രഞ്ജിനി ജോസ് 16 ലക്ഷം രൂപ വാങ്ങിയിട്ട് തിരികെത്തന്നില്ലെന്ന് പരാതി
പ്രശസ്ത ഗായിക രഞ്ജിനി ജോസ് വായ്പയായി വാങ്ങിയ 16 ലക്ഷം രൂപ തിരികെത്തന്നില്ലെന്ന് എറണാകുളം സ്വദേശിയുടെ പരാതി. രണ്ടു വര്‍ഷം മുമ്പ് വിവാഹാവശ്യത്തിനു കടം വാങ്ങിയ തുക തിരികെ നല്‍കിയില്ലെന്നാരോപിച്ച് തൃക്കാക്കര സ്വദേശി പി.ഐ. ജോസഫാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
വായ്പ വാങ്ങിയപ്പോള്‍ രഞ്ജിനിയും പിതാവ് ബാബു ജോസും ഉറപ്പിനായി നല്കിയ രണ്ടു ചെക്കുകളും പണമില്ലാതെ മടങ്ങിയതിനെത്തുടര്‍ന്നാണ് പി.ഐ. ജോസഫ് കോടതിയിലെത്തിയത്.
രണ്ടു മാസത്തിനകം തിരിച്ചുനല്‍കാമെന്ന ഉറപ്പിലാണ് രഞ്ജിനിക്കും പിതാവിനും പണം നല്‍കിയതെന്നു പരാതിക്കാരന് പറയുന്നു. ഫെഡറല്‍ ബാങ്കിന്റെ കലൂര്‍ ശാഖയിലെ 142101100082949 അക്കൗണ്ട് നമ്പറിലുള്ള ചെക്കും ഐ.ഡി.ബി.ഐ: എം.ജി. റോഡ് ശാഖയിലെ 84104000030667 അക്കൗണ്ട് നമ്പറിലുള്ള മറ്റൊരു ചെക്കുമാണ് ഈടായി നല്‍കിയത്. പണം തിരികെ കിട്ടാത്തതിനെത്തുടര്‍ന്നു പോലീസിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് ജോസഫ് ആരോപിക്കുന്നു.
പി.ഐ. ജോസഫിന്റെ പക്കല്‍നിന്നു ബിസിനസ് ആവശ്യത്തിന് ആറു ലക്ഷം രൂപ വാങ്ങിയതായി ബാബു ജോസ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളതുകൊണ്ടാണ് തിരിച്ചുനല്‍കാന്‍ കഴിയാത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha