Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

നിറകണ്ണോടെ നാട്ടുകാര്‍... ഒരു വയസുകാരന്‍ ദേവരഥ് റിസീവര്‍ ചുണ്ടോട് ചേര്‍ത്ത് വച്ച് ഉമ്മ പറയുമ്പോള്‍ അത് അന്ത്യ ചുംബനമായിരുന്നെന്ന് അറിഞ്ഞില്ല; സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് കാട്ടാക്കട സ്വദേശി അഖില്‍ മരിച്ചെന്ന വാര്‍ത്തയില്‍ കണ്ണീരിലാണ്ട് ഒരു നാട്

05 DECEMBER 2019 12:43 PM IST
മലയാളി വാര്‍ത്ത

കാട്ടാക്കട പൂവച്ചല്‍ കുഴയ്ക്കാട് ഗ്രാമത്തിനെ നടുക്കിക്കൊണ്ടാണ് ആ വാര്‍ത്തയെത്തിയത്. മകന്റെ ഒന്നാം ജന്മദിനവും, ഓണവുമൊക്കെ ആഘോഷിച്ച് മടങ്ങിയ അഖില്‍ എത്തിയത് മരണത്തിലേക്ക്. അഖിലിന്റെ ഏക മകന്‍ ദേവരഥിന്റെ പിറന്നാള്‍ ഒക്ടോബര്‍ ഒന്നിനായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഒത്തുചേര്‍ന്ന ആഘോഷത്തിന്റെ ആ അവധിക്കാലത്തിനുശേഷം 23നായിരുന്നു സിയാച്ചിനിലേക്ക് അഖിലിന്റെ മടക്കമെന്ന് ബന്ധുക്കള്‍ ഓര്‍ക്കുന്നു.

മകന്‍ ഒരു വയസുകാരന്‍ ദേവരഥിന് അച്ഛനെ ജീവനായിരുന്നു. അച്ഛന്റെ ഓരോ ഫോണും ദേവരഥിന് നല്‍കിയില്ലെങ്കില്‍ പിണങ്ങും. 'ഹലോ, ദേവൂട്ടാ.... ഇത് അച്ഛനാടാ.' ഫോണിലൂടെ അച്ഛന്റെ ശബ്ദം കേട്ടപ്പോള്‍ ഒരു വയസുകാരന്‍ ദേവരഥ് റിസീവര്‍ ചുണ്ടോട് ചേര്‍ത്ത് പറഞ്ഞു ....ഉമ്മ...' ദിവസങ്ങള്‍ക്ക് മുമ്പ് കശ്മീരിലെ സിയാച്ചിനില്‍ നിന്ന് അഖില്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഏക മകന്‍ ദേവരഥ് അച്ഛനു നല്‍കിയത് അവസാന ഉമ്മയാണെന്ന് ആരും ഓര്‍ത്തില്ല. ഇനി തനിക്ക് തരാന്‍ പൊന്നുമ്മയും കളിപ്പാട്ടങ്ങളുമായി അച്ഛന്‍ വരില്ലെന്ന് അവനറിയില്ല.

കഴിഞ്ഞ ദിവസം സിയാച്ചിനിലെ ഹിമപാതത്തില്‍ ശ്വാസകോശത്തില്‍ മഞ്ഞുകയറി അഖില്‍ മരണത്തിന് കീഴടങ്ങിയത് ഇനിയും വിശ്വസിക്കാനാവാതെ, വിറങ്ങലിച്ച് നില്‍ക്കുകയാണ് ഒരു നാടുമുഴുവന്‍. പൂവച്ചല്‍ കുഴയ്ക്കാട് കല്ലണമുഖത്ത് വീട്ടില്‍ കര്‍ഷകനായ സുദര്‍ശനകുമാറിന്റേയും ആശാവര്‍ക്കര്‍ സതി കുമാരിയുടേയും രണ്ട് മക്കളില്‍ മൂത്തയാളാണ് അഖില്‍. ഒരുപാട് കഷ്ടപ്പെട്ടാണ് സുദര്‍ശനന്‍ മക്കളെ പഠിപ്പിച്ചത്. അഖിലിന് ആര്‍മിയിലും ഇളയ മകന്‍ അക്ഷയ്ക്ക് പോലീസിലും ജോലിയായതോടെയാണ് കുടുംബം ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത്. രണ്ട് വര്‍ഷം മുമ്പ് ബാങ്കില്‍ നിന്ന് വായ്പ എടുത്താണ് സ്വന്തമായൊരു വീട് പണിഞ്ഞത് പോലും.

