ഗെയിംസ് വില്ലേജില്‍നിന്ന് ലക്ഷങ്ങള്‍ വില വരുന്ന വസ്തുക്കള്‍ ഉദ്യോഗസ്ഥര്‍ കടത്തികൊണ്ട് പോയതായി റിപ്പോര്‍ട്ട്

ദേശീയ ഗെയിംസിനായി നിര്‍മിച്ച ഗെയിംസ് വില്ലേജില്‍നിന്ന് ലക്ഷങ്ങള്‍ വില വരുന്ന വസ്തുക്കള്‍ ഉദ്യോഗസ്ഥര്‍ കടത്തികൊണ്ട് പോയതായി റിപ്പോര്‍ട്ട്. വന്‍ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് മേനംകുളം ഗെയിംസ് വില്ലേജില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന വസ്തുക്കള്‍ മോഷണം പോയത്. ഉദ്യോഗസ്ഥരുടെ അറിവോടെയാണ് വസ്തുക്കള്‍ മോഷണം പോയതെന്നാണ് വിവരം.
32 ഇഞ്ചിന്റെ എല്‍.ഇ.ഡി.ടി വി അടക്കം കായികതാരങ്ങളും കോച്ചുമാരും ഉപയോഗിച്ച വിലകൂടിയ സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ടതായാണ് സൂചന. കണക്കെടുപ്പ് പൂര്‍ത്തിയാകുന്നതോടെ മോഷണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്താകും . ബെഡ് ഷീറ്റ്, പാത്രങ്ങള്‍, മുറികളില്‍ ഉപയോഗിച്ചിരുന്ന ഷെല്‍ഫുകള്‍, ബള്‍ബുകള്‍, ടാപ്പുകള്‍ എന്നിവ മോഷണം പോയ സാധനങ്ങളില്‍പ്പെടും.
നേരത്തെ ഗെയിംസ് വില്ലേജിന്റെ നിര്‍മ്മാണ വേളയില്‍ ബാത്ത് റൂം ഫിറ്റിങ്‌സ് ഉള്‍പ്പെടുന്ന സാധനങ്ങള്‍ മോഷണം പോയിരുന്നു. ഇതിന്റെ പ്രതികളെ കണ്ടെത്താനായിട്ടില്ല. ഗെയിംസ് സെക്രട്ടറിയേറ്റിലെ ഉന്നതരുടെ ഒത്താശ മോഷണത്തനുണ്ടെന്നാണ് സൂചന. അതുകൊണ്ട് തന്നെയാണ് ഗെയിംസിന് ശേഷവും കളവിനുള്ള പഴുതുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് ഇപ്പോള്‍ മോഷണം പോയത്. അതുകൊണ്ട് തന്നെ ഗൗരവത്തോടെ കാണണമെന്ന അഭിപ്രായവും സജീവമാണ്.
ദേശീയഗെയിംസ് തുടങ്ങിയ കഴിഞ്ഞ മാസം 31 മുതല്‍ കേന്ദ്രസേനയടക്കം നൂറുക്കിന് സേനാംഗങ്ങളാണ് വില്ലേജിന്റെ സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. ഗെയിംസ് കഴിഞ്ഞ് രണ്ടുദിസം കൂടി ഇവര്‍ ഇവിടെയുണ്ടായിരുന്നു. അതിന് ശേഷം കേരളാ പൊലീസിനായി സുരക്ഷാ ചുമതല. എന്നിട്ടും സാധനങ്ങള്‍ മോഷണം പോയി. ഗെയിംസ് കഴിഞ്ഞതിന്റെ പിറ്റേദിവസം ബെഡ്ഷീറ്റുകള്‍ മോഷ്ടിച്ച് പുറത്തുകടത്താന്‍ ശ്രമിക്കവെ ഇവിടെയുള്ള ചില ഉദ്യാഗസ്ഥര്‍ പിടിക്കപ്പെട്ടെങ്കിലും ഒതുക്കി തീര്‍ത്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha