പം എത്തിയ യുവതി മുങ്ങിയത് കാമുകനൊപ്പം; കോളേജിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം അസ്ഥിക്ക് പിടിച്ചതോടെ കോതമംഗലം തൃക്കാരിയൂറിൽ സംഭവിച്ചത്...

17 NOVEMBER 2019 01:12 PM IST
മലയാളി വാര്‍ത്ത

വിവാഹം കഴിഞ്ഞു അഞ്ചാം നാള്‍ യുവതി ഭര്‍ത്താവിനൊപ്പം സ്വന്തം വീട്ടില്‍ വിരുന്നിനെത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ഇനി ഭര്‍ത്താവിനൊപ്പം പോകുന്നില്ലെന്നും കാമുകനെ മതിയെന്നുമുള്ള യുവതിയുടെ തീരുമാനത്തിൽ ഒന്നും ചെയ്യാനാകാതെ നീക്കുകയായിരുന്നു ഭർത്താവും വീട്ടുകാരും. ആളുകള്‍ കൂടിയത് അറിഞ്ഞാണ് യുവതിയുടെ വീട്ടില്‍ കോതമംഗലം പൊലീസ് എത്തിയത്. യുവതി താനെ തീരുമാനത്തിൽ ഉറച്ച് നിന്നതോടെ കാര്യങ്ങൾ വഷളാകാൻ തുടങ്ങി. യുവാവ് ആണെങ്കില്‍ പരാതി നല്‍കാനും തയ്യാറായില്ല. തനിക്ക് ഭാര്യയെ വേണ്ട. നഷ്ടപരിഹാരം മതി. ഇതായി ഭര്‍ത്താവിന്റെ നിലപാട്. എന്ത് വന്നാലും ഭര്‍ത്താവിനൊപ്പം പോകില്ലെന്നും നവവധുവും ശഠിച്ചു. വരന്റെ ആവശ്യ പ്രകാരം നഷ്ടം കൊടുക്കാന്‍ ഭാര്യ വീട്ടുകാര്‍ സന്നദ്ധരായതുമില്ല. പൊലീസിന് അവരെ നിര്‍ബന്ധിക്കാനും കഴിഞ്ഞില്ല. നിങ്ങള്‍ തമ്മില്‍ ഒരു ധാരണയില്‍ എത്തൂ എന്നാണ് പൊലീസ് നല്‍കിയ ഉപദേശം. ഈ കാര്യത്തില്‍ പൊലീസിന് ഒന്നും ചെയ്യാനില്ലാത്തതിനാല്‍ കേസ് കൊടുക്കാന്‍ ഉപദേശിച്ച്‌ പൊലീസും തലയൂരി. താലിമാലയടക്കമുള്ള ആഭരങ്ങളുമായാണ് വധു കാമുകനൊപ്പം പോയത്. താലി അടക്കം നാല് പവന്റെ മാലയും വരന്റെ അമ്മയുടെ ഒരു പവന്റെ കമ്മലും സഹോദരന്റെ ഭാര്യ നല്‍കിയ ഒരു പവന്റെ വളയുമായാണ് വധുവിന്റെ കയ്യിലുള്ളത്. കോതമംഗലം തൃക്കാരിയൂര്‍ സ്വദേശിനിയാണ് യുവതി. മാള സ്വദേശിയാണ് യുവാവ്. നവംബര്‍ പത്തിനാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം ആദ്യ നാല് ദിവസം മാളയിലെ വരന്റെ വീട്ടിലായിരുന്നു ഇവര്‍ കഴിഞ്ഞത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കോതമംഗലത്തെ വധുവിന്റെ വീട്ടിലേക്ക് വിരുന്നിനായി പോയി. പിറ്റേന്നാണ് വീട്ടിലെത്തിയ കാമുകനൊപ്പം വധു മുങ്ങിയത്. കഴിഞ്ഞ ആഗസ്റ്റിലാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരും പരസ്പരം ഫോണിലൂടെ സംസാരിക്കുക മാത്രമല്ല വാട്സ് ആപിലൂടെ സ്ഥിരമായി ചാറ്റ് ചെയ്യാറുമുണ്ടായിരുന്നു. വിവാഹ ദിവസം കുടുംബ വീട്ടില്‍ നിന്ന് വസ്ത്രങ്ങള്‍ കൊണ്ടുവന്നിരുന്നില്ല. അതിനാല്‍ യുവാവ് ഏഴായിരം രൂപയുടെ വസ്ത്രങ്ങളാണ് വാങ്ങി നല്‍കിയത്.

ഈ വസ്ത്രങ്ങളും യുവതിയുടെ കൈവശമുണ്ട്. വിവാഹ ശേഷം ബന്ധുവീടുകളില്‍ വിരുന്നിന് പോയ ശേഷം നിരവധി സ്ഥലങ്ങളില്‍ ഇരുവരും ഒരുമിച്ച്‌ ചുറ്റാനും ചിത്രങ്ങള്‍ എടുക്കാനും പോയി. തിരികെ കോതമംഗലത്ത് പോയി തിരിച്ച്‌ വീട്ടിലെത്തിയപ്പോഴാണ് യുവതി ഇനി ഭര്‍ത്താവിനൊപ്പം പോകില്ലെന്ന് പ്രഖ്യാപിക്കുന്നത്. ഇതോടെ ആളുകള്‍ കൂടിയതോടെയാണ് കോതമംഗലം പൊലീസ് സ്ഥലത്ത് എത്തുന്നത്. ഡിഗ്രിക്ക് പഠിക്കുന്ന സമയം മുതല്‍ പെണ്‍കുട്ടി യുവാവുമായി അടുപ്പത്തിലായിരുന്നു. ഊന്നുകല്ലില്‍ യുവാവിനു ഒരു കടയുണ്ട്. പഠനവേളയില്‍ ഈ കടയില്‍ പെണ്‍കുട്ടി പതിവുകാരിയായിരുന്നു. കടയിലെ ഈ സന്ദര്‍ശനമാണ് പെണ്‍കുട്ടിയെയും കടയുടമയെയും അടുപ്പിച്ചത്. പെണ്‍കുട്ടിക്കുള്ള അടുപ്പം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ഇതിനു മുന്‍പും പെണ്‍കുട്ടി ഈ യുവാവിനു ഒപ്പം പോയിട്ടുണ്ട് എന്നാണ് കോതമംഗലം പൊലീസില്‍ നിന്നും ലഭിച്ച സൂചനകള്‍. ഈ കാര്യം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ഇതെല്ലാം അറിഞ്ഞാണ് പെണ്‍കുട്ടിയെ വീട്ടുകാര്‍ ഹോട്ടല്‍ മാനേജരായ യുവാവിനു വിവാഹം കഴിച്ചു നല്‍കിയത്. സംഭവം ഒത്തു തീര്‍ന്നില്ലെങ്കില്‍ നഷ്ടം തേടി മാള സ്വദേശിയായ വരന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (13 minutes ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (7 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (7 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (8 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (8 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (8 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (8 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (11 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (11 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (12 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (12 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (12 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (12 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (12 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

Malayali Vartha Recommends