Widgets Magazine
20
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...


തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്


ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..

കേരളത്തില്‍ നിന്ന് ആദ്യമായി പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി അഭിനയം പഠിച്ച വനിത;മലയാളത്തിന്റെ ആദ്യകാല നടി നടി ജമീല മാലിക്കിന് പ്രണാമം

28 JANUARY 2020 02:36 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ ആദ്യകാല നടി നടി ജമീല മാലിക്ക്(73) അന്തരിച്ചു. ജമീലാ മാലിക്കിന് വാടക വീടുകളില്‍ മാറിമാറി ദുരിത ജീവിതമായിരുന്നു അവസാന കാലത്തുണ്ടായിരുന്നത്. കേരളത്തില്‍ നിന്ന് ആദ്യമായി പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി അഭിനയം പഠിച്ച ജമീല ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മകന് മാനസിക പ്രശ്നങ്ങളുണ്ട്. അതുകൊണ്ട് തന്നെ മൃതദേഹം അമ്മയും ഫെഫ്കയും ചേര്‍ന്ന് ഏറ്റുവാങ്ങും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ് മൃതദേഹം ഉള്ളത്. അമ്മയ്ക്ക് വേണ്ടി ജഗദീഷും മധുപാലും മെഡിക്കല്‍ കോളേജ് അധികൃതരുമായി ബന്ധപ്പെട്ടു. ഫെഫ്കയുടെ ഭാഗത്ത് നിന്ന് ഭാഗ്യലക്ഷ്മിയും.

മലയാളചലച്ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ശ്രദ്ധേയായ അഭിനേത്രിയും റേഡിയോ നാടക രചയിതാവുമായിരുന്നു ജമീല മാലിക്. പൂനാ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍നിന്ന് അഭിനയത്തില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. ആകാശവാണിക്കായി നാടകങ്ങള്‍ എഴുതിവരുകയായിരുന്നു. സ്‌കൂള്‍ നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തി. എസ്.എസ്.എല്‍.സി പഠനത്തിനുശേഷം പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു പഠിച്ചു. കേരളത്തില്‍ നിന്ന് പൂണെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു പഠിക്കുന്ന ആദ്യ വനിതയാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് പഠനകാലത്ത് കെ.ജി. ജോര്‍ജിന്റെ ഉള്‍പ്പെടെ ഡിപ്ലോമ ഫിലിമുകളിലും കോഴ്സ് സിനിമകളിലും അഭിനയിച്ചു. ആദ്യത്തെ കഥ, രാജഹംസം, ലഹരി തുടങ്ങി ഏതാനും ചിത്രങ്ങളില്‍ നായികയായി. വിന്‍സെന്റ്, അടൂര്‍ ഭാസി, പ്രേംനസീര്‍, രാഘവന്‍ എന്നിവരോടൊത്ത് അഭിനയിച്ചിട്ടുണ്ട്. ലക്ഷ്മി, അതിശയരാഗം എന്നീ തമിഴ് ചിത്രങ്ങളിലും നായികയായി. 'നദിയെ തേടിവന്ന കടല്‍' എന്ന പടത്തില്‍ ജയലളിതയോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷാപടങ്ങളിലായി അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ദൂരദര്‍ശന്റെ സാഗരിക, കയര്‍, മനുഷ്യബന്ധങ്ങള്‍ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. നിരവധി ഹിന്ദി ചിത്രങ്ങള്‍ക്ക് ഡബ്ബുചെയ്തിട്ടുണ്ട്.

ആകാശവാണിക്കുവേണ്ടി പന്ത്രണ്ടോളം നാടകങ്ങള്‍ എഴുതി. ദാസ്താനി റൂഫ്, കരിനിഴല്‍, തൗബ തുടങ്ങിയ നാടകങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 1969ല്‍ 15 വയസുള്ളപ്പോഴാണ് ജമീല മാലിക് പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിക്കാന്‍ പോയത്. 70 - 71ല്‍ പഠനം പൂര്‍ത്തിയാക്കി. പെണ്‍കുട്ടികളെ സിനിമയിലേക്ക് അയക്കാന്‍ സമൂഹം മടിച്ചിരുന്ന കാലത്ത്, മുസ്ലിം സമുദായത്തില്‍ നിന്ന് ഒരു കാരണവശാലും പെണ്‍കുട്ടികള്‍ അഭിനയ രംഗത്തേക്ക് പോകാതിരുന്ന കാലത്ത് ജമീല മാലിക്കിന്റെ പൂണെ പഠനം വലിയൊരു സംഭവം തന്നെയായിരുന്നു. ഇസ്ലാം മതത്തിലേക്ക് മാറുകയും കൊല്ലത്തെ മിത്രം പത്രാധിപര്‍ മുഹമ്മദ് മാലിക്കിന് വിവാഹം ചെയ്യുകയും ചെയ്ത തങ്കമ്മ എന്ന സാമൂഹിക പ്രവര്‍ത്തകയുടെ ഏകമകളായിരുന്നു ജമീല മാലിക്ക്. വിവാഹ ബന്ധം ഒരുവര്‍ഷമേ നീണ്ടുനിന്നുള്ളൂ. അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന്‍, തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത തുടങ്ങിയവര്‍ക്കൊപ്പമൊക്കെ തുല്യ പ്രാധാന്യമുള്ള റോളുകളില്‍ ജമീലാ മാലിക്ക് അഭിനയിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് ആദ്യമായി സിനിമാ അഭിനയം പഠിക്കാന്‍ പോയ ആണ്‍കുട്ടി രവി മേനോനായിരുന്നു. അദ്ദേഹം പിന്നീട് വലിയ നടനായി. രവി മേനോന്‍ പൂണെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജമീലാ മാലിക്കിന്റെ സീനിയറായിരുന്നു. ഇരുവരും ഒന്നിച്ച് ക്യാമ്പസ് ചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. ദൂരദര്‍ശന്റെ ആദ്യകാല സീരിയലുകളില്‍ നല്ല റോളുകള്‍ കിട്ടിയിരുന്നുവെങ്കിലും പിന്നീട് അതുകുറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആല്‍മണ്ട് കിറ്റ് എന്ന കഫ് സിറപ്പിന് നിരോധനമേര്‍പ്പെടുത്തി തമിഴ്‌നാട്  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം വ്യാപിപ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം  (7 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍  (7 hours ago)

ഇന്ത്യയിലെത്തിയ അബുദാബി ഭരണാധികാരിയെ സ്വീകരിച്ച് മോദി  (8 hours ago)

ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ട്രെയിനിന് മുന്നില്‍ ചാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി  (8 hours ago)

നടന്‍ വിജയ്ക്കെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കും  (8 hours ago)

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിന് ശക്തമായ ഭാഷയില്‍ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  (9 hours ago)

രേണു സുധിക്ക് തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ട്; ഇപ്പോള്‍ രേണു സുധി വേദനിപ്പിച്ചയെല്ലാവരും നല്ല മനസുകളുടെ ഉടമകളാണ് ; തുറന്നുപറഞ്ഞ് സംവിധായകന്‍  (9 hours ago)

വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത്?   (9 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി  (9 hours ago)

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മന്ത്രി കെ രാജന്‍  (9 hours ago)

യുഎസില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും  (10 hours ago)

ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് അരി: റേഷന്‍ കടയില്‍ നിന്ന് കിട്ടുന്ന അരിയുടെ അളവ് കൂട്ടുന്നു? കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍  (10 hours ago)

ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി  (10 hours ago)

Malayali Vartha Recommends