പെണ്‍കുട്ടിയുമായി അമല്‍ അടുപ്പത്തിലായിരുന്നു... വീട്ടിൽ പൊക്കിയതോടെ പെൺകുട്ടി ഭയന്ന് പിന്മാറി; കാക്കനാട് പെണ്‍കുട്ടിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍; ചോദ്യം ചെയ്യലില്‍ വള്ളിപുള്ളി വിടാതെ പ്രതിയുടെ മൊഴി ഇങ്ങനെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റോഡില്‍വച്ചു കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. പടമുകള്‍ താണ പാടത്ത് അമലിനെ (19)യാണ് ഇന്‍ഫോ പാര്‍ക്ക് പോലീസ് തേവയ്ക്കലിലെ ബന്ധുവീട്ടില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ പിടികൂടിയത്. കുത്താന്‍ ഉപയോഗിച്ച കത്തിയും ഇന്‍ഫോ പാര്‍ക്കിനു സമീപത്തുനിന്നു കണ്ടെടുത്തു. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൃത്യം നടത്തിയതെന്ന് ചോദ്യംചെയ്യലില്‍ പ്രതി പോലീസിനോടു പറഞ്ഞതായി അറിയുന്നു. കാക്കനാടുള്ള ഡേ കെയര്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയുമായി അമല്‍ അടുപ്പത്തിലായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച അമലിനെയും പെണ്‍കുട്ടിയെയും ഒന്നിച്ച് കടമ്ബ്രയാറില്വച്ചു പെണ്‍കുട്ടിയുടെ ബന്ധു കണ്ടിരുന്നു. ഇക്കാര്യം പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിച്ചു. തുടര്‍ന്നു പെണ്‍കുട്ടി പ്രണയബന്ധത്തില്‍നിന്നു പിന്മാറുന്നതായി അമലിനെ അറിയിച്ചു. ഇതില്‍ പ്രകോപിതനായ പ്രതി പെണ്‍കുട്ടിയെ കൊല്ലാന്‍ കരുതിക്കൂട്ടി തീരുമാനിച്ചാണ് കത്തിയുമായി തിങ്കളാഴ്ച വൈകുന്നേരം പെണ്‍കുട്ടി പാര്‍ട് ടൈം ജോലി ചെയ്യുന്ന ഡേ കെയറിലേക്കു പോയത്. സ്ഥാപനത്തിന്റെ തൊട്ടടുത്തു റോഡില്‍ പെണ്‍കുട്ടിയെ കാണുകയും കൈയില്‍ കരുതിയിരുന്ന കത്തികൊണ്ടു കഴുത്തിനും വയറ്റിലും കുത്തി വീഴ്ത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ടു പരിസരവാസികള്‍ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. നാട്ടുകാരാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha























