Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

പൊലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും അന്വേഷിച്ചിട്ട് ഒരു തുമ്പ് പോലും ലഭിക്കാതിരുന്ന കൊലക്കേസിന്റെ ചുരുളഴിയുന്നു... അതിന് സഹായകമായതാകട്ടെ മോഷ്ടാക്കളുടെ രഹസ്യസംഭാഷണവും

07 JANUARY 2020 07:35 PM IST
മലയാളി വാര്‍ത്ത

പൊലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും അന്വേഷിച്ചിട്ട് ഒരു തുമ്പ് പോലും ലഭിക്കാതിരുന്ന കൊലക്കേസിന്റെ ചുരുളഴിയുന്നു... അതിന് സഹായകമായതാകട്ടെ മോഷ്ടാക്കളുടെ രഹസ്യസംഭാഷണവും. തലശ്ശേരിയില്‍ ജ്വല്ലറി ഉടമ തലായി സ്‌നേഹയില്‍ പാറപ്പുറത്ത് കുനിയില്‍ ദിനേശന്‍ (52) കൊല്ലപ്പെട്ട കേസിലെ പ്രതികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. അഞ്ച് വര്‍ഷം മുമ്പാണ് ദിനേശന്‍ കൊല്ലപ്പെട്ടത്. ദിനേശന്റെ ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ മലയാളി സംഘം കടയിലുണ്ടായിരുന്ന 50 പവനോളം മുക്കുപണ്ടങ്ങള്‍ മോഷ്ടിച്ചിരുന്നു. അത് ഇവരില്‍ ഒരാളുടെ മകളുടെ വിവാഹത്തിന് സ്ത്രീധനത്തിനൊപ്പം നല്‍കി. എന്നാല്‍ ഭര്‍തൃ വീട്ടുകാര്‍ മുക്കുപണ്ടം തിരിച്ചറിഞ്ഞതോടെ ആ ബന്ധം തകര്‍ന്നു. വിവാഹമോചനവും നടന്നു. ഇക്കാര്യം മോഷ്ടാക്കളുടെ ഇടയില്‍ ചര്‍ച്ചയായതോടെയാണ് ദിനേശന്റെ കൊലപാതകത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. 

2014 ഡിസംബര്‍ 23ന് രാത്രി എട്ടോടെയാണ് ദിനേശനെ ജ്വല്ലറിയില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അന്യസംസ്ഥാന തൊഴിലാളികള്‍
പ്രദേശത്ത് ധാരാളം ഉണ്ടായിരുന്നതിനാലും അവരെ ചില മോഷണക്കേസുകളില്‍ പിടികൂടിയതിനാലും അവരെ കേന്ദ്രീകരിച്ചാണ് ലോക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. ക്രൈംബ്രാഞ്ചും സിബിഐയും ഇതേ സൂചനയാണ് നല്‍കിയിരുന്നത്. പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തില്‍ തൃപ്തി വരാതായതോടെയാണ് ദിനേശന്റെ അയല്‍വാസിയും സുഹൃത്തുമായ ഗോവിന്ദരാജ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് കെമാല്‍പാഷ 2015 ഒക്ടോബറില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. സി.ബി.ഐ സംഘം തലശ്ശേരിയില്‍ തമ്പടിച്ച് അന്വേഷണം നടത്തിയെങ്കിലും അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. അതോടെ അന്വേഷണം അവസാനിപ്പിക്കാന്‍ മുകളില്‍ നിന്ന് നിര്‍ദ്ദേശം വന്നു.

അതിനിടെയാണ് കോടതി പരിസരത്ത് വെച്ച് ചില പ്രതികള്‍ ദിനേശന്റെ കൊലപാതകം സംബന്ധിച്ച കാര്യങ്ങള്‍ രഹസ്യമായി ചര്‍ച്ച ചെയ്തത്. മഫ്തിയിലായിരുന്ന ചില പൊലീസുകാര്‍ ഇക്കാര്യം കേട്ടു. തലശേരിയിലെ മറ്റൊരു ജ്വല്ലറിയില്‍ നിന്ന് കഴിഞ്ഞദിവസം ഒന്നര ലക്ഷം രൂപ കവര്‍ച്ച ചെയ്തിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പൊലീസ് വലയിലാക്കിയിരുന്നു. പറശ്ശിനി കടവിലെ ലോഡ്്ജില്‍ നിന്ന് പ്രതികളെ തൊണ്ടിമുതലുകള്‍ സഹിതമാണ് പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് ദിനേശന്‍ കൊലക്കേസുമായി ബന്ധിപ്പിക്കുന്ന കാര്യങ്ങള്‍ രഹസ്യമായി സംസാരിച്ചത്. 

അന്ന് മോഷണം നടത്തിയ സംഘത്തിലെ ഒരാളുടെ മകളുടെ വിവാഹബന്ധം അടുത്തിടെ വേര്‍പ്പെടുത്തിയെന്ന നിര്‍ണായക വിവരം കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ നിജസ്ഥിതി അറിയാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു. അതിന്റെ ഭാഗമായി മോഷണക്കേസുകളില്‍ പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ചില പ്രതികളെ താമസിക്കാതെ സി.ബി.ഐ കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞയാഴ്ച കേസുമായി ബന്ധപ്പെട്ട് വാധ്യാര്‍ പീടികയ്ക്ക് അടുത്തുള്ള കിണര്‍ സി.ബി.ഐ സംഘം വറ്റിച്ചിരുന്നു. അടുത്തിടെ ജില്ലയിലും സമീപത്തെ ജില്ലകളിലും നടന്ന വിവാഹമോചന കേസുകളുടെ വിവരങ്ങളും ശേഖരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അന്വേഷണത്തില്‍ മോഷ്ടാക്കള്‍ പറഞ്ഞ രഹസ്യം ശരിയാണെങ്കില്‍ പ്രതികള്‍ താമസിക്കാതെ വലയിലാകും. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (13 minutes ago)

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (34 minutes ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (54 minutes ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (1 hour ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (1 hour ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (1 hour ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (2 hours ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (2 hours ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (9 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (9 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (10 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (10 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (10 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

Malayali Vartha Recommends