സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളിലെ വര്‍ണ്ണചിത്രങ്ങള്‍ക്ക് നിയന്ത്രണം..... ടൂറിസ്റ്റ് ബസുകള്‍ക്കെല്ലാം ഏകീകൃത നിറം ഏര്‍പ്പെടുത്താനൊരുങ്ങുന്നു

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളിലെ വര്‍ണചിത്രങ്ങള്‍ക്ക് നിയന്ത്രണം വരുന്നു. ടൂറിസ്റ്റ് ബസുകള്‍ക്കെല്ലാം ഏകീകൃത നിറം ഏര്‍പ്പെടുത്തും. ഏതു വേണമെന്ന് വ്യാഴാഴ്ച ചേരുന്ന സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (എസ്.ടി.എ.) യോഗം തീരുമാനിക്കും. കോണ്‍ട്രാക്ട് കാര്യേജ് സംഘടനാപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് നിര്‍ദേശങ്ങള്‍ കേട്ടായിരിക്കും അന്തിമതീരുമാനം.
വെള്ളനിറത്തിന് മധ്യത്തില്‍ ചെറിയ വര്‍ണവരകളുള്ള ഡിസൈനാണ് പൊതുവിലുള്ള അഭിപ്രായം. എസ്.ടി.എ. യോഗ തീരുമാനം ആര്‍.ടി. ഓഫീസുകളില്‍ ഉത്തരവായി എത്തുന്നതോടെ തീരുമാനം നടപ്പാവും. അഖിലേന്ത്യാ പെര്‍മിറ്റുള്ള ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃതനിറം വേണമെന്ന് കേന്ദ്ര മോട്ടോര്‍വാഹന നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇത്തരം ബസുകള്‍ക്ക് വെള്ളനിറത്തില്‍ മധ്യത്തിലൂടെ നീലവരയാണുള്ളത്. സംസ്ഥാന പെര്‍മിറ്റുള്ള ടൂറിസ്റ്റ് ബസുകള്‍ക്കും ഇതേശൈലി സ്വീകരിക്കാനാണ് സാധ്യത.
ടൂറിസ്റ്റ് ബസുകളുടെ ബോഡികളില്‍ സിനിമാ താരങ്ങള്‍, വന്യമൃഗങ്ങള്‍ തുടങ്ങി വര്‍ണശബളമായ ചിത്രങ്ങളാണ് വരയ്ക്കാറ്. കാല്‍നടയാത്രക്കാരുടെയും മറ്റുവാഹനങ്ങള്‍ ഓടിക്കുന്നവരുടെയും ശ്രദ്ധ ഇത്തരം വണ്ടികളിലേക്ക് തിരിയുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നതായാണ് മോട്ടോര്‍വാഹന വകുപ്പ് വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha























