പതിനൊന്നുകാരിയെ മുറിയിൽ പൂട്ടിയിട്ട് മൂത്രം കുടിപ്പിച്ചു.. വിസർജ്യം തീറ്റിച്ചു?! വ്യക്തത വരുത്താൻ ചോദ്യങ്ങൾക്ക് മുന്നിൽ രണ്ടാനമ്മ!! കുട്ടിയുടെ ശരീരത്തിലെ പാടുകൾ രണ്ടാനമ്മ നിരന്തരം ക്രൂരമായി ഉപദ്രവിച്ചിരുന്നു എന്നതിൽ തെളിവ്!!

ചിറ്റാറ്റുകര പഞ്ചായത്തിലെ ആശാ വർക്കറാണ് രമ്യ എന്ന രണ്ടാനമ്മയാണ് പതിനൊന്നുകാരിയെ ക്രൂരമായി ഉപദ്രവിച്ചെന്ന പരാതിയിൽ റിമാൻഡിലായത്.ഭർത്താവിന്റെ നിരന്തരമായാ പീഡനവും രമ്യയുമായുള്ള അടുപ്പവും പതിനൊന്നുകാരിയുടെ അമ്മ ഇവരെ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ട സ്കൂൾ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചത്തോടെയാണ് വിവരം പുറത്തായത്.
രണ്ടുദിവസം മുമ്പാണ് കേസുമായി ബന്ധപ്പെട്ട് ചിറ്റാട്ടുകര സ്വദേശിയെ രമ്യയെ കസ്റ്റഡിയിലെടുത്തത്.
ആറാം ക്ലാസുകാരിയായ കുട്ടിയെ ഇവർ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടിയെകൊണ്ട് വിസർജ്യം കഴിപ്പിക്കുക, വെള്ളമാണെന്ന് പറഞ്ഞ് മൂത്രം കുടിപ്പിക്കുക, മുറിയിൽ പൂട്ടിയിട്ട് ഇരുമ്പ് കമ്പിവെച്ച് അടിക്കുക തുടങ്ങി ക്രൂര പീഡനമാണ് കുട്ടിക്ക് നേരെ രമ്യ നടത്തിയത് എന്നാണ് അധികൃതർ പറയുന്നത്.കുട്ടിയെ ഉപദ്രവിച്ച രണ്ടാനമ്മയെ പറവൂർ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇവരെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കുട്ടിയെ പ്രതി മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് സ്‌കൂളിലെ കൗൺസിലിങിൽ വ്യക്തമായത്. സംഭവം പുറത്ത് പറയാതിരിക്കാനും കുട്ടിയെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് കുട്ടിയുടെ മൊഴി.
ഇരയായ കുട്ടിയുടെ പിതാവിന്റെയും മൂത്ത സഹോദരിയുടെയും മൊഴിയെടുത്തപ്പോൾ വൈരുധ്യങ്ങൾ കണ്ടതിനാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് റിപ്പോർട്ട് തേടി. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. നിലവിൽ കാക്കനാട് ജയിലിൽ റിമാൻഡിലാണ് രമ്യ. നിരന്തരം മദ്യപാനിയാണ് അച്ഛൻ. മദ്യപാനവും രമ്യയുമായുള്ള അടുപ്പവും കാരണം കുട്ടികളുടെ അമ്മ ഇയാളെ ഉപേക്ഷിക്കുകയായിരുന്നു. മക്കളെ പൊന്നുപോലെ നോക്കിക്കൊള്ളാം എന്ന് അച്ഛൻ പറഞ്ഞ് ഇവരെ വീട്ടിൽ നിർത്തുകയായിരുന്നു. എന്നാൽ രണ്ടാനമ്മയായ രമ്യ കുട്ടിയെ ക്രൂര മർദ്ദനത്തിനിരയാക്കുകയായിരുന്നു. സംഭവം അറിഞ്ഞതിന് ശേഷം കുട്ടികളെ രണ്ടുപേരെയും അമ്മ ബന്ധു വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















