ഭാഷയുടെയും സംസ്‌കാരത്തിന്റെയും പഴമയുടെ കാസര്‍കോടന്‍ മണ്ണില്‍ സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു പതാക ഉയര്‍ത്തി

ഭാഷയുടെയും സംസ്‌കാരത്തിന്റെയും പഴമയുടെ കാസര്‍കോടന്‍ മണ്ണില്‍ സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു പതാക ഉയര്‍ത്തി. കലയുടെ പുതുവസന്തം എഴുതിച്ചേര്‍ക്കുന്ന കൗമാരം ഇനി 28 വേദികളില്‍ പുതിയ ചരിത്രമെഴുതും. 12000ത്തോളം പ്രതിഭകളാണ് കലയുടെ പുതിയ കേരള സൃഷ്ടിക്ക് ഭാഷ സംസ്‌കാര വൈജാത്യത്തിന്റെ ഭൂമികയില്‍ ഒത്തുചേരുന്നത്. 239 ഇനങ്ങളിലായാണ് മത്സരം.
അപ്പീല്‍ വഴി ഇതുവരെ 280 ഇനങ്ങള്‍ എത്തിയിട്ടുണ്ട്. ഒരിനത്തിന് മൂന്ന് വിധികര്‍ത്താക്കള്‍ വീതം 717 വിധികര്‍ത്താക്കളാണുള്ളത്. ിധിനിര്‍ണയത്തെ കുറിച്ചുള്ള പരാതികള്‍ ഒഴിവാക്കാന്‍ ഇത്തവണ വിജിലന്‍സ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ദേശീയപാതയോരത്ത് ഐങ്ങോത്താണ് പ്രധാന വേദി.
"
https://www.facebook.com/Malayalivartha























