Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..


വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്‌സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..


രമേശ് ചെന്നിത്തലയുടെ വീട്ടിൽ സംസ്ഥാന പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥർ ക്യൂ നിൽക്കുന്നു... ചിലർ പഴയ പരിചയം പുതുക്കുന്നു..ചുരുക്കത്തിൽ രമേശ് ചെന്നിത്തലയുടെ ഗേറ്റ് തുറന്നിടാൻ കഴിയാത്ത തരത്തിലാണ് അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങൾ...


പിണറായി നേരെ വാടക വീട്ടിലേക്ക്..പലയിടത്തും വാടക വീട് നോക്കിയെങ്കിലും സൗകര്യങ്ങളില്ലാത്തതിനാല്‍ വേണ്ടെന്നു വച്ചു..ഫ്ലാറ്റ് അനുവദിച്ചിട്ടുണ്ടെങ്കിലും അവിടെ അറ്റകുറ്റപ്പണികൾ നടക്കുകയാണ്..


ആ യാത്ര അവസാന യാത്രയായി... കാറിന്റെ ചക്രം കേടായി, മാറ്റുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കൺടെയ്നർ ലോറിയിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

റേഡിയോ ജോക്കി രാജേഷ് കൊലക്കേസ്: ഖത്തറിലെ വ്യവസായി അബ്ദുൾ സത്താറിന്റെ ആൾക്കാരാണ് തന്നെ കൊലപ്പെടുത്താൻ വെട്ടിയതെന്ന് രാജേഷ് മരണ മൊഴിയായി പറഞ്ഞതായി സാക്ഷി

11 DECEMBER 2019 03:10 PM IST
മലയാളി വാര്‍ത്ത

സത്താറിന്റെ ആൾക്കാരാണ് തന്നെ കൊലപ്പെടുത്താനായി വെട്ടി മൃതപ്രായനാക്കിയിട്ടിരിക്കുന്നതെന്ന് വെട്ട് കൊണ്ട് കിടന്ന റേഡിയോ ജോക്കി രാജേഷ് മരണ വെപ്രാളത്തിൽ തന്നോട് പറഞ്ഞതായി സാക്ഷി അനിൽകുമാർ തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ മൊഴി നൽകി. തലേന്ന് തന്റെ സ്റ്റുഡിയോയിൽ പ്രതികൾ വന്നതായും രാജേഷ് തന്നോട് പറഞ്ഞു. ഷോർട്ട് ഫിലിം എടുക്കുന്നതിനെ സംബന്ധിച്ച് അന്വേഷിക്കാനാണെന്ന വ്യാജേനയാണ് അവർ വന്നത്. കാറിലാണ് അവർ വന്നതെന്നും രാജേഷ് പറഞ്ഞതായി അനിൽ മൊഴി നൽകി. 


സംഭവം നടക്കുമ്പോൾ ഒന്നാം പ്രതി സത്താറിന്റെ ഭാര്യയും രാജേഷും തമ്മിൽ ഫോണിൽ സംസാരിക്കുകയായിരുന്നു. വെട്ട് കൊണ്ടതായി സത്താറിന്റെ ഭാര്യയാണ് തന്നെ വിളിച്ച് പറഞ്ഞത്. താൻ ഉടനെ നാടൻപാട്ട് കലാ ട്രൂപ്പായ കൊല്ലം നൊസ്റ്റാൾജിയ ട്രൂപ്പിന്റെ മാനേജർ ഗോപാലകൃഷ്ണനെ വിളിച്ചെന്നും അനിൽ പറഞ്ഞു. തന്നെ വിളിച്ചയുടൻ സ്റ്റുഡിയോയിൽ എത്തിയെന്ന് ഗോപാലകൃഷ്ണൻ മൊഴി നൽകി. ഈ സമയം വെട്ടേറ്റ കുട്ടൻ തന്റെ ഒരു ബന്ധുവിന്റെ വീട്ടിൽ എത്തിയതായി അറിഞ്ഞു. താൻ ഉടനെ സ്റ്റുഡിയോയിൽ എത്തി.രാജേഷിനേയും കുട്ടനേയും ആശുപത്രിയിൽ എത്തിക്കാൻ സുഹ്യത്തുക്കളായ ജിലിൽ കുമാർ, റെനൂപ് എന്നിവരെ വിളിച്ച് വരുത്തിയെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
രാജേഷിന്റെ മൃതദേഹം പരിശോധിച്ച് പള്ളിക്കൽ പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട് തയ്യാറാക്കുമ്പോൾ താനും ഒപ്പമുണ്ടായിരുന്നു. റിപ്പോർട്ടിൽ സാക്ഷിയായി താൻ ഒപ്പിട്ടു. രാജേഷിന്റെ രക്ത പങ്കിലമായ ഷർട്ട് , ടവ്വൽ , ചെരിപ്പ് എന്നിവ പ്രോസിക്യൂഷൻ ഹാജരാക്കിയത് സാക്ഷിയായ ഗോപാലകൃഷ്ണൻ കോടതിയിൽ തിരിച്ചറിഞ്ഞു.


വാൾകൊണ്ട് വെട്ടേറ്റ് മാരകമായി പരിക്കേറ്റ രാജേഷിനെയും കൈയ്ക്കും തോളിലും പരിക്കേറ്റ കുട്ടനെയും ആശുപത്രിയിൽ കൊണ്ടുപോകാൻ കാറിലെത്തിയ ട്രൂപ്പിലെ അംഗങ്ങളായ ജിലിൽ കുമാർ, റെനൂപ് എന്നിവരെയും കോടതി വിസ്തരിച്ചു. വിസ്താരം ബുധനാഴ്ചയും തുടരും.
ബുധനാഴ്ച രാജേഷിന്റെ കിളിമാനൂർ മടവൂർ മെട്രാസ് സ്റ്റുഡിയോയിൽ ഇന്റർനെറ്റ് കണക്ഷൻ നൽകാനെത്തിയ ഹരീഷ് കുമാർ , മൃതദേഹം കാണാനെത്തിയ മുരുകൻ , വെട്ടു കൊണ്ടോടിയ കുട്ടൻ സഹായമഭ്യർത്ഥിച്ച് ഓടിക്കയറിയ വീട്ടിലെ വീട്ടമ്മ വിജയകുമാരി എന്നിവരെ വിസ്തരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്‍  (3 hours ago)

നീറ്റ് ചോര്‍ച്ചയില്‍ ബിഎഎംഎസ് വിദ്യാര്‍ഥി അറസ്റ്റില്‍  (3 hours ago)

മങ്കടയില്‍ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍  (4 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് ടി വി ഇബ്രാഹിം  (7 hours ago)

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച സംഘടിത അഴിമതിയെന്ന് രാഹുല്‍ ഗാന്ധി  (8 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്  (8 hours ago)

കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത  (9 hours ago)

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും  (9 hours ago)

പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികില്‍ പ്രതിശ്രുത വധുവിനും അന്ത്യവിശ്രമം  (9 hours ago)

സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് പല പ്രശ്‌നങ്ങളാണ് ഉദ്യോഗസ്ഥ തലത്തില്‍ ഉടലെടുക്കുന്നത്  (9 hours ago)

നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി  (10 hours ago)

സിഎമ്മിനെ 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കെ മുരളീധരന്‍  (10 hours ago)

ഹിന്ദുഫോബിയ വളർത്തുന്ന മൗദൂദിസ്റ്റ് അജണ്ട; കോൺഗ്രസ് തലയിൽ വെക്കുന്നത് ഭസ്മാസുരനെ! കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ ജമാഅത്തെ ഇസ്‌ലാമി നടപ്പിലാക്കുന്ന അപകടകരമായ ഒരു തന്ത്രമുണ്ട്; നിർണായകമായ ഫേസ്ബുക്ക് ക  (10 hours ago)

രാഹുൽ മാങ്കൂട്ടത്തെ ഒതുക്കിയ സതീശൻ മുഖ്യമന്ത്രി കസേരയിൽ വാഴണ്ട...! വിഡിയെ തോട്ടിലെറിഞ്ഞ് ഷാഫി; പിന്തുണ പാർട്ടിക്കുള്ളിൽ തന്നെ കുറയുന്നതിനുള്ള കാരണങ്ങൾ ഇതാ  (10 hours ago)

Malayali Vartha Recommends