തൃശൂരില്‍ കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി.... വാല്‍പ്പാറ തേയിലത്തോട്ടത്തിനുടത്തായിട്ടാണ് മൃതദേഹം കണ്ടെത്തിയത്...

തൃശൂരില്‍ കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. വാല്‍പ്പാറ തേയിലത്തോട്ടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സുഹൃത്ത് സഫറിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. മരട് സ്വദേശിയായ ഈവ എന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന വിവരം അതിരപ്പള്ളി പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അതിരപ്പള്ളി വഴി ഒരു കാറ് പോയിരുന്നുവെന്നും കാറില്‍ ഒരു യുവാവും യുവതിയും ഉണ്ടായിരുന്നുവെന്ന വിവരം ലഭിച്ചു. മലക്കപ്പാറയെത്തിപ്പോള്‍ രണ്ട് പേരും കാറിലുണ്ടായിരുന്നു. കാറിന്റെ നമ്പറും പൊലീസിന് ലഭിച്ചു.എന്നാല്‍ തമിഴ്‌നാടിലെ വാല്‍പ്പാറ ചെക്‌പോസ്റ്റിലെത്തിയപ്പോള്‍ കാറില്‍ യുവതിയുണ്ടായിരുന്നില്ല.
പരിശോധനയില്‍ കാറില്‍ രക്തക്കറയും കണ്ടെത്തി. തുടര്‍ന്ന് സഫറിനെ ചോദ്യം ചെയ്തപ്പോഴാണ് ഈവയെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്. മലക്കപ്പാറയില്‍ കാട്ടില്‍ കൊന്ന് തള്ളുകയായിരുന്നുവെന്നാണ് മൊഴി. മലക്കപ്പാറയിലെ കാട്ടില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha























