Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

ചൈനയുടെ Ghost Cities – ആളുകളില്ലാത്ത നഗരം! ലക്ഷക്കണക്കിന് ഫ്ലാറ്റുകൾ ശൂന്യം കാരണം എന്താണെന്ന് കാണൂ

17 JUNE 2026 06:54 PM IST
മലയാളി വാര്‍ത്ത

More Stories...

"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ


അതെ, ഇന്ന് നമ്മൾ സംസാരിക്കുന്നത് ലോകത്തിലെ ഏറ്റവും വിചിത്രമായ നഗരങ്ങളിലൊന്നായ ചൈനയുടെ "Ghost Cities" എന്ന പ്രതിഭാസത്തെക്കുറിച്ചാണ്.

എന്താണ് Ghost City? പേരുപോലെ തന്നെ ആളുകൾ വളരെ കുറവുള്ളതോ ഏതാണ്ട് ഇല്ലാത്തതോ ആയ നഗരങ്ങളെയാണ് Ghost City എന്ന് വിളിക്കുന്നത്. ചൈനയിൽ കഴിഞ്ഞ 25 വർഷമായി അതിവേഗ നഗരവൽക്കരണം നടന്നു. ദശലക്ഷക്കണക്കിന് ആളുകൾ ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് മാറി. ഇതോടെ ഭാവിയിൽ കൂടുതൽ ആളുകൾ നഗരങ്ങളിലേക്ക് വരുമെന്ന പ്രതീക്ഷയിൽ വൻതോതിൽ പുതിയ നഗരങ്ങൾ നിർമ്മിക്കാൻ സർക്കാർ അനുമതി നൽകി.റിയൽ എസ്റ്റേറ്റ് കമ്പനികൾ വലിയ നിക്ഷേപങ്ങൾ നടത്തി.നഗരങ്ങൾ ഉയർന്നു.പക്ഷേ പല സ്ഥലങ്ങളിലും പ്രതീക്ഷിച്ചത്ര ആളുകൾ എത്തിയില്ല.ഫലമോ?ആളുകളില്ലാത്ത കെട്ടിടങ്ങളും ശൂന്യമായ ഫ്ലാറ്റുകളും.

 



ഓർഡോസ് കാങ്‌ബാഷി  (Kangbashi, Ordos): ചൈനയിലെ ഏറ്റവും പ്രശസ്തമായ ഗോസ്റ്റ് സിറ്റിയാണിത്.
വിശാലമായ റോഡുകൾ.ആധുനിക കെട്ടിടങ്ങൾ.വലിയ പൊതു സൗകര്യങ്ങൾ.പക്ഷേ താമസക്കാർ വളരെ കുറവ്.ലോക മാധ്യമങ്ങൾ ഇത് വലിയ വാർത്തയാക്കി. മൂന്ന് ലക്ഷം പേർക്ക് താമസിക്കാൻ സൗകര്യമുള്ള ഇവിടെ വളരെ കുറച്ചു പേർ മാത്രമാണ് താമസിക്കുന്നത്....2000-കളുടെ തുടക്കത്തിൽ വലിയ വികസന പദ്ധതികളുടെ ഭാഗമായി നിർമ്മിച്ചതാണ് ഈ നഗരം. ആധുനികമായ ആകാശഗോപുരങ്ങൾ, വലിയ മാളുകൾ, സ്റ്റേഡിയങ്ങൾ എന്നിവ ഇവിടെയുണ്ടെങ്കിലും താമസക്കാരുടെ എണ്ണം വളരെ കുറവാണ്. റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളുടെ ഭാഗമായി ഉയര്‍ന്നുവന്ന ഈ നഗരം ചൈനയിലെ ഗോസ്റ്റ് സിറ്റികളുടെ പ്രതീകമായി അറിയപ്പെടുന്നു..

