വീട്ടുവേലക്കാരിയെ പീഡിപ്പിച്ച ബിന്‍സയുടെ കൂട്ടാളിയെ പൂട്ടി പോലീസ്; മലപ്പുറം എടക്കരയിൽ വീട്ടുവേലക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടെ എടക്കര പോലീസിൻറെ പിടിയിൽ
മലപ്പുറം എടക്കരയിൽ വീട്ടുവേലക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടെ എടക്കര പോലീസിൻറെ പിടിയിൽ. എടക്കര കപ്പുണ്ട പുളിക്കൽ സകീർ ബാബു36 നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വീട്ടമ്മ ഉൾപ്പെടെ മൂന്നുപേരെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതോടെ എടക്കര വീട്ടുവേലക്കാരിയെ പീഡിപ്പിച്ച കേസിൽ നാലുപേരെ എടക്കര പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് എടക്കര ടൗണിൽ നിന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. എടക്കര സി ഐ മനോജിനെ നേതൃത്വത്തിലുള്ള സംഘമാണ് നാലുപേരെയും അറസ്റ്റ് ചെയ്തത്. കുട്ടിയെ നോക്കാനും വീട്ടുജോലിക്ക് എന്ന് പറഞ്ഞു വീട്ടിൽ എത്തിച്ച് യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കേസിൽ സക്കീറിന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിലവിൽ കേസിൽ അറസ്റ്റിലായ നാലുപേരും റിമാൻഡിലാണ്. ഇതിൽ വീട്ടമ്മയായ ബിൻസ് കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്.
https://www.facebook.com/Malayalivartha