വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് . കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. 126 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. വോട്ടെണ്ണൽ സെപ്റ്റംബർ 29ന് നടക്കും.
മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ, രണ്ട് കോർപ്പറേഷൻ വാർഡുകൾ, മൂന്ന് നഗരസഭാ വാർഡുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. കൊച്ചി കോർപ്പറേഷനിലെ അയ്യപ്പൻകാവ്, കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡുകളും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ, കോട്ടയം ജില്ലാ പഞ്ചായത്തിലെ തൃക്കൊടിത്താനം, പാലക്കാട് ജില്ലാ പഞ്ചായത്തിലെ പല്ലശ്ശന എന്നിവടങ്ങളിൽ ശ്രദ്ധേയമായ പോരാട്ടമാണ് നടക്കുന്നത്.
ഫാത്തിമ തഹ്ലിയ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫിനായി ഫർസീന അറക്കലും എൽഡിഎഫിനായി ജംഷീന ടി.പിയും മത്സരിക്കുന്നു. ബിജെപിക്കായി കെ. ജിജിയും രംഗത്തുണ്ട്. രണ്ട് സ്വതന്ത്ര സ്ഥാനാർഥികളും ജനവിധി തേടുന്നുണ്ട്. കുറ്റിച്ചിറയിൽ മൂന്ന് പോളിങ് സ്റ്റേഷനുകളിലായി എട്ട് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്.
അതേസമയം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വോട്ടെടുപ്പ് അവസാനിക്കുന്ന സെപ്റ്റംബർ 28 വൈകുന്നേരം ആറു മണിക്ക് മുൻപുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിനമായ 29നും സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിലെ ജീവനക്കാർ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലെ വോട്ടർമാരാണെന്നു തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാൽ വോട്ടു ചെയ്യുന്നതിന് മേലധികാരികൾ അനുമതി നൽകണമെന്നും കലക്ടർ അറിയിച്ചു. പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























