Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താന്‍ കയ്യേറ്റക്കാരനല്ലെന്ന്‌ യൂസഫലി: ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്നും പിന്മാറി

25 MAY 2013 07:00 AM IST
മലയാളി വാര്‍ത്ത.

കൊച്ചിയില്‍ ആരംഭിക്കാനിരുന്ന ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതിയില്‍ നിന്ന്‌ വ്യവസായി എം.എ യൂസഫലി പിന്‍മാറി. ലുലു മാള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സി.പി.എം തങ്ങളെ വലിച്ചിഴച്ചതില്‍ ദു:ഖമുണ്ടെന്നും, എല്ലാ അനുമതിയും വാങ്ങിയ ശേഷമാണ്‌ മാള്‍ ആരംഭിച്ചതെന്നും യൂസഫലി വ്യക്തമാക്കി. താന്‍ കൈയേറ്റക്കാരനാണെന്ന്‌ ലോകത്തൊരാളും പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണമുന്നയിച്ചവര്‍ തന്നെ വ്യക്തിഹത്യ ചെയ്‌തിരിക്കുകയാണ്‌. ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററിന്‌ വേണ്ടി താന്‍ കോടികള്‍ ചെലവഴിച്ചിട്ടുണ്ട്‌. ഇതിനകം പദ്ധതിക്കു വേണ്ടി ചെലവഴിച്ച തുകയുടെ നഷ്‌ടം കണക്കാക്കുന്നില്ലെന്നും പദ്ധതിയില്‍ നിന്നും പിന്‍മാറാന്‍ തന്നെയാണ്‌ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ലുലു മാള്‍ യാഥാര്‍ഥ്യമാകാന്‍ അഞ്ച്‌ കൊല്ലമെടുത്തിരുന്നു. എന്നാല്‍ ഈ കാലയളവിനുളളില്‍ ആരും ആരോപണങ്ങള്‍ ഉന്നയിച്ചില്ല. എന്തുകൊണ്ടാണ്‌ മാള്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷം ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നതെന്ന്‌ അറിയില്ല. സിപിഎമ്മിലെ വിഭാഗീയതയാണോ പ്രശ്‌നത്തിന്‌ കാരണമെന്ന ചോദ്യത്തിന്‌ അതൊന്നും തനിക്കറിയില്ലെന്നായിരുന്നു യൂസഫലിയുടെ മറുപടി. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തും ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ താന്‍ കേരളത്തിന്‌ വേണ്ടി ചെയ്‌തിട്ടുണ്ട്‌. ഇതെല്ലാം മറന്നുകൊണ്ടാണ്‌ സിപിഎം തനിക്കെതിരേ ആരോപണമുന്നയിക്കുന്നതെന്നും യൂസഫലി പറഞ്ഞു.

അതേസമയം യൂസഫലിയുടെ ന്യായീകരണങ്ങളില്‍ കഴമ്പില്ലെന്ന്‌ എം.എം ലോറന്‍സ്‌ പറഞ്ഞു. എങ്ങനെയാണ്‌ മാളിന്‌ അനുമതി ലഭിച്ചതെന്ന്‌ വ്യക്തമാക്കണമെന്നും, 22000 പേര്‍ക്ക്‌ ജോലികൊടുത്തെങ്കില്‍ അത്‌ പണമുണ്ടാക്കാന്‍ വേണ്ടിയാണെന്നും ലോറന്‍സ്‌ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends