ഇടവേളയില്ലാത്ത മൊബൈല്‍ ഉപയോഗത്തിന് ഭര്‍ത്താവ് ശകാരിച്ചതിന് നാല് കുട്ടികളെ ഉപേക്ഷിച്ച് യുവതി മുങ്ങി!
തുടര്‍ച്ചയായ ഫോണ്‍ വിളിയേച്ചൊല്ലി ഭര്‍ത്താവുമായുണ്ടായ കലഹത്തിനൊടുവില്‍ റാന്നി അടിച്ചിപ്പുഴ സ്വദേശിയായ 34-കാരി വീടുവിട്ടെന്ന് പരാതി. ഫോണ്‍വിളി അസഹ്യമായപ്പോള്‍ കഴിഞ്ഞ അഞ്ചിന് ഭര്‍ത്താവ് യുവതിയുടെ ഫോണ്‍ പിടിച്ചുവാങ്ങിയതായി ഭര്‍ത്താവ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
പിന്നീട് അയല്‍വാസിയുടെ സഹായത്തോടെ മറ്റൊരു ഫോണ്‍ തരപ്പെടുത്തി യുവതി പുറത്തേക്കു വിളിച്ചുകൊണ്ടിരുന്നതായി പറയുന്നു. ഇതേച്ചൊല്ലി ശനിയാഴ്ച തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഭര്‍ത്താവ് ജോലിക്കു പോയ സമയം യുവതി പിഞ്ചുകുട്ടികള്‍ അടക്കം നാലുമക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.
ഫോണ്‍ വിളിയുടെ പേരില്‍ ഭര്‍ത്താവ് വഴക്കുണ്ടാക്കുന്നതിനെ ഭയന്നാണ് പോകുന്നതെന്ന് വീട്ടില്‍ നിന്നും കണ്ടെടുത്ത കത്തില്‍ പറയുന്നതായി പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha