നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു

നെടുമങ്ങാട്ടെ രണ്ട് പ്രമുഖ വസ്ത്രശാലകളും സ്വര്‍ണക്കടയും മൊബൈല്‍ഷോപ്പും കത്തിനശിച്ചു. സംഭവത്തില്‍ ആളപായമില്ല. 50 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇന്ന് വൈകിട്ട് ഏഴോടെയാണ് തീപിടിത്തമുണ്ടായത്. അര്‍ഷാദിന്റെ കോക്ടെയില്‍ എന്ന ടെക്സ്റ്റയില്‍സ്, യഹിയയുടെ ഉടമസ്ഥതയിലുള്ള റോജ സില്‍ക്‌സ്, കുമാര്‍ ജൂവലറി, ജിതേഷ്‌കൃഷ്ണയുടെ ജെ.വി.ബി മൊബൈല്‍സ് ഷോപ്പ് എന്നീ കടകളാണ് കത്തിനശിച്ചത്. കടകളില്‍ നല്ല തിരക്കുണ്ടായിരുന്ന സമയത്താണ് തീപിടിത്തമുണ്ടായത്.
കെട്ടിടങ്ങളില്‍ തീ പടരുന്നത് റോഡില്‍ നിന്നുകണ്ട നാട്ടുകാര്‍ കടകളിലേക്ക് പാഞ്ഞെത്തി ജീവനക്കാരെയും മറ്റും പുറത്തെത്തിക്കുകയായിരുന്നു. കോക്ടെയില്‍, ജൂവലറി, മൊബൈല്‍ ഷോപ്പ് മുതലായവ ഒരു കെട്ടിടത്തിലും റോജ സില്‍ക്‌സ് മറ്റൊരു കെട്ടിടത്തിലുമാണ് പ്രവര്‍ത്തിച്ചിരുന്നത്.ഇതിനോട് ചേര്‍ന്നുള്ള അറഫ ബില്‍ഡിംഗിന്റെ താഴത്തെ നിലയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എട്ട് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ ഒന്നരമണിക്കൂര്‍ കഠിനപ്രയത്‌നം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
https://www.facebook.com/Malayalivartha























