Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ബജറ്റ് ദിവസം നിയമസഭ വളയില്ല; സിപിഎം തീരുമാനത്തില്‍ നിന്നും പിന്നോട്ടു തന്നെ

18 FEBRUARY 2015 03:55 PM IST
മലയാളി വാര്‍ത്ത.

കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്ന ദിവസം നിയമസഭ വളയുമെന്ന അച്യുതാനന്ദന്റെ പ്രഖ്യാപനത്തില്‍ സിപിഎം സഹകരിക്കേണ്ടതില്ലെന്ന് ഉന്നതങ്ങളില്‍ തീരുമാനം. പാര്‍ട്ടിയോടോ മുന്നണിയോടോ ആലോചിക്കാതെ അച്യുതാനന്ദന്‍ നടത്തിയ ഒറ്റയാന്‍ പ്രസ്താവനയില്‍ പാര്‍ട്ടിക്ക് അമര്‍ഷമുണ്ട്. അച്യുതാനന്ദന് അത്രയും വിഷമമുണ്ടെങ്കില്‍ അദ്ദേഹം ബജറ്റ് പ്രസംഗം ബഹിഷ്‌ക്കരിച്ചോട്ടേ എന്നാണ് സിപിഎമ്മിന്റെ തീരുമാനം.
യുവമോര്‍ച്ച ബജറ്റ് ദിവസം സെക്രട്ടറിയേറ്റ് വളയുമെന്ന് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് സിപിഎം സമരത്തില്‍ നിന്നും പിന്‍മാറുന്നതെന്നാവും ഔദ്യോഗിക വിശദീകരണം. യുവമോര്‍ച്ച നടത്തുന്ന സമരത്തില്‍ സിപിഎം സഹകരിക്കുകയാണെങ്കില്‍ അവര്‍ അക്രമം അഴിച്ചുവിടാന്‍ സാധ്യതയുണ്ടെന്നാണ് സിപിഎം കരുതുന്നത്. അത് തങ്ങളുടെ തലയിലാവുമെന്നാണ് സിപിഎം പറയുന്നത്.
എന്നാല്‍ ഇതല്ല വാസ്തവം അച്യുതാനന്ദനും സിപിഎമ്മും തമ്മിലുള്ള ആശയഭിന്നതയാണ് കാരണം. ആരോടും ആലോചിക്കാതെ അച്യുതാനന്ദന്‍ പാര്‍ട്ടി തീരുമാനങ്ങള്‍ പറയുന്നതെന്നാണ് സിപിഎമ്മിന്റെ ആക്ഷേപം. അച്യുതാനന്ദന്റെ ആക്ഷേപങ്ങള്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നും സിപിഎം ഔദ്യോഗിക പക്ഷം കരുതുന്നു.
കെഎം മാണിയോട് സിപിഎമ്മിന് തൊട്ടുകൂടായ്കയില്ല എന്ന നിലപാട് തന്നെയാണ് സിപിഎമ്മിന് ഇപ്പോഴുള്ളത്. ഇത് മുന്‍കൂട്ടി കണ്ടാണ് പട്ടം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിന്ന് മാണിയുമായി വേദി പങ്കിടാന്‍ മടിച്ച് അച്യുതാനന്ദന്‍ മാറി നിന്നത്. കെ എം മാണിയുമായി സിപിഎം രമ്യതയിലെത്തിയാലും താന്‍ രമ്യതയിലെത്തില്ലെന്ന സന്ദേശമാണ് അച്യുതാനന്ദന്‍ നല്‍കിയത്.
കെ എം മാണി ബജറ്റ് അവതരിപ്പിക്കരുതെന്ന പ്രസ്താവനയില്‍ സിപിഎം സമരം ഒതുക്കും. ഇത് പോരെന്ന് തീരുമാനമുണ്ടായാല്‍ ബജറ്റ് പ്രസംഗവേളയില്‍ ഇടതുപക്ഷ എം എല്‍ എമാര്‍ കറുത്ത ബാഡ്ജ് ധരിക്കും. അതില്‍ കൂടുതലൊന്നും സംഭവിക്കില്ല. മാണി ബജറ്റ് അവതരിപ്പിച്ചാല്‍ നിയമസഭയില്‍ ചോരപ്പുഴ ഒഴുകുമെന്ന് കോടിയേരി പറഞ്ഞിട്ടില്ലെന്ന് വൈക്കം വിശ്വന്‍ പരസ്യമായി പറഞ്ഞതിലൂടെ സമരത്തില്‍ നിന്നും പിന്‍ മാറുമെന്നുള്ള സൂചനയാണ് സിപിഎം നല്‍കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (4 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (4 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (4 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (5 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (5 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (5 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (5 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (5 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (6 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (6 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (6 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (8 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (9 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (9 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (10 hours ago)

Malayali Vartha Recommends