മരട്ഫ്‌ലാറ്റുകള്‍ തകര്‍ക്കുന്ന ദിവസങ്ങളില്‍ സുരക്ഷയൊരുക്കാനായി 2000 പോലീസുകാര്‍.... സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി വിശദ പദ്ധതി തയ്യാറാക്കിയതായി ജില്ലാ പോലീസ് മേധാവി വിജയ് സാഖറെ

ഫ്‌ലാറ്റുകള്‍ തകര്‍ക്കുന്ന ദിവസങ്ങളില്‍ സുരക്ഷയൊരുക്കാനായി ഓരോ ഫ്‌ലാറ്റ് പരിസരത്തും 500 എന്ന കണക്കില്‍ 2,000 പോലീസുകാരെയാണു നിയോഗിച്ചിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി വിശദ പദ്ധതി തയ്യാറാക്കിയതായി ജില്ലാ പോലീസ് മേധാവി വിജയ് സാഖറെ പറഞ്ഞു. സ്‌ഫോടനത്തിന് അര മണിക്കൂര്‍ മുന്‍പു ഫ്‌ലാറ്റ് പരിസരത്തുള്ള ഇടറോഡുകളിലെ ഗതാഗതം തടയും. 10 മിനിറ്റ് മുന്‍പു ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ചു വിടും.സമീപത്തെ കായലിലൂടെ ജലവാഹനങ്ങളും അനുവദിക്കില്ല. ചിലവന്നൂര്‍, മരട് മേഖലകളിലെ കായലുകളില്‍ മറൈന്‍, കോസ്റ്റല്‍ പോലീസ് സുരക്ഷ ഉറപ്പാക്കും
. പോലീസ് വാഹനങ്ങള്‍, ആംബുലന്‍സുകള്‍, അഗ്‌നിരക്ഷാസേനാ വാഹനങ്ങള്‍ എന്നിവയെല്ലാം വിന്യസിക്കേണ്ട സ്ഥലങ്ങള്‍ തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്. സ്‌ഫോടന ശേഷം ഏറ്റവും എളുപ്പത്തില്‍ ഇവ പ്രദേശത്തേക്ക് എത്തിക്കാന്‍ കഴിയും. സ്‌ഫോടനം കഴിഞ്ഞാല്‍ 15 മിനിറ്റോളം പ്രദേശം കനത്ത പൊടിയില്‍ മുങ്ങും. പൊടിയടങ്ങി അര മണിക്കൂറിനു ശേഷം പരിസരവാസികള്‍ക്കു വീടുകളിലേക്കു തിരികെപ്പോകാം.
"
https://www.facebook.com/Malayalivartha























