Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

മരടിൽ പൊടി ഉയരുന്നു ;അങ്കലാപ്പിൽ അധികൃതർ; മാലിന്യംനീക്കൽ അനിശ്ചിതാവസ്ഥയിൽ

20 JANUARY 2020 03:11 PM IST
മലയാളി വാര്‍ത്ത

ഒരു ദുരന്ത ഭൂമിയുടെ അവശേഷിപ്പു പോലെ ആയിരിക്കുകയാണ് മരട് .അനധികൃതമായി പണിത ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിച്ചുനീക്കിയപ്പോൾ ആസ്ഥാനത്തു ബാക്കിയാകുന്നത് ആകെട്ടിടങ്ങളുടെയും ഒരു പറ്റം സ്വപ്നങ്ങളുടെയും അവശിഷ്ട മാത്രം.

മരടില്‍ സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ എവിടേക്ക് നീക്കുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായില്ല. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കാനായി കണ്ടെത്തിയ സ്ഥലങ്ങളിലെല്ലാം നാട്ടുകാരും പഞ്ചായത്ത് അധികൃതരും എതിരായതോടെ മാലിന്യം നീക്കുന്നതെങ്ങനെയെന്നറിയാതെ വെട്ടിലായിരിക്കുകയാണ്നഗരസഭയും കരാറെടുത്ത കമ്പനിയും . 70 ദിവസത്തിനുള്ളില്‍ ഫ്ലാറ്റ് പൊളിച്ചതിന്റെ അവശിഷ്ടങ്ങള്‍ നീക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. എതിര്‍പ്പ് രൂക്ഷമായിരിക്കെ സമയബന്ധിതമായി മാലിന്യം നീക്കം നടത്താനാവുമോ എന്ന ആശങ്കയിലാണ് അധികൃതര്‍.

ആലുവ കേന്ദ്രമായ പ്രോംപ്റ്റ് എന്റര്‍പ്രൈസസ് എന്ന കമ്പനിയാണ് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ വാങ്ങിയത്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ വേര്‍തിരിക്കുന്ന ജോലികള്‍ പൂര്‍ത്തിയായാല്‍ മാലിന്യം മറ്റിടങ്ങളിലേക്ക് മാറ്റാനായിരുന്നു ഉദ്ദേശം. ഇതിനായി ആലപ്പുഴ ജില്ലയിലെ ചന്തിരൂര്‍, എഴുപുന്ന എന്നീ സ്ഥലങ്ങളില്‍ പ്രത്യേകം ഇടങ്ങളും കണ്ടെത്തിയിരുന്നു. കരാറെടുത്ത പ്രോംപ്റ്റ് എന്റര്‍പ്രൈസസ് കമ്പനിയുടെ തന്നെ യാര്‍ഡുകളിലേക്ക് അവശിഷ്ടങ്ങള്‍ മാറ്റിയ ശേഷം റോഡ് പണിക്കും മറ്റും കോണ്‍ക്രീറ്റ് മാലിന്യം നല്‍കാനായിരുന്നു ആലോചന. കോണ്‍ക്രീറ്റ് പൊടിച്ച് കെട്ടിട നിര്‍മ്മാണത്തിന് ഉപയോഗിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ നാട്ടുകാരുടെ എതിര്‍പ്പു വലിയ പ്രതിസന്ധിയാണ് ഇവിടെ സൃഷ്ടിച്ചിരി ക്കുന്നത്.

.അതേസമയം കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന രീതിയില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ അതൃപ്തി രേഖപ്പെടുത്തി. മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ് അവശിഷ്ടങ്ങള്‍ മാറ്റുന്ന ജോലി നടക്കുന്നതെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ സംസ്ഥാന മേല്‍നോട്ട സമിതി ചെയര്‍മാന്‍ ജസ്റ്റിസ് എ വി രാമകൃഷ്ണ പിള്ള പറഞ്ഞു. കോണ്‍ക്രീറ്റ് അവശിഷ്ടം നീക്കാനുള്ള ഉത്തരവാദിത്വം മരട് നഗരസഭയ്ക്കാണ്. എങ്ങനെ അവശിഷ്ടം നീക്കം ചെയ്യും എന്ന കാര്യത്തില്‍ വ്യക്തമായ രൂപം ഇല്ലാത്ത അവസ്ഥയാണ് ഇപ്പോളെന്നും അദ്ദേഹം പ്രതികരിച്ചു.

പൊടിപടലങ്ങൾക് താല്‍ക്കാലിക പരിഹാരം കാണാന്‍ ഇരുമ്പ് കമ്പികള്‍ വേര്‍തിരിക്കുമ്പോള്‍ സ്പ്രിംഗ്ലര്‍ ഉപയോഗിച്ച് തുടര്‍ച്ചയായി വെള്ളം നനയ്ക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കരാറുകാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ അതിനുള്ള നടപടികള്‍ ഇനിയും സ്വീകരിച്ചിട്ടില്ല. കായലില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് നനയ്ക്കുന്നുണ്ടെങ്കിലും ഇത് ശാസ്ത്രീയമല്ലാത്തതിനാല്‍ വേണ്ട ഫലം ചെയ്യുന്നില്ല എന്ന് പരാതിയുണ്ട്. സ്പ്രിംഗ്ലര്‍ ഉപയോഗിച്ച് നനക്കണമെന്ന നിര്‍ദ്ദേശം പാലിക്കാത്തതില്‍ ഹരിത ട്രിബ്യൂണല്‍ വിശദീകരണം ചോദിച്ചിരുന്നു.

ഇരുമ്പ് കമ്പി വേര്‍തിരിക്കല്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ ജോലിക്കാരെ നിയോഗിച്ചിരിക്കുകയാണ്. നാല് ഫ്ലാറ്റുകളുടേയും അവശിഷ്ടങ്ങള്‍ വേര്‍തിരിക്കാന്‍ ആരംഭിച്ചാല്‍ കോണ്‍ക്രീറ്റ് മാലിന്യം നീക്കം ചെയ്യുന്നതില്‍ നടപടി സ്വീകരിക്കേണ്ടി വരും. 40 ദിവസം കൊണ്ട് മാലിന്യം നീക്കാന്‍ കഴിയും എന്നാണ് കരാര്‍ കമ്പനിയുടെ അവകാശ വാദം. എന്നാല്‍ അതിനുള്ള സ്ഥലം കണ്ടെത്താതെ മാലിന്യം നീക്കം ചെയ്യാനാവില്ലെന്ന് കരാര്‍ കമ്പനി അധികൃതര്‍ പറയുന്നു. പാറ മടകളിലേക്കോ ക്രഷര്‍ യൂണിറ്റുകളിലേക്കോ അവശിഷ്ടം മാറ്റുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് നഗരസഭാ അധികൃതരില്‍ നിന്ന് ലഭിക്കുന്ന അറിവ്. പഞ്ചായത്ത് അധികൃതരുമായി സംസാരിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ജില്ലാ ഭരണകൂടം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (1 hour ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (1 hour ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (1 hour ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (1 hour ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (1 hour ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (2 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (2 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (2 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (2 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (3 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (4 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (4 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (5 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (5 hours ago)

Malayali Vartha Recommends