നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി

തെലങ്കാനയില്‍ പതിനെട്ടുകാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെങ്കണ്ണപാലം സ്വദേശിനിയും ഖമ്മത്തെ സ്വകാര്യ കേളേജിലെ ആദ്യവര്‍ഷ നഴ്‌സിംഗ് വിദ്യാത്ഥിനിയുമായ ഹരിണി (18)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം.
അവധിയെ തുടര്‍ന്ന് കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് ഹരിണി വീട്ടിലെത്തിയത്. ഹരിണിയും സഹോദരിയും അമ്മ രാജേശ്വരിയും മാത്രമാണ് വീട്ടിലുള്ളത്. ഹരിണിയുടെ അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. കൂലിപ്പണിക്കാരിയായ രാജേശ്വരി കഴിഞ്ഞദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഹരിണി അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് പുറത്തെ കുളിമുറിയോട് ചേര്‍ന്ന് മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടക്കത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തെങ്കിലും മകളുടേത് കൊലപാതകമാണെന്ന് ആരോപിച്ച് അമ്മ രാജേശ്വരി രംഗത്തെത്തുകയായിരുന്നു. അയല്‍ക്കാരായ ചിലര്‍ക്കെതിരെ പൊലീസിന് മൊഴിയുംനല്‍കി. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് കൊലപാതകത്തിന് കേസെടുത്തത്. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവര്‍ക്കായി തിരച്ചില്‍ ഊജിതമാക്കിയതായി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























