ശബരിമലയെ രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി. ഇതിന്റെ ഭാഗമായി നിലയ്ക്കല്‍, പമ്പ, ശബരിമല ക്ഷേത്രങ്ങളിലേക്കുള്ള പൂജാ സാധനങ്ങളടക്കം എത്തിക്കുന്നതിന് ചുമട്ടുതൊഴിലാളി യൂണിയനുകള്‍ക്ക് അധികാരം നല്‍കുന്നതിന് നീക്കം

ശബരിമലയെ രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി. ഇതിന്റെ ഭാഗമായി നിലയ്ക്കല്‍, പമ്പ, ശബരിമല ക്ഷേത്രങ്ങളിലേക്കുള്ള പൂജാ സാധനങ്ങളടക്കം എത്തിക്കുന്നതിന് ചുമട്ടുതൊഴിലാളി യൂണിയനുകള്‍ക്ക് അധികാരം നല്‍കുന്നതിന് നീക്കം. നിലവില്‍ കരാറുകാരാണ് ഇതൊക്കെ ചെയ്യുന്നത്. തൊഴിലാളി ക്ഷേമനിധി ബോര്‍ഡും തൊഴില്‍ വകുപ്പും യൂണിയന്‍ അനുമതി നല്‍കുന്നതിന് മുന്നോടിയായി മൂന്ന് തവണ സര്‍വ്വേ നടത്തിയെന്നാണ് ലഭ്യമാകുന്ന വിവരം. ക്ഷേത്രങ്ങള്‍ ചുമട്ടുതൊഴിലാളി നിയമപരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. അത് മറികടക്കാന്‍ വളരെ തന്ത്രപരമായ നിലപാടാണ് സര്‍ക്കാരും തൊഴില്‍വകുപ്പും സി.ഐ.ടി.യുവും നടത്തിയതെന്ന ആക്ഷേപം ശക്തമാണ്. ശബരിമലയില്‍ പ്രത്യേക തൊഴിലാളി സോണ്‍ രൂപീകരിച്ചു പ്രഖ്യാപനം നടത്തുകയാണ് സിഐടിയു ലക്ഷ്യമെന്ന് അറിയുന്നു.
ഈ സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും യൂണിയന്‍ രൂപീകരിക്കാനുള്ള നീക്കം ഔദ്യോഗികമായി സി.ഐ.ടിയു ആരംഭിച്ചിരുന്നു. അന്ന് പമ്പയിലുണ്ടായ തൊഴില്‍ തര്‍കക്ം പരിഹരിക്കാന്‍ ചര്‍ച്ച നടത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതിന്റെ മറവിലാണ് ഔദ്യോഗികമായി യൂണിയന്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. 2016ലെ മണ്ഡലകാലം മുതല്‍ യൂണിയന്‍ പ്രവര്‍ത്തനം പമ്പയില്‍ അനധികൃതമായി തുടങ്ങിയിരുന്നു. അത് ഔദ്യോഗികമാക്കാന്‍ ശക്തമായ ചരടുവലികള്‍ നടത്തിയെങ്കിലും തൊഴില്‍വകുപ്പിലെ ചിലരുടെ എതിര്‍പ്പ് കാരണം നടന്നില്ല. എന്നിട്ടും നേതാക്കള്‍ സര്‍ക്കാരിലും തൊഴില്‍ വകുപ്പിലും നിരന്തരം സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടേയിരിന്നു.
അതിന്റെ ഫലമായാണ് യൂണിയന്‍ രൂപീകരിക്കാനുള്ള അന്തിമ നടപടി തൊഴില്‍, ദേവസ്വം വകുപ്പുകള്‍ സ്വീകരിച്ചത്. നിലയ്ക്കല്‍, പമ്പ, ശബരിമല ക്ഷേത്രങ്ങളും പരിസരപ്രദേശങ്ങളും യൂണിയന്‍ പരിധിയിലാകുന്നതോടെ പൂജാസാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ നീക്കത്തിന് ഇവരെ ആശ്രയിക്കേണ്ടിവരും. മറ്റുള്ളവരെ കൊണ്ട് ഇവ നീക്കാന്‍ കരാറുകാര്‍ക്ക് പോലും കഴിയില്ല. അങ്ങനെ വന്നാല്‍ കൂലിത്തര്‍ക്കം ഉള്‍പ്പെടെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശബരിമല പോലുള്ള സ്ഥലത്ത് അത്തരം സംഭവങ്ങളുണ്ടായാല്‍ അത് തീര്‍ത്ഥാടനത്തെ ബാധിക്കും. സി.ഐ.ടി.യു യൂണിയന് അംഗീകാരം നല്‍കിയാല്‍ ബി.എം.എസും ഐ.എന്‍.ടി.യു.സിയും രംഗത്തെത്തും. ഇവര്‍ തമ്മിലും സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളായാനാകില്ല.
യുവതീപ്രവേശനത്തിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്നതേയുള്ളൂ. അനുമതി റദ്ദാക്കാതിരുന്നാല്‍ യുവതികളെത്തുമെന്ന് ഉറപ്പാണ്. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ ബി.എം.എസ്, ഐ.എന്‍.ടി.യു.സി യൂണിയനുകള്‍ എതിര്‍പ്പുമായി രംഗത്തെത്താനുള്ള സാധ്യതയുണ്ട്. ഇവരെ ചെറുക്കാന്‍ സി.ഐ.ടി.യും എത്തിയേക്കാം. അങ്ങനെയെങ്കില്‍ ശബരിമലയില്‍ സംഘര്‍ഷ സാധ്യത പെട്ടെന്നുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബി.ജെ.പിയും കോണ്‍ഗ്രസും അടക്കം രംഗത്ത് വരുമെന്നാണ് അറിയുന്നത്. ശബരിമലയില്‍ ശാന്തിക്കാരെ നിയമിക്കാനുള്ള തന്ത്രിയുടെയും മേല്‍ശാന്തിയുടെയും അധികാരം ഇത്തവണ ദേവസ്വം ബോര്‍ഡ് എടുത്ത് കളഞ്ഞിരുന്നു. ഇനി മുതല്‍ ബോര്‍ഡായിരിക്കും ഇവരെ നിയമിക്കുക. അങ്ങനെ എല്ലാ അധികാരങ്ങളും ബോര്‍ഡിലേക്ക് കേന്ദ്രീകരിക്കുന്ന സാഹചര്യമാണ് ശബരിമലയിലുള്ളത്.
https://www.facebook.com/Malayalivartha























