അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ പൊലീസ് വെടിവെച്ചുകൊന്ന സ്ത്രീയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും...
അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ പൊലീസ് വെടിവെച്ചുകൊന്ന സ്ത്രീയുടെ മൃതദേഹം വ്യാഴാഴ്ച സംസ്കരിക്കും. 23 ദിവസമായി തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം കന്യാകുമാരി അളകപ്പപുരം ഇന്ദിര നഗര്‍ അഞ്ചാം തെരുവില്‍ സേവ്യറിന്റെ മകള്‍ അജിത എന്ന രമയുടേതാണെന്നാണ് പൊലീസ് പറയുന്നത്. ഇവരെ തിരിച്ചറിയാന്‍ ആരും എത്തിയില്ല. കഴിഞ്ഞദിവസം ഇവരുടെ ബന്ധുക്കളെ തേടി തമിഴ് പത്രങ്ങളില്‍ പൊലീസ് പരസ്യം നല്‍കിയിരുന്നു.
തുടര്‍ന്ന്, അജ്ഞാത മൃതദേഹങ്ങളെന്ന നിലയില്‍ സംസ്കരിക്കാന്‍ നീക്കം നടക്കുന്നുവെന്നും മൃതദേഹങ്ങള്‍ ഏറ്റെടുക്കാതിരിക്കാന്‍ പൊലീസ് ബന്ധുക്കളെ ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപിച്ച് പൗരാവകാശ പ്രവര്‍ത്തകരായ ഗ്രോ വാസുവും ഷൈനയും മറ്റും രംഗത്ത് വന്നിരുന്നു. മൃതദേഹങ്ങള്‍ ഏറ്റെടുത്ത് സംസ്കരിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് ഇവര്‍ കലക്ടര്‍ക്ക് കത്തും നല്കി. ഇത് പരിഗണിച്ചിട്ടില്ല. അന്ത്യോപചാരം അര്‍പ്പിക്കാന്‍ അനുവാദം വേണമെന്ന ആവശ്യത്തിലും കലക്ടര്‍ തീരുമാനം അറിയിച്ചിട്ടില്ല. ഇതിനിടയിലാണ് സംസ്കാരത്തിന് തീരുമാനം.
രാവിലെ ഒമ്പതിന് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍നിന്ന് എടുത്ത് ഗുരുവായൂരില്‍ സംസ്കരിക്കാനാണ് തീരുമാനമെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha