Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും

28 SEPTEMBER 2026 12:35 PM IST
മലയാളി വാര്‍ത്ത

വെറുതേ അമിത് ഷായെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാർ ശരിക്കും അനുഭവിച്ചു. കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ ഇന്നലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധവുമായി ബി ജെ പിയും യുവമോർച്ചയും. കേന്ദ്ര ആഭ്യന്തര മന്ത്രിയെ കരിങ്കൊടി കാണിച്ചതിൽ പ്രകോപിതരായ യുവമോർച്ച പ്രവർത്തകർ, സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പ്രിയങ്ക ഗാന്ധി എം പി, ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് എന്നിവർക്കെതിരെ ഇന്ന് വിവിധയിടങ്ങളിൽ കരിങ്കൊടി വീശി പ്രതിഷേധിച്ചു.

 

ചെന്നിത്തലയ്ക്ക് നേരെ കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി 4 തവണയാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. വടകര, കുറ്റ്യാടി ജാനകിക്കാട്, കൊയിലാണ്ടി, എരഞ്ഞിപ്പാലം എന്നിവിടങ്ങളിൽ വെച്ചായിരുന്നു പ്രതിഷേധം. കൊല്ലം നീണ്ടകരയിൽ വെച്ച് ടൂറിസം മന്ത്രി പി സി വിഷ്ണുനാഥിന് നേരെയും യുവമോർച്ച പ്രവർത്തകർ കരിങ്കൊടിയുമായി എത്തി. തിരുവമ്പാടി തമ്പലമണ്ണയ്ക്ക് സമീപം വെച്ചായിരുന്നു പ്രിയങ്ക ഗാന്ധി എം പിക്ക് നേരെയുള്ള പ്രതിഷേധം. യുവമോർച്ച ജില്ലാ പ്രസിഡന്റ് വി വി ശ്രീഹരിയുടെ നേതൃത്വത്തിലാണ് പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി കാണിച്ചത്. അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പകരമായാണ് മന്ത്രിമാരെ ലക്ഷ്യമിട്ട് ബി ജെ പി - യുവമോർച്ച സംഘം സംസ്ഥാന വ്യാപകമായി കരിങ്കൊടി പ്രതിഷേധം നടത്തുന്നത്.

അതേസമയം അമിത് ഷായ്ക്ക് നേരെ ഉണ്ടായ കരിങ്കൊടി പ്രതിഷേധത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന പരാതിയുമായി ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി ബി ജെ പി നിയമസഭാ കക്ഷി നേതാവും എം എൽ എയുമായ ബി ബി ഗോപകുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തണമെന്നും വീഴ്ച വരുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഗോപകുമാർ ആവശ്യപ്പെട്ടു. ഇന്നലെ കൊല്ലം ആശ്രാമം മൈതാനത്ത് വിമാനമിറങ്ങി വാഹനവ്യൂഹത്തിൽ സഞ്ചരിക്കുകയായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നേരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയതാണ് വിവാദത്തിന് കാരണമായത്. സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി, വി വി ഐ പി വാഹനം കടന്നുപോയ വഴിയിൽ വെറും 50 മീറ്റർ മാത്രം അകലേക്ക് പ്രതിഷേധക്കാർക്ക് എത്താൻ സാധിച്ചത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. പ്രതിഷേധ സംഘത്തിൽ കൊല്ലം കോർപ്പറേഷൻ കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. വി വി ഐ പിയുടെ സുരക്ഷാ വലയത്തിലേക്ക് ഇത്തരം ജനപ്രതിനിധികൾ അടങ്ങുന്ന സംഘത്തിന് എങ്ങനെ പ്രവേശനം ലഭിച്ചു എന്നത് ഗൗരവമായി പരിശോധിക്കണമെന്ന് ബി ബി ഗോപകുമാർ ആവശ്യപ്പെട്ടു. ഇതൊരു സാധാരണ പ്രതിഷേധ സംഭവമായി കണ്ട് നിസ്സാരവത്കരിക്കാൻ സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേ സമയം ആരോഗ്യമന്ത്രി കെ മുരളീധരന് നേരെയും കരിങ്കൊടി പ്രതിഷേധം. യുവമോർച്ച പ്രവർത്തകരാണ് കരുനാഗപ്പള്ളിയിൽ വച്ച് കരിങ്കൊടി കാണിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായി എത്തിയിരുന്നു. യൂത്ത് കോൺഗ്രസ് നടപടിയിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ മന്ത്രിമാർക്കെതിരെ യുവമോർച്ചയുടെ പ്രതിഷേധം. അമിത് ഷായെ യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ച് പ്രവർത്തകർ കൊല്ലം ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിലേക്കും എത്തിയിരുന്നു. തുടർന്ന് പൊലീസ് യുവമോർച്ച പ്രവർത്തകരെ തടഞ്ഞു മാറ്റുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ബിജെപിയും കേന്ദ്ര സർക്കാരും രാജ്യത്തെ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് അമിത്ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തിയത്. 'അമിത് ഷാ ഗോ ബാക്ക്' എന്ന മുദ്രാവാക്യം വിളിയോടെയായിരുന്നു കരിങ്കൊടി കാണിച്ചത്. ഇതിന് പിന്നാലെയാണ് മന്ത്രിമാർ എത്തിയപ്പോൾ യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയുടെ റെയിൽ ഗതാഗത മേഖലയിൽ വലിയ മാറ്റത്തിന് തുടക്കം കുറിക്കാനൊരു ങ്ങി കേന്ദ്ര സർക്കാർ.... ഇന്ത്യയിലെ ആദ്യ എൽ.എൻ.ജി (ലിക്വിഫൈഡ് നാച്വറൽ ഗ്യാസ്) ട്രെയിൻ പുറത്തിറക്കി...  (22 minutes ago)