ഫെങ്‌ഡു ഗോസ്റ്റ് സിറ്റി (Fengdu Ghost City)
ഏകദേശം 2000 വർഷത്തിലേറെ പഴക്കമുള്ള ഈ നഗരം യാങ്‌സി നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ചൈനീസ് പുരാണങ്ങളും വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളും ശിൽപങ്ങളും നിറഞ്ഞതാണ് ഇവിടം. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ചൈനയിലെ പ്രധാനപ്പെട്ട ഒരു ചരിത്ര കേന്ദ്രമാണിത് .നരകത്തിലേക്കുള്ള പ്രവേശന കവാടമെന്ന് വിശ്വസിക്കപ്പെടുന്ന ഗോസ്റ്റ് ഗേറ്റ് പാസ് (Ghost Gate Pass), പാപങ്ങൾ അളക്കുന്ന നൈഹെ പാലം (Naihe Bridge), മരിച്ചവരുടെ ആത്മാക്കൾ വീട്ടുകാരെ അവസാനമായി നോക്കുന്ന വാങ്‌ഷിയാങ് ടെറസ് (Wangxiang Terrace), കൂടാതെ അസുരന്മാരുടെയും നരകയാതനകളുടെയും ഭയാനകമായ പ്രതിമകളും ശില്പങ്ങളും ഏല്ലാം ഇവിടുത്ത പ്രധാന ആകർഷണമാണ്

 



യുജിയാപു:   ചൈനയിലെ ടിയാൻജിൻ (Tianjin) നഗരത്തിലെ ബിൻഹായ് (Binhai) പുതിയ സാമ്പത്തിക മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രമുഖ ബിസിനസ്സ് ജില്ലയാണ് യുജിയാപു (Yujiapu Financial District). ന്യൂയോർക്കിലെ മാൻഹട്ടന് (Manhattan) സമാനമായി വിഭാവനം ചെയ്ത ഈ പ്രദേശം, കോടിക്കണക്കിന് ഡോളർ മുടക്കി നിർമ്മിച്ചെങ്കിലും ആളനക്കമില്ലാത്ത ഒരു 'ഗോസ്റ്റ് സിറ്റി' (Ghost City) എന്ന നിലയിലാണ് ആഗോളതലത്തിൽ കുപ്രസിദ്ധി നേടിയത്. ബീജിംഗിൽ നിന്ന് ഏകദേശം 150 കിലോമീറ്ററും ടിയാൻജിൻ നഗരമധ്യത്തിൽ നിന്ന് 40 കിലോമീറ്ററും അകലെ ഹായ് നദിക്കരയിലാണ് യുജിയാപു സ്ഥിതി ചെയ്യുന്നത്. 2008-ൽ ഒരു ചെറിയ മത്സ്യബന്ധന ഗ്രാമമായിരുന്ന ഈ പ്രദേശത്ത്, ചൈനയുടെ സ്വന്തം 'വാൾസ്ട്രീറ്റ്' പണിയുക എന്ന ലക്ഷ്യത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.നിക്ഷേപം: 200 ബില്യൺ യുവാൻ (ഏകദേശം $32 ബില്യൺ ഡോളർ) ചെലവഴിച്ച് ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക കേന്ദ്രമാക്കി മാറ്റാനാണ് പദ്ധതിയിട്ടിരുന്നത്.നിലവിലെ അവസ്ഥ: പടുകൂറ്റൻ സ്കൈസ്‌ക്രാപ്പറുകളും, മാളുകളും, റെയിൽവേ സ്റ്റേഷനുമൊക്കെ ഇവിടെ പണിതിട്ടുണ്ടെങ്കിലും ആവശ്യത്തിന് ബിസിനസ്സുകളോ താമസക്കാരോ ഇല്ലാത്തതിനാൽ ഇവയിൽ ഭൂരിഭാഗവും ഒഴിഞ്ഞുകിടക്കുകയാണ്