2017 ലാണ് അഖില്‍ ഗീതുവിനെ വിവാഹം കഴിച്ചത്. ഇവരുടെ ആദ്യത്തെ കണ്‍മണി ദേവരഥിന്റെ ഒന്നാം പിറന്നാളിന് അഖില്‍ അവധിയെടുത്ത് നാട്ടിലെത്തിയിരുന്നു. പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ച് രണ്ട് മാസം മുമ്പാണ് അഖില്‍ ജോലി സ്ഥലത്തേക്ക് മടങ്ങിയത്. അന്ന് യാത്ര പറഞ്ഞു പോയപ്പോള്‍ ഇനിയൊരിക്കലും കാണാനാവില്ലെന്ന് കരുതിയില്ല ബന്ധുക്കളും നാട്ടുകാരും.

കഴിഞ്ഞ ദിവസവും അഖില്‍ ഭാര്യയെയും മാതാപിതാക്കളെയും ഫോണില്‍ വിളിച്ചിരുന്നു. 200 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുന്നതായും, കടുത്ത തണുപ്പാണെന്നും പറഞ്ഞു. അതിനുശേഷം വിവരം ഒന്നും ഇല്ലായിരുന്നു. 11 വര്‍ഷമായി സൈന്യത്തിലാണ് അഖില്‍. പൂവച്ചല്‍ കുഴയ്ക്കാട് ഗവ. എല്‍.പി.സ്‌കൂളിലും, ചായ്ക്കുളം സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. വീരണകാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് വരെ. പ്ലസ് ടു പൂര്‍ത്തിയാക്കിയത് നെയ്യാര്‍ഡാം ഗവ. ഹൈസ്‌കൂളിലാണ്. തുടര്‍ന്നാണ് സൈനിക സേവനത്തിന് തിരഞ്ഞെടുത്തത്. സൈന്യത്തില്‍ നായിക് പദവിയില്‍ മെഡിക്കല്‍ അസിസ്റ്റന്റ് ആയിരുന്നു.

ഭാര്യ ഗീതു കാട്ടാക്കട തോട്ടമ്പറ സ്വദേശിയാണ്. രാമവിലാസത്തില്‍ ഭുവനചന്ദ്രന്റെയും ശ്യാമളയുടെയും മകള്‍. അഖിലിന്റെ അച്ഛന്‍ സുദര്‍ശനകുമാര്‍ കൂലിപ്പണിക്കാരനാണ്. അമ്മ സതികുമാരി വീട്ടമ്മയും. ബുദ്ധിമുട്ടുകള്‍ക്കിടയിലും മക്കളുടെ ഉയര്‍ച്ചമാത്രം സ്വപ്നംകണ്ട മാതാപിതാക്കള്‍. ഒരാള്‍ സൈനികസേവനം തിരഞ്ഞെടുത്തപ്പോള്‍ സഹോദരന്‍ അക്ഷയ് കേരള പോലീസില്‍ സിവില്‍ പോലീസ് ഓഫീസറായി തിരുവനന്തപുരം നന്ദാവനം എ.ആര്‍.ക്യാമ്പില്‍ ജോലിചെയ്യുന്നു.

വീട്ടുകാരും, ബന്ധുക്കളും, സുഹൃത്തുക്കളുമൊക്കെ സന്ദീപ് എന്നാണ് അഖിലിനെ വിളിക്കുന്നത്. എല്ലാവര്‍ക്കും നല്ലതുമാത്രം പറയാനുള്ള ചെറുപ്പക്കാരന്റെ അകാലവിയോഗം നാടിനെ ദുഃഖത്തിലാക്കി. ഡിസംബര്‍ മൂന്നിന് സിയാച്ചിനിലെ ടാങ്ധര്‍ സെക്ടറിലും, ഗുറെഷ് സെക്ടറിലുമായി ഉണ്ടായ രണ്ട് അപകടങ്ങളില്‍ ഒന്നിലാണ് അഖിലിന് ജീവഹാനിയുണ്ടായതെന്നാണ് വിവരം.

ശ്രീനഗര്‍ സൈനിക ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച രാത്രി പത്തോടെ തിരുവനന്തപുരത്ത് എത്തും. പാങ്ങോട് മിലിട്ടറി സ്‌റ്റേഷനില്‍ പൊതുദര്‍ശനത്തിനുശേഷം വെള്ളിയാഴ്ച രാവിലെ 7.30ന് പാങ്ങോട് നിന്നും തിരിച്ച് കാട്ടാക്കട പൂവച്ചല്‍ കുഴയ്ക്കാട് ഗവ. സ്‌കൂളില്‍ പൊതുദര്‍ശനത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (15 minutes ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (45 minutes ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (50 minutes ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (57 minutes ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (1 hour ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (1 hour ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (2 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (2 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (2 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (2 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (3 hours ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (3 hours ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (3 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (3 hours ago)

Malayali Vartha Recommends