തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍

തലസ്ഥാനത്ത് തെരുവുനായ്ക്കളുടെ ശല്യം അപകടകരമായ വിധത്തില്‍ വര്‍ദ്ധിച്ചിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് കേസെടുത്ത് തദ്ദേശ സ്വയം ഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും നോട്ടീസ് അയച്ചു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം
തിരുവനന്തപുരം കോര്‍പ്പറേഷന്‍, നെടുമങ്ങാട്, വര്‍ക്കല, ആറ്റിങ്ങല്‍ നഗരസഭകള്‍, തിരുവനന്തപുരം ജില്ലയിലെ വിവിധ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ തെരുവുനായ ശല്യം കാരണം ജനജീവിതം ദുസഹമാണ്. ഹോട്ട് സ്‌പോട്ടുകള്‍ പെരുകിയിട്ടും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ മൗനം തുടരുന്നതായി പരാതിക്കാരന്‍ ആരോപിച്ചു. പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പൊതുപ്രവര്‍ത്തകനായ പി.കെ രാജു സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
https://www.facebook.com/Malayalivartha























