സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ഒക്ടോബര്‍ അവസാനം, നവംബര്‍ ആദ്യവാരങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും

സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ഒക്ടോബര്‍ അവസാനം, നവംബര്‍ ആദ്യവാരങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും. നവംബര്‍ 11ന് പുതിയ ഭരണ സമിതികള്‍ ചുമതലയേല്‍ക്കും. എല്ലായിടത്തും അധിക വാര്‍ഡുകളുണ്ടാവുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്‌ക്കരന്‍ അറിയിച്ചു.സംസ്ഥാനത്ത് തദ്ദേശഭരണ തെരഞ്ഞെടുപ്പിന് കൗണ്ട് ഡൗണ്‍ തുടങ്ങി. വാര്‍ഡ് പുനര്‍ വിഭജനമടക്കമുള്ള കാര്യങ്ങളിലേക്ക് കമ്മീഷന്‍ കടന്നിട്ടില്ല.
പുനര്‍ വിഭജനത്തിനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിട്ടില്ല. തെരഞ്ഞെടുപ്പ് സമയക്രമത്തില്‍ ഏകദേശ ധാരണയായി.വാര്‍ഡ് പുനര്‍ വിഭജനത്തിന് ഡീ ലിമിറ്റേഷന്‍ കമ്മീഷന്‍ നടപടി തുടങ്ങണം, വോട്ടര്‍ പട്ടിക തയ്യാറാക്കണം അങ്ങനെ കടമ്പകള്‍ ഇനിയുമുണ്ട്. കൂടാതെ അധിക വാര്‍ഡുകളും ഇക്കുറിയുണ്ടാകും. പുതിയ വാര്‍ഡുകളിലെ വീടുകള്‍ക്ക് പുതിയ വീട്ടു നമ്പരായിരിക്കും.
"
https://www.facebook.com/Malayalivartha