ഇങ്ങനെ 10 ലധികം പ്രേത നഗരങ്ങൾ ചൈനയിലുണ്ട് .. എന്നാൽ ചോദ്യം ഇതാണ്.ഇത്രയും വലിയ പദ്ധതികൾ എന്തുകൊണ്ട് പരാജയപ്പെട്ടു?
അതിന് പല കാരണങ്ങളുണ്ട്.  ഒന്നാമതായി...
റിയൽ എസ്റ്റേറ്റ് നിക്ഷേപം. ചൈനയിൽ വീടുകൾ താമസിക്കാൻ മാത്രമല്ല, നിക്ഷേപമായും ആളുകൾ വാങ്ങി.പലരും ഒന്നിലധികം ഫ്ലാറ്റുകൾ വാങ്ങി.പക്ഷേ അവയിൽ താമസിച്ചില്ല.അങ്ങനെ ആയിരക്കണക്കിന് ഫ്ലാറ്റുകൾ ശൂന്യമായി കിടന്നു.
രണ്ടാമതായി...
പ്രാദേശിക സർക്കാരുകളുടെ സാമ്പത്തിക മോഡൽ. ഭൂമി വിറ്റ് വരുമാനം കണ്ടെത്തുന്ന രീതിയായിരുന്നു പല പ്രദേശങ്ങളിലും.അതുകൊണ്ട് കൂടുതൽ കൂടുതൽ നിർമാണ പദ്ധതികൾക്ക് അനുമതി നൽകി.
 മൂന്നാമതായി...


ജനസംഖ്യാ വളർച്ചയുടെ വേഗം കുറഞ്ഞു. പുതിയ നഗരങ്ങളിലേക്ക് പ്രതീക്ഷിച്ചത്ര ആളുകൾ എത്തിയില്ല.ഇതോടെ കെട്ടിടങ്ങൾ ഉണ്ടെങ്കിലും താമസക്കാർ ഇല്ലാത്ത അവസ്ഥയായി.  പിന്നീട് മറ്റൊരു വലിയ പ്രശ്നം ഉണ്ടായി. ചൈനയിലെ റിയൽ എസ്റ്റേറ്റ് കമ്പനികൾ കടബാധ്യതയിൽ മുങ്ങിത്തുടങ്ങി.ലോകപ്രശസ്ത നിർമാണ കമ്പനികളിൽ ചിലത് സാമ്പത്തിക പ്രതിസന്ധിയിലായി.ചില പദ്ധതികൾ പാതിവഴിയിൽ നിലച്ചു.
ഇത് ചൈനയുടെ സാമ്പത്തിക മേഖലയെ ബാധിച്ചു.

എന്നാൽ Ghost Cities മുഴുവനായും പരാജയമാണോ? എന്ന് ചോദിച്ചാൽ അല്ല ..ചില നഗരങ്ങളിൽ പിന്നീട് ജനസംഖ്യ വർധിച്ചു.ആളുകൾ താമസിക്കാൻ തുടങ്ങി.   ഇന്ന് ഒരുകാലത്ത് Ghost City എന്ന് വിളിച്ച ചില പ്രദേശങ്ങൾ സജീവ നഗരങ്ങളായി മാറിയിട്ടുണ്ട്.
അതുകൊണ്ട് എല്ലാ Ghost Cities-ഉം സ്ഥിരമായി ശൂന്യമായിരിക്കുമെന്ന് പറയാനാവില്ല.  

 



ആവശ്യമുള്ളതിലധികം നിർമാണം നടന്നാൽ എന്ത് സംഭവിക്കും? സാമ്പത്തിക വളർച്ച കടം ആശ്രയിച്ച് മുന്നോട്ട് പോയാൽ എന്ത് അപകടങ്ങളുണ്ടാകും?  ഈ ചോദ്യങ്ങൾക്ക് ഉദാഹരണമാണ് Ghost Cities. . ഇന്ന് ലോകത്തിലെ പല രാജ്യങ്ങളും ചൈനയുടെ അനുഭവത്തിൽ നിന്ന് പാഠങ്ങൾ പഠിക്കാൻ ശ്രമിക്കുകയാണ്. ഒരു വശത്ത് അതിശയകരമായ വികസനം.മറ്റൊരു വശത്ത് ശൂന്യമായ കെട്ടിടങ്ങൾ. ഇതാണ് ചൈനയുടെ Ghost Cities എന്ന വിചിത്ര കഥ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (3 minutes ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (8 minutes ago)

നാളെ മുതൽ മഴ ശക്തമാകും,  (10 minutes ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (25 minutes ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (1 hour ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (1 hour ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (2 hours ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (3 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (3 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (4 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (4 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (4 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (4 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (4 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (5 hours ago)

Malayali Vartha Recommends