എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ

സൗദി അറേബ്യയിലെ മദീനയിലുള്ള തൈബ സിവിലിയൻ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ ഹൂതി ഡ്രോൺ ആക്രമണം. സെപ്റ്റംബർ 29 ചൊവ്വാഴ്ച പുലർച്ചെ 5.11നാണ് ആക്രമണമുണ്ടായതെന്ന് സൗദി സഖ്യസേന അറിയിച്ചു. ആക്രമണത്തിൽ വൈദ്യുതി വിതരണ കേന്ദ്രത്തിലെ ഒരു പവർ ട്രാൻസ്ഫോർമറിന് തകരാർ സംഭവിച്ചു. എന്നാൽ അധികൃതരുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് നഗരത്തിലെ വൈദ്യുതി വിതരണം തടസ്സപ്പെട്ടില്ല. 'ഫ്ലൈ ദുബായ്' സംഭവത്തിന് പിന്നാലെ നടന്ന ഈ ആക്രമണത്തിൽ വലിയ ആശങ്കയിലാണ് അധികൃതർ.
സംഭവസ്ഥലത്തുനിന്ന് ഡ്രോണിന്റെ അവശിഷ്ടങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും സഖ്യസേന വീണ്ടെടുത്തിരുന്നു. ഇവ വിശദമായി പരിശോധിച്ചതിൽനിന്നാണ് ആക്രമണത്തിന് പിന്നിൽ ഹൂതി മിലിഷ്യയാണെന്ന് സ്ഥിരീകരിച്ചതെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി വ്യക്തമാക്കി.മദീനയിലെ പ്രധാന വൈദ്യുതി വിതരണ കേന്ദ്രങ്ങളിലൊന്നായ തൈബ സ്റ്റേഷനെയാണ് ഡ്രോൺ ലക്ഷ്യമിട്ടത്.
പ്രവാചകന്റെ മസ്ജിദായ മസ്ജിദുന്നബവി ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്ന സംവിധാനമാണിത്. ആക്രമണത്തിൽ സ്റ്റേഷനിലെ ഒരു പവർ ട്രാൻസ്ഫോർമറിന്റെ പ്രവർത്തനം നിലച്ചെങ്കിലും വൈദ്യുതി വിതരണ ശൃംഖലയെ ബാധിക്കാതെ സാഹചര്യം നിയന്ത്രിക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു.മക്കയിലെയും മദീനയിലെയും പുണ്യകേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഉൾപ്പെടെ ഹൂതികൾ നടത്തുന്ന തുടർച്ചയായ നീക്കങ്ങളുടെ ഭാഗമാണ് ഇതെന്നും സഖ്യസേന ആരോപിച്ചു. ഇത്തരം ആക്രമണങ്ങൾ സാധാരണക്കാരുടെയും തീർത്ഥാടകരുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.സൗദി അറേബ്യയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയാകുന്ന ഇത്തരം ആക്രമണങ്ങളെ ശക്തമായി നേരിടുമെന്ന് സഖ്യസേന മുന്നറിയിപ്പ് നൽകി. രാജ്യത്തെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളുടെയും മക്ക, മദീന എന്നിവിടങ്ങളിലെ പുണ്യകേന്ദ്രങ്ങളുടെയും സംരക്ഷണത്തിനായി ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.പുണ്യനഗരങ്ങളിലെത്തുന്ന തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിർണായകമായ വൈദ്യുതി വിതരണ സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും തുടർനടപടികൾ സ്വീകരിക്കുമെന്നും സഖ്യസേന അറിയിച്ചു.
അതേസമയം, കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഇസ്രായേൽ വ്യോമപാതയിൽ വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. ടെൽ അവീവിലേക്ക് പറക്കുന്നതിന് വിലക്കുള്ള രാജ്യത്തെ പൈലറ്റുമാർ വർഷങ്ങളായി ഫ്ലൈദുബായ് വിമാനങ്ങളിൽ ഇസ്രയേലിലെത്തിയിരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡസൻ കണക്കിന് ഒമാനി പൈലറ്റുമാർ ഫ്ലൈദുബായ് വിമാനങ്ങളിൽ ടെൽ അവീവിലേക്ക് സർവീസ് നടത്തിയതായി ഇസ്രായേലിലെ ചാനൽ 12 റിപ്പോർട്ട് ചെയ്തു.ദുബായിൽ നിന്നുള്ള ഫ്ലൈദുബായ് വിമാനത്തിൽ വെച്ച് ഒമാനി കോ-പൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ച സംഭവത്തിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്. വിമാനത്തിനും യാത്രക്കാർക്കും അപായം വരുത്തുകയായിരുന്നു കോ-പൈലറ്റിന്റെ ലക്ഷ്യമെന്നാണ് നിഗമനം.
https://www.facebook.com/Malayalivartha



























