മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികൻ മരിച്ചു. മുഴപ്പിലങ്ങാട് ദീപ്തി സാംസ്ക്കാരിക കേന്ദ്രത്തിന് സമീപം വടക്കെതയ്യിൽ വീട്ടിൽ പറമ്പത്ത് വിജയൻ (77) ആണ് മരിച്ചത്.
ഏതാനും ദിവസം മുമ്പാണ് ഇതേസ്ഥലത്ത് വെച്ച് പ്രശസ്ത എഴുത്തുകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് അപകടത്തിൽപെട്ട് മരണപ്പെട്ടത്. അപകടം തുടർകഥയായ ഇവിടെ സ്ത്രീ ഉൾപ്പെടെ നാലുപേരുടെ ജീവനാണ് പൊലിഞ്ഞത്.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് വിജയനെ വാഹനമിടിച്ചത്. മഠത്തിന് സമീപം ദേശീയ പാത മുറിച്ച് കടക്കവെ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തലയിടിച്ച് വീണ ഇദ്ദേഹത്തെ നാട്ടുകാർ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അപകടത്തിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റിട്ടുണ്ട് തലക്കും കൈക്കും കാലിനും പരിക്കേറ്റ ഇദ്ദേഹത്തെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പഴയകാല മത്സ്യതൊഴിലാളിയായ വിജയൻ വീട്ടിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകവെയാണ് അപകടത്തിൽപെട്ടത്.
"
https://www.facebook.com/Malayalivartha