കള്ളക്കടൽ പ്രതിഭാസം... ആലപ്പുഴയിൽ തീരത്ത് പരിഭ്രാന്തി പരത്തി കള്ളക്കടൽ പ്രതിഭാസം...  (36 minutes ago)

നിയമസഭ കയ്യാങ്കളിക്കേസ്... വിചാരണ നവംബര്‍ മൂന്നിന് ആരംഭിക്കും... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് വിചാരണ നടക്കുക  (40 minutes ago)

എഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം... വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിൽ യുവ ഷൂട്ടർ ഇഷ സിം​ഗിന് വെള്ളി മെഡൽ  (59 minutes ago)

കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും  (1 hour ago)

താമരശ്ശേരി ചുരത്തിൽ റോഡിലെ വൻകുഴിയിൽ വീണ് ചരക്കുലോറിയുടെ ടയർ പൊട്ടി... മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്ക്...  (1 hour ago)

യു.പിയിൽ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും  നിരവധി മരണം  (1 hour ago)

ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജാ ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ഇന്ന് മുതൽ  (2 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് പോരാട്ടത്തില്‍ ഇന്ത്യ സെമിയില്‍...  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... നിഫ്റ്റി 23,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെ  (2 hours ago)

മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ തിരക്ക് പരിഗണിച്ച് പ്രത്യേക അന്തർ സംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1840 രൂപയുടെ കുറവ്  (3 hours ago)

‘ഒരു ബിരുദം, ആറ് സ്കില്ലുകൾ’ ... തമിഴ്നാട്ടിലെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥികളുടെ തൊഴിൽശേഷി വർധിപ്പിക്കാൻ പുതിയ പദ്ധതിയുമായി വിജയ് സർക്കാർ....  (3 hours ago)

ചെസ് ഒളിമ്പ്യാഡിൽ മെഡൽ തിളക്കത്തോടെ ഇന്ത്യ... ഇന്ത്യൻ പുരുഷ ടീമിന് വെള്ളി വനിതാ ടീമിന് വെങ്കലം  (4 hours ago)

ചരിത്രത്തിൽ ആദ്യമായി ​ഗ്രീസ് ഫുട്ബോൾ ടീം മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ചു...  (4 hours ago)

Malayali Vartha Recommends