ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ആചാരങ്ങള്‍ പരിഗണിച്ചേ നിലപാടെടുക്കുവെന്ന ആലോചനയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ആചാരങ്ങള്‍ പരിഗണിച്ചേ നിലപാടെടുക്കുവെന്ന ആലോചനയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ക്ഷേത്രത്തിലെ ആചാരങ്ങളും പ്രായോഗിക പ്രശ്നങ്ങളും ഉള്‍പ്പെടെയുള്ള എല്ലാകാര്യങ്ങളും പരിഗണിച്ചേ സുപ്രീം കോടതിയില്‍ നിലപാടെടുക്കൂവെന്ന് ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ എന്തു നിലപാടെടുക്കണമെന്നു നിയമവിദഗ്ധരുമായി ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.ശബരിമലയില്‍ യുവതീപ്രവേശമാകാമെന്നായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പുവരെ പിണറായി സര്‍ക്കാരിന്റെ വാദം.
എന്നാല്‍ എ.പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ ബോര്‍ഡ് ആദ്യഘട്ടത്തില്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. യുവതീപ്രവേശ വിഷയത്തില്‍ പുനഃപരശോധനാ ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാരിനൊപ്പം ചേര്‍ന്നത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ പാഠം പഠിച്ച സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ ഇത്തവണ പരമാവധി അയഞ്ഞിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























