Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

ഉള്ളിലൊതുക്കിയ കനൽക്കഥകൾ സഹപാഠിയോട് തുറന്ന് പറഞ്ഞപ്പോൾ, വിദ്യയിൽ നിന്ന് തനിക്ക് നേരിടേണ്ടിവന്ന ക്രൂരതകൾ തുറന്നുപറഞ്ഞ് പ്രേംകുമാർ വികാരനിർഭരനായി; മാര്‍ച്ചില്‍ ഒത്തുകൂടിയ റീയുണിയനിൽ പൂത്തുലഞ്ഞത് കുടുംബബന്ധങ്ങൾ തകർന്നതോടെ ഒറ്റപ്പെട്ട അവസ്ഥയിലായ പ്രേംകുമാറിന്റെയും സുനിതയുടെയും പ്രണയം: നിങ്ങളാരോടാണ് കൊഞ്ചിക്കുഴയുന്നതെന്ന വിദ്യയുടെ ചോദ്യം മരണമണി മുഴക്കിയപ്പോൾ....

11 DECEMBER 2019 03:27 PM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവിന് സ്നേഹമില്ല... ക്രൂരമായി മര്‍ദ്ദിക്കും... അയാള്‍ക്ക് ശമ്പളം മാത്രം മതി! ഉള്ളിലൊതുക്കിയ കനൽക്കഥകൾ സഹപാഠിയോട് തുറന്ന് പറഞ്ഞപ്പോൾ, വിദ്യയിൽ നിന്ന് തനിക്ക് നേരിടേണ്ടിവന്ന ക്രൂരതകൾ തുറന്നുപറഞ്ഞ് പ്രേംകുമാർ വികാരനിർഭരനായി. 25 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാര്‍ച്ചില്‍ ഒത്തുകൂടിയ റീയുണിയനിൽ പൂത്തുലഞ്ഞത് കുടുംബബന്ധങ്ങൾ തകർന്നതോടെ ഒറ്റപ്പെട്ട അവസ്ഥയിലായ പ്രേംകുമാറിന്റെയും സുനിതയുടെയും പ്രേമമായിരുന്നു. സ്കൂളിൽ വച്ച് സുനിതയെ പ്രണയിച്ചിരുന്നുവെന്ന് പ്രേംകുമാർ പറഞ്ഞതോടെ നിനക്ക് മറ്റൊരു കുട്ടിയോടാണ് പ്രണയമെന്ന് തെറ്റിദ്ധരിച്ചതായി ഫോണിലൂടെ മറുതലയ്ക്കൽ സുനിതയും മനസ് തുറന്നു. ഇനിയെങ്കിലും ഒരുമിച്ച്‌ ജീവിച്ചു കൂടെ...? പിന്നെയുണ്ടായത് ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹത്തിൽ സുനിതയെ തേടി ഹൈദരാബാദിലേയ്ക്കുള്ള പ്രേംകുമാറിന്റെ പ്രയാണമായിരുന്നു.


പിന്നീട് ദമ്പതികളെപ്പോലെ പേയാട് ഗ്രാന്റ് ടെക് വില്ലയില്‍ സുനിതയും പ്രേംകുമാറും ജീവിതം തുടങ്ങി.ഇതിനിടയിൽ തന്നെ കളിയിക്കാവളിയിലെ നേഴ്‌സിങ് ഹോമില്‍ സുനിത ജോലിയും നേടി. ഹൈദരാബാദില്‍ നിന്ന് സുനിത പ്രേംകുമാറിനൊപ്പം ജീവിക്കാൻ ഇറങ്ങിപ്പുറപ്പെടുമ്പോൾ ഭര്‍ത്താവിന് മാസം കൃത്യമായി പണം നല്‍കണമെന്നു മാത്രമായിരുന്നു വ്യവസ്ഥയില്‍. അത് കൃത്യമായി സുനിത നിറവേറ്റുകയും ചെയ്തു. ഇതിനിടയിൽ പ്രേംകുമാറും ഭാര്യ വിദ്യയും കാറില്‍ പോകുന്നതിനിടെ എത്തിയ
സുനിതയുടെ ദീർഘനേര ഫോൺകോൾ വിദ്യയ്ക്ക് സംശയമായി. നിങ്ങളാരോടാണ് കൊഞ്ചിക്കുഴയുന്നതെന്ന ചോദ്യത്തിന് സുനിതയാണെന്ന കൃത്യമായ മറുപടിയും പ്രേംകുമാർ നൽകി. ഇതോടെ തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ് വിദ്യ പ്രേംകുമാറുമായി വാക്കുതർക്കമായി.

ഇതിനിടെയാണ് വിദ്യയുടെ ആദ്യ വിവാഹത്തിലെ മകളുടെ വിവാഹവും തുടര്‍ന്നുള്ള തര്‍ക്കവും. വിവേക് എന്ന മകനുണ്ടെന്ന കാര്യം മറച്ചുവച്ചുവെന്നത് തര്‍ക്കം ആളി കത്തിച്ചു. ആദ്യ ഭര്‍ത്താവിലുള്ള വിദ്യയുടെ മകളുടെ വിവാഹം ആഗസ്റ്റിലായിരുന്നു. ആയുര്‍വേദ ഡോക്ടറായ കുട്ടിയെ പഠിപ്പിച്ചതും പ്രേംകുമാറിന്റെ പണം കൊണ്ടാണെന്നും സൂചനയുണ്ട്. വിദ്യയുടെ അമ്മയുടെ വീട്ടിലായിരുന്നു ഈ കുട്ടിയെങ്കിലും കൃത്യമായി പണം അയച്ചു നല്‍കുമായിരുന്നു. വിവാഹവേദിയില്‍ നിന്ന് ആദ്യ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇയാളെ ആട്ടിയിറക്കി. ഇതോടെ പ്രേംകുമാര്‍ വിദ്യയെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു.


വിദ്യയുടെ നാലാമത്തെ ഭര്‍ത്താവാണ് താനെന്ന അറിവും പ്രേംകുമാറിനെ കോപാകുലനാക്കി. തര്‍ക്കം മൂത്തപ്പോള്‍ പ്രേംകുമാറും വിദ്യയും വേര്‍പിരിയാന്‍ തീരുമാനിക്കുന്നു. 14 ഉം 10 ഉം വയസുള്ള മക്കളെയും കൊണ്ടുപോകാമെന്ന് പ്രേംകുമാര്‍ ഏറ്റു. പെണ്‍കുട്ടിയെ തനിക്ക് വേണമെന്നായി വിദ്യ. മകളും നശിക്കുമെന്ന് തോന്നിയതിനാല്‍ അതിന് സമ്മതിച്ചില്ലെന്ന് പ്രേംകുമാര്‍ വാശി പിടിച്ചു. ഇതോടെ വിദ്യയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു. കാമുകി സുനിതയുമായി പദ്ധതി തയ്യറാക്കി. തിരുവനന്തപുരത്തുകൊണ്ടു വന്ന് കഴുത്തിൽ കയറുമുറുക്കി വിദ്യയെ കൊലപ്പെടുത്തുകയും ചെയ്തു. നഴ്‌സായ സുനിത മരണം ഉറപ്പാക്കി. ഇരുവരും ചേര്‍ന്ന് തിരുനെല്‍വേലിയിലെ ഹൈവേയിലെ വിജനമായ സ്ഥലത്ത് മൃതദേഹം തള്ളി. തുടര്‍ന്ന് കാറില്‍ പ്രേംകുമാര്‍ സുനിതയുമായി ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷനിലെത്തി. സുനിത കാറില്‍ തന്നെ ഇരുന്നു. ഭാര്യയായ വിദ്യയെ കാണാനില്ലെന്ന് പരാതി നല്‍കി. മുമ്പും പലതവണ വിദ്യ മുങ്ങിയത് പരാതിയില്‍ സൂചിപ്പിച്ചു.

തുടർന്ന് പേയാടിലെ വീട് വിട്ട്, കളിയിക്കാവിളയില്‍ വാടക വീട് എടുത്ത് താമസമായി. ഇതിനിടയില്‍ സുനിതയും പ്രേംകുമാറും കലഹിച്ച്‌ വേര്‍പിരിഞ്ഞു. സുനിത വെള്ളറടയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയോടെ വിദേശത്തേക്ക് മുങ്ങാനും പ്രേംകുമാര്‍ പദ്ധതി ഇട്ടു. ഇതിനിടയിലാണ് പ്രേംകുമാറിനെയും സുനിതയെയും അതിവിദഗ്ധമായി പോലീസ് കുടുക്കിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (11 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (34 minutes ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (45 minutes ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (1 hour ago)

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (1 hour ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (1 hour ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (1 hour ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (2 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (2 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (2 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (2 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (2 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (2 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (3 hours ago)

Malayali Vartha Recommends