പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...

ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി. 8.07 മീറ്റർ ദൂരം പിന്നിട്ടാണ് ശ്രീശങ്കർ രണ്ടാമതെത്തിയത്. ചൈനയുടെ ഷി യുഹാവുവിനാണ് സ്വർണം.തന്റെ രണ്ടാം ശ്രമത്തിലാണ് ശ്രീശങ്കർ വെള്ളിയിലേക്കുള്ള ദൂരം പിന്നിട്ടത്.
നാലാം ശ്രമത്തിൽ പരിക്കേറ്റതിനെ തുടർന്ന് താരം പിന്മാറുകയും ചെയ്തു. പിന്നീടുള്ള രണ്ട് ശ്രമങ്ങളും നടത്തിയില്ല. അതേസമയം സ്വർണം നേടിയ ഷി യുഹാവു 8.17 മീറ്റർ ദൂരമാണ് പിന്നിട്ടത്. വെങ്കലം നേടിയ അൻവറോവ് 8.06 മീറ്ററും മറികടക്കുകയായിരുന്നു. ഏഷ്യൻ ഗെയിംസിൽ ശ്രീശങ്കറിന്റെ തുടർച്ചയായ രണ്ടാം മെഡൽ കൂടിയാണിത്.
കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും വെള്ളി നേടിയിരുന്നു. ഇതുകൂടാതെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഒരു വെള്ളിയും കോമൺവെൽത്ത് ഗെയിംസിൽ രണ്ട് വെള്ളി മെഡലും ശ്രീശങ്കർ സ്വന്തമാക്കിയിരുന്നു.
"
https://www.facebook.com/Malayalivartha























